ബൂട്ടഴിക്കാൻ ക്രിസ്റ്റ്യാനോ! ആരാധകരെ കണ്ണീരിലാഴ്ത്തി റൊണാൾഡോയുടെ വിരമിക്കൽ സൂചന | Cristiano Ronaldo hints at retirement: "This is probably my last year of football" Malayalam news - Malayalam Tv9

ബൂട്ടഴിക്കാൻ ക്രിസ്റ്റ്യാനോ! ആരാധകരെ കണ്ണീരിലാഴ്ത്തി റൊണാൾഡോയുടെ വിരമിക്കൽ സൂചന

Published: 

16 Aug 2026 | 11:20 PM

Cristiano Ronaldo Signals Retirement: ഇത് തന്റെ കളിക്കളത്തിലെ അവസാന വര്‍ഷമായിരിക്കാമെന്ന്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാള്‍ഡോയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായപ്പോഴും വിരമിക്കല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

1 / 5
ഇത് തന്റെ കളിക്കളത്തിലെ അവസാന വര്‍ഷമായിരിക്കാമെന്ന്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാള്‍ഡോയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായപ്പോഴും വിരമിക്കല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല  (Image Credit Source: PTI).

2 / 5
സമീപകാലത്ത്‌ ഇതാദ്യമായാണ് താരം നേരിട്ട് വിരമിക്കല്‍ സൂചന പങ്കുവെയ്ക്കുന്നത്. 2002-ൽ സ്പോർട്ടിംഗിലൂടെ സീനിയർ അരങ്ങേറ്റം കുറിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ വിവിധ ക്ലബുകള്‍ക്കായി കളിച്ചു. ഇപ്പോള്‍ അല്‍ നാസറിന്റെ താരമാണ് ഈ 41കാരന്‍. ഇത് മിക്കവാറും തന്റെ ഫുട്ബോളിലെ അവസാന വർഷമായിരിക്കുമെന്ന്‌ മാസികയായ 'വോഗ്' (Vogue)-ന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.

3 / 5
"എന്നെ തിരക്കിലാക്കി നിർത്താൻ ഒട്ടേറെ കാര്യങ്ങളുണ്ട്, അതിനാൽ ഏതെങ്കിലും ഒരെണ്ണം മാത്രം എടുത്തുപറയുക പ്രയാസമാണ്. കാരണം ഫുട്ബോൾ വലിയൊരു ശൂന്യത സൃഷ്ടിച്ചേക്കാം, അതിനാൽ ഒന്നിൽ മാത്രം ഒതുങ്ങാതെ പല രീതിയിൽ സമയം വിനിയോഗിക്കേണ്ടിവരും," അദ്ദേഹം പറഞ്ഞു.

4 / 5
തന്റെ കരിയറിലെ 1,000 ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന റൊണാൾഡോ ഈ സീസണിലും സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നാസറിനായി കളി തുടരും. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 976 ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോ മുമ്പും വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നവംബറിൽ, താൻ "ഒന്നോ രണ്ടോ വർഷം കൂടി" കളി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

5 / 5
കൂടാതെ 2026 ലോകകപ്പ് തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്നും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം പ്രീ-ക്വാർട്ടറിൽ സ്പെയിനോട് തോറ്റാണ് പോർച്ചുഗൽ പുറത്തായത്. ടൂർണമെന്റിൽ റൊണാൾഡോ മൂന്ന് ഗോളുകൾ നേടി. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി മാറി.

Loading...
Unable to load recommendations.
Follow Us
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി