AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India A vs Nepal: വെറും 26 റണ്‍സിന് നേപ്പാള്‍ പുറത്ത്; ഇന്ത്യ എയ്ക്ക് 306 റണ്‍സ് ജയം

India A Crush Nepal by 306 Runs After Bowling Them Out for 26 in ACC Emerging Asia Cup: എസിസി എമര്‍ജിങ് ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യ എയ്ക്ക് വമ്പന്‍ ജയം. 306 റണ്‍സിനാണ് ഇന്ത്യ എ നേപ്പാളിനെ കീഴടക്കിയത്. വെറും 26 റണ്‍സിന് ഇന്ത്യ എ നേപ്പാളിനെ ഓള്‍ ഔട്ടാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 50 ഓവറില്‍ 9 വിക്കറ്റിന് 332 റണ്‍സ് നേടിയിരുന്നു.

India A vs Nepal: വെറും 26 റണ്‍സിന് നേപ്പാള്‍ പുറത്ത്; ഇന്ത്യ എയ്ക്ക് 306 റണ്‍സ് ജയം
India A vs Nepal Emerging Asia Cup matchImage Credit source: Indian Football Team Facebook
Jayadevan AM
Jayadevan AM | Updated On: 20 Nov 2026 | 09:13 PM

എസിസി എമര്‍ജിങ് ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യ എയ്ക്ക് വമ്പന്‍ ജയം. 306 റണ്‍സിനാണ് ഇന്ത്യ എ നേപ്പാളിനെ കീഴടക്കിയത്. വെറും 26 റണ്‍സിന് ഇന്ത്യ എ നേപ്പാളിനെ ഓള്‍ ഔട്ടാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 50 ഓവറില്‍ 9 വിക്കറ്റിന് 332 റണ്‍സ് നേടിയിരുന്നു. സ്‌കോര്‍: ഇന്ത്യ എ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 332, നേപ്പാള്‍ 11.3 ഓവറില്‍ 26. ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും, കുമാര്‍ കുശാഗ്രയുടെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും, അഭിഷേക് ശര്‍മയും നിരാശപ്പെടുത്തി.

13 പന്തില്‍ ഒമ്പത് റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ആറാം ഓവറില്‍ അഭിഷേക് പുറത്തായി. വണ്‍ ഡൗണായി ക്രീസിലെത്തിയ ആയുഷ് ബദോനിയും നിരാശപ്പെടുത്തി. ഏഴ് പന്തില്‍ രണ്ട് റണ്‍സെടുക്കാനെ ബദോനിക്ക് സാധിച്ചുള്ളൂ. 32 പന്തില്‍ 26 റണ്‍സെടുത്ത് വൈഭവ് പുറത്താകുമ്പോള്‍ 10.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 42 എന്ന നിലയിലായിരുന്നു ഇന്ത്യ എ.

തുടര്‍ന്നാണ് തിലക്-കുശാഗ്ര കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യയ്ക്ക് 206 റണ്‍സാണ് സമ്മാനിച്ചത്. 43-ാം ഓവറിലെ രണ്ടാം പന്തിലാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 102 പന്തില്‍ 117 റണ്‍സെടുത്ത കുശാഗ്രയുടെ വിക്കറ്റാണ് നഷ്ടമായത്. മൂന്ന് ഓവറുകള്‍ക്ക് പിന്നാലെ 113 പന്തില്‍ 107 റണ്‍സെടുത്ത തിലക് വര്‍മയും മടങ്ങി.

Also Read: Kerala vs Tripura: ഏഴാമനായി സഞ്ജു, തകര്‍ത്തടിച്ച് സല്‍മാന്‍; ത്രിപുരയെ തീര്‍ത്ത് കേരളം

തുടര്‍ന്ന് ക്രീസിലെത്തിയവരില്‍ സുയാന്‍ഷ് ഷെഡ്‌ഗെയ്ക്ക മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. താരം പുറത്താകാതെ 14 പന്തില്‍ 36 റണ്‍സ് അടിച്ചുകൂട്ടി. റിങ്കു സിങ്-ഏഴു പന്തില്‍ ഒമ്പത്, ഷഹബാസ് അഹമ്മദ്-എട്ടു പന്തില്‍ എട്ട്, വിപ്രജ് നിഗം-ഗോള്‍ഡന്‍ ഡക്ക്, ഹര്‍ഷിത് റാണ-രണ്ട് പന്തില്‍ ഒന്ന് നോട്ടൗട്ട്, പ്രിന്‍സ് യാദവ്-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യ എ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

നേപ്പാളിനു വേണ്ടി ലളിത് രാജ്ബാന്‍ഷിയും, സന്ദീപ് ലമിച്ചാനെയും മൂന്ന് വിക്കറ്റ് വീതവും, നന്ദന്‍ യാദവ് രണ്ട് വിക്കറ്റും, പവന്‍ ഷറഫ് ഒരു വിക്കറ്റും സ്വന്തമാക്കി.

തകര്‍ന്നടിഞ്ഞ് നേപ്പാള്‍

ഓപ്പണര്‍മാരടക്കം അഞ്ച് നേപ്പാള്‍ ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ഒരാള്‍ക്ക് പോലും രണ്ടക്കം കടക്കാനായില്ല. ആറു റണ്‍സ് വീതമെടുത്ത പവന്‍ ഷറഫും, റാഷിദ് ഖാനുമാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി പ്രിന്‍സ് യാദവ് അഞ്ച് വിക്കറ്റും, ഹര്‍ഷിത് റാണ നാലു വിക്കറ്റും, ഷഹബാസ് അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.

English Summary

India A defeated Nepal by a massive 306 runs in the ACC Emerging Asia Cup. Batting first, India A posted 332/9, powered by centuries from Tilak Varma and Kumar Kushagra. In reply, Nepal collapsed dramatically and were bowled out for just 26 runs in 11.3 overs. Prince Yadav starred with five wickets, while Harshit Rana claimed four to seal the dominant win.

Follow Us