AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ‘ഓം’ റിലീസ്; സിനിമയിൽ രാഷ്ട്രീയമുണ്ടോ? മറുപടിയുമായി സംവിധായകൻ

Rajkumar Periasamy Clears Air on Political Speculation Related to 'OM' Movie: നടൻ ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം 'ഓം' ഇന്ന് നവംബർ 20-ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ചിത്രം കേവലം ഒരു സ്പൈ ത്രില്ലറല്ലെന്നും, രണ്ട് ജോണറുകൾ സമന്വയിക്കുന്ന ‘അണ്ടർകവർ ഇമോഷണൽ ഡ്രാമ’യാണെന്നും സംവിധായകൻ രാജ്കുമാർ പെരിയസാമി വ്യക്തമാക്കി. എൻ.ഡി.ടി.വിക്ക് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 20 Nov 2026 | 04:56 PM
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ തുടങ്ങിയ പ്രമുഖരുടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വെറും താരസാന്നിധ്യം എന്നതിലുപരി, കഥയ്ക്ക് കൂടുതൽ അർത്ഥവും ആഴവും നൽകാനാണ് ഈ അഭിനേതാക്കൾ ചിത്രത്തിൻ്റെ ഭാഗമായതെന്ന് സംവിധായകൻ പറയുന്നു. മികച്ച അഭിനേതാക്കളാണ് എല്ലാവരും. കഥാപാത്രങ്ങൾക്ക് ആഴവും പുതിയ മാനങ്ങളും നൽകാൻ താരങ്ങൾക്ക് കഴിഞ്ഞിണ്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. (Image Credit Source Social Media)

1 / 5
2017-ൽ പുറത്തിറങ്ങിയ 'റംഗൂൺ', 2024-ൽ റിലീസായ 'അമരൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് 'ഓം’. “ഈ ചിത്രം എനിക്ക് വളരെ സ്പെഷ്യലാണ്, എൻ്റെ കരിയറിലെ മൂന്നാമത്തെ ചിത്രം. 'ഒം'. എന്നും ഓർത്തുവയ്ക്കാവുന്ന ഒരു എൻ്റർടെയ്നർ സിനിമയായിരിക്കും," രാജ്കുമാർ പെരിയസാമി പറഞ്ഞു

2 / 5
തമിഴ് സിനിമാ റിലീസുകളിൽ അടുത്തിടെ വലിയ പ്രാധാന്യം നേടിയ അതിരാവിലെയുള്ള പ്രദർശനങ്ങളുടെ ട്രെൻഡിനെക്കുറിച്ചും സംവിധായകൻ പ്രതികരിക്കുന്നുണ്ട്. രാവിലെ ആറ് മണിക്കുള്ള ഷോകൾ തമിഴ് സിനിമയുടെ പ്രത്യേകതയായി മാറിയിരിക്കുകയാണ്. ഇത്തരം പ്രദർശനങ്ങൾ സിനിമയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും രാജ്കുമാർ പെരിയസാമി വ്യക്തമാക്കി.

3 / 5
ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്ന സമയത്താണ് 'ഓം' തിയേറ്ററുകളിൽ എത്തുന്നത്. താരം അടുത്തിടെ തൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ പേര് ‘ധനുഷ് നർപണി ഇയക്കം’ എന്നാക്കി മാറ്റിയിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകാൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷ് രാഷ്ട്രീയ പ്രവേഷനത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായത്.

4 / 5
ഈ അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ് ‘ഓം’ സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രം രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ എന്ന എന്ന ചോദ്യത്തിന് രാജ്കുമാർ പെരിയസാമി കൃത്യമായ മറുപടി നൽകി. ‘ഓം’ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രചരണം ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമല്ല എന്ന് സംവിധായകൻ തീർത്തു പറഞ്ഞു. കേരളത്തിൽ ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്.

5 / 5
Follow Us