വീട്ടിലെ പൂന്തോട്ടം മനോഹരമാക്കാൻ ചെടികൾ വെട്ടിയൊതുക്കാറുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കാം
How to Prune Your Plants Without Harming Them: നമ്മുടെ പൂന്തോട്ടത്തിലെ ചെടികളുടെ ഭംഗിയും ആരോഗ്യവും വർധിപ്പിക്കാൻ പ്രൂണിങ് വളരെ അത്യാവശ്യമാണ്. എന്നാൽ ശരിയായ രീതിയിലല്ല ഇത് ചെയ്യുന്നതെങ്കിൽ ചെടികൾക്ക് വലിയ ദോഷം ചെയ്യും. ശരിയായ രീതിയിലും അനുയോജ്യമായ സമയത്തും മാത്രമമേ പ്രൂങ്ങിംഗ് ചെയ്യാവു. പ്രൂണിങ്ങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒരിക്കലും ചെടിയുടെ മൂന്നിലൊന്നിൽ കൂടുതൽ ഇലകളും കൊമ്പുകളും ഒന്നിച്ച് മുറിച്ചു മാറ്റരുത്. ഇത് ചെടികളുടെ സ്വാഭാവികമായ വളർച്ചയെയും ഇലകളിലെ പ്രകാശസംശ്ലേഷണത്തെയും മോശമായി ബാധിക്കാൻ കാരണമാകും. പൂന്തോട്ടത്തിലെ ചെടികൾ വെട്ടി ശരിയാക്കാൻ എപ്പോഴും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ സമയത്ത് പ്രൂണിങ് ചെയ്താൽ അത് പൂക്കളുടെ എണ്ണം കുറയാനും ചെടികൾ നശിക്കാനും കാരണമാകും. (Image Credit source: Getty Images)

ചെടികൾക്കനുസരിച്ച് പ്രൂണിങ്ങിനുള്ള സമയം തിരഞ്ഞെടുക്കണം. പൊതുവേ വസന്തകാലത്ത് പൂവിടുന്ന ചെടികൾ പൂക്കൾ കൊഴിഞ്ഞ ഉടനെയും, വേനൽക്കാലത്ത് പൂവിടുന്നവ ശൈത്യകാലത്തിൻ്റെ അവസാനത്തിലും വെട്ടിയൊതുക്കുന്നതാണ് ഉചിതം. അതുപോലെ തന്നെ മൂർച്ചയില്ലാത്തതോ വൃത്തിയില്ലാത്തതോ ആയ ഉപകരണങ്ങൾ കൊമ്പുകൾ മുറിക്കാൻ ഉപയോഗിക്കരുത്. ഇത് പുതിയ ചെടികളിൽ പെട്ടെന്ന് ഫംഗസ് ബാധയുണ്ടാകാൻ കാരണമാകും.

ചെടികളുടെ കൊമ്പുകൾ മുറിക്കുമ്പോൾ പുതിയ മുളകൾക്ക് കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ അല്പം മുകളിൽ വെച്ച് മുറിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. മുളച്ചുവരുന്ന ഭാഗത്തോട് ചേർന്ന് മുറിക്കുന്നത് പുതിയ ശാഖകൾ വളരുന്നത് പൂർണ്ണമായും തടയും. അതുപോലെ തന്നെ പ്രധാന തടിയോട് ചേർന്നുള്ള തടിച്ച ഭാഗം മുറിച്ചു മാറ്റരുത്. ഇത് ചെടികളുടെ മുറിവുകൾ എളുപ്പത്തിൽ കരിഞ്ഞുണങ്ങുന്നത് തടയുകയും വേഗത്തിൽ രോഗങ്ങൾ വരാൻ കാരണമാവുകയും ചെയ്യും.

അസുഖമുള്ളതോ വളർച്ച കുറഞ്ഞതോ ആയ ചെടികൾ ഒരിക്കലും ആ സമയത്ത് പ്രൂണിങ് ചെയ്യാൻ പാടില്ല. ആരോഗ്യമുള്ള ചെടികൾക്ക് മാത്രമേ മുറിവുകളിൽ നിന്ന് വേഗത്തിൽ വളർച്ച നേടാൻ സാധിക്കൂ. ആവശ്യത്തിന് വായുസഞ്ചാരവും സൂര്യപ്രകാശവും ലഭിക്കാൻ വേണ്ടി മാത്രം ആവശ്യമില്ലാത്ത കൊമ്പുകൾ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് മുറിച്ചു മാറ്റാൻ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.

ഓരോ ചെടികളുടെയും സ്വാഭാവികമായ വളർച്ചാരീതി മനസ്സിലാക്കി മാത്രം അവയെ വെട്ടി ഒതുക്കാൻ എപ്പോഴും ശ്രദ്ധിക്കണം..പ്രൂണിങ് കഴിഞ്ഞാൽ മുറിച്ചു മാറ്റിയ ഇലകളും കൊമ്പുകളും പുന്തോട്ടത്തിൽ തന്നെ അലക്ഷ്യമായി ഉപേക്ഷിക്കരുത്. രോഗബാധയുള്ള ഇലകളിൽ നിന്ന് മറ്റ് ചെടികളിലേക്ക് അസുഖങ്ങൾ പടരാതിരിക്കാൻ അവ കൃത്യമായി അവിടെ നിന്നും എടുത്തു മാറ്റാൻ മറക്കരുത്.