Coconut Opening Tricks: ചുറ്റികയും കത്തിയും ഒന്നും വേണ്ട! തേങ്ങ പൊട്ടിക്കാൻ 5 എളുപ്പവഴികൾ
Coconut Shell Opening Tricks:മലയാളികളുടെ വിഭവങ്ങളിൽ തേങ്ങയില്ലാത്ത രുചിക്കൂട്ടുകൾ വളരെ കുറവാണ്. എന്നാൽ പലർക്കും തേങ്ങ പൊട്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കത്തി ചുറ്റിക ഒക്കെ ഉപയോഗിച്ച് തേങ്ങ പൊളിക്കാൻ പേടിയുള്ളവരാണ് മിക്കവരും. അങ്ങനെയുള്ളവർക്ക് തേങ്ങ എളുപ്പത്തിൽ സുരക്ഷിതമായി പൊട്ടിക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.. എളുപ്പത്തിൽ തേങ്ങ പൊട്ടിക്കാനുള്ള വഴികളാണ്.....

മലയാളികളുടെ വിഭവത്തിൽ തേങ്ങയില്ലാത്ത വിഭവങ്ങൾ വളരെ ചുരുക്കമായിരിക്കും. കറി ആയാലും തോരൻ ആയാലും പലഹാരങ്ങൾ ആയാലും തേങ്ങ എപ്പോഴും മുന്നിട്ടു നിൽക്കണം. എന്നാൽ പലർക്കും വലിയ കൊടുവാളുകൾ ഉപയോഗിച്ചും ചുറ്റിക ഉപയോഗിച്ചും ഒക്കെ തേങ്ങ പൊളിക്കാൻ പേടിയാണ്. അങ്ങനെയുള്ളവർക്ക് എളുപ്പത്തിൽ തേങ്ങ പൊട്ടിക്കാനുള്ള വഴികളാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE: GETTY IMAGES)

ഉരുട്ടുകട്ട ഉപയോഗിച്ച്: ആദ്യം തേങ്ങയുടെ മൂന്ന് കല്ലുകളിൽ ഒന്നിലൂടെ ഉള്ളിലെ വെള്ളം പൂർണമായി ഊറ്റി കളയുക. ശേഷം മടക്കിയ അടുക്കള ടവലിൽ തേങ്ങ ഉറപ്പിച്ചു വയ്ക്കുക. തടിയോ ലോഹമോ കൊണ്ടുള്ള ഉരുട്ടുകട്ട അഥവാ റോളിംഗ് പിൻ ഉപയോഗിച്ച് തേങ്ങ തിരിച്ച് മദ്യഭാഗത്ത് ആവർത്തിച്ചു തട്ടുക. തേങ്ങ കഷണങ്ങൾ പെട്ടെന്ന് വേർപ്പെടുത്താൻ സാധിക്കും.

കത്തിയുടെ പിൻഭാഗം: തേങ്ങ കട്ടിങ് ബോഡിൽ വച്ച് പിടിച്ച ശേഷം കത്തിയുടെ മൂർച്ചയുള്ള ഭാഗത്തിന് പകരം പിൻഭാഗം അതായത് മൂർച്ചയില്ലാത്ത വശം ഉപയോഗിച്ച് മദ്യഭാഗത്ത് തട്ടുക ക്രമേണ വിള്ളൽ വീഴുമ്പോൾ കട്ടി മാറ്റിവെച്ച് കൈകൊണ്ട് തുറക്കാം.

ഓവനിൽ ചൂടാക്കി : വെള്ളം പൂർണമായി കളഞ്ഞ തേങ്ങ ബേക്കിംഗ് ട്രേയിൽ വച്ച് 15 മിനിറ്റ് ഓവനിൽ ചൂടാക്കുക. ചൂട് തട്ടുമ്പോൾ തോടിൽ വിള്ളൽ വീഴുകയും ഉള്ളിലെ കാമ്പിൽ നിന്ന് തോട് എളുപ്പത്തിൽ വേർപ്പെടുത്തുകയും ചെയ്യാം.

താഴേക്ക് ഇട്ട് : വെള്ളം ഊറ്റിയ തേങ്ങ കട്ടിയുള്ള ടവലിലോ ബാഗിലോ പൊതിഞ്ഞു താഴെ നിന്ന് ഉയരത്തിൽ നിന്ന് കട്ടിയുള്ള പ്രതലത്തേക്ക് എറിയുക. പൊട്ടിയ തേങ്ങാ കഷണങ്ങൾ ചിതറാതെ എളുപ്പത്തിൽ തേങ്ങ പിളർന്നെടുക്കാൻ സഹായിക്കും.

ഉറപ്പുള്ള പ്രതലത്തിലോ കല്ലിലോ തട്ടി : ടവലിൽ പൊതിഞ്ഞ തേങ്ങ പുറകെ പിടിച്ച് വീടിന് പുറത്തുള്ള കോൺക്രീറ്റ് പ്രതലത്തിലോ ഉറപ്പുള്ള കല്ലിലോ തട്ടുക ഓരോ തട്ടിനു ശേഷവും തേങ്ങ തിരിച്ചു കൊടുക്കുന്നതിലൂടെ തോട് ദുർബലമായി എളുപ്പത്തിൽ തുറക്കാൻ ആകും.