നിങ്ങള്‍ ഇപ്പോഴും സിംഗിളായിരിക്കുന്നതിന്റെ കാരണമറിയാമോ? ഇതറിഞ്ഞിരിക്കാം | Dating Tips Reasons You are Still Single and Struggling to Find Love Malayalam news - Malayalam Tv9

നിങ്ങള്‍ ഇപ്പോഴും സിംഗിളായിരിക്കുന്നതിന്റെ കാരണമറിയാമോ? ഇതറിഞ്ഞിരിക്കാം

Published: 

14 Sep 2026 | 01:08 PM

Why Are You Still Single? Reasons Your Love Life Isn’t Working: പങ്കാളിയില്‍ എന്തൊക്കെ ഗുണങ്ങള്‍ വേണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നത് തെറ്റല്ല. എന്നാല്‍ ഉയരം, രൂപം, ജോലി, വ്യക്തിത്വം തുടങ്ങി എല്ലാത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ വെച്ചാല്‍ നല്ലൊരു ബന്ധത്തിനുള്ള സാധ്യതകള്‍ തന്നെ കുറയാം. ഒരു വ്യക്തി എല്ലാ കാര്യങ്ങളിലും തികഞ്ഞവനായിരിക്കണമെന്നില്ല.

1 / 5
ഇന്നത്തെ കാലത്ത് ഒരു പ്രണയബന്ധം കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു പ്രണയം കിട്ടാന്‍ ഡേറ്റിങ് ആപ്പുകളെയും സുഹൃത്തുക്കളെയുമെല്ലാം ഉപയോഗിച്ചിട്ടും ഒന്നും അങ്ങോട്ട് സെറ്റാകുന്നില്ല അല്ലേ? രൂപവും സ്വഭാവവും മാത്രമല്ല പ്രണയമുണ്ടാകുന്നതിന് പ്രധാന കാരണം, മനസുകള്‍ തമ്മിലുള്ള അടുപ്പവും ഒരു ബന്ധം രൂപപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒരാള്‍ സിംഗിളായി തുടരുന്നതിനുള്ള കാരണങ്ങള്‍ ഒന്ന് നോക്കിയാലോ? (Image Credit Source: Getty Images)

2 / 5
പങ്കാളിയില്‍ എന്തൊക്കെ ഗുണങ്ങള്‍ വേണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നത് തെറ്റല്ല. എന്നാല്‍ ഉയരം, രൂപം, ജോലി, വ്യക്തിത്വം തുടങ്ങി എല്ലാത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ വെച്ചാല്‍ നല്ലൊരു ബന്ധത്തിനുള്ള സാധ്യതകള്‍ തന്നെ കുറയാം. ഒരു വ്യക്തി എല്ലാ കാര്യങ്ങളിലും തികഞ്ഞവനായിരിക്കണമെന്നില്ല. പരസ്പര ബഹുമാനം, ആശയവിനിമയം, മനസിലാക്കല്‍, ഒരുമിച്ചിരിക്കുമ്പോഴുള്ള മാനസിക അടുപ്പം തുടങ്ങിയ കാര്യങ്ങളാണ് ദീര്‍ഘകാല ബന്ധത്തില്‍ കൂടുതല്‍ പ്രധാനമാകുന്നത്. അതിനാല്‍ ഒരു പട്ടികയിലെ ഓരോ കാര്യവും പരിശോധിക്കുന്നതിനേക്കാള്‍ വ്യക്തിയെ അടുത്തറിയാന്‍ ശ്രമിക്കുന്നതാണ് നല്ലത്.

3 / 5
ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുറന്നതുകൊണ്ട് മാത്രം പുതിയ ബന്ധങ്ങള്‍ ഉണ്ടാകണമെന്നില്ല. പുതിയ ആളുകളെ പരിചയപ്പെടാനും അവരുമായി സംസാരിക്കാനും സ്വയം അവസരമുണ്ടാക്കണം. ജോലി സ്ഥലത്തിനും പതിവ് സുഹൃദ് വലയത്തിനും പുറത്തുള്ള ആളുകളുമായി ഇടപഴകാന്‍ ശ്രമിക്കുക. പുതിയ വിനോദങ്ങള്‍ പരീക്ഷിക്കുക, സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുക, പുതിയ കൂട്ടായ്മകളുടെ ഭാഗമാകുക എന്നിവ ചെയ്യാവുന്നതാണ്. ജീവിതത്തിലേക്ക് പുതിയ ആളുകള്‍ കടന്നുവരാനുള്ള അവസരങ്ങള്‍ നിങ്ങള്‍ തന്നെ സൃഷ്ടിക്കുക.

4 / 5
പഴയ ബന്ധം അവസാനിച്ചിട്ട് ഏറെക്കാലമായതിനാല്‍ ഇപ്പോള്‍ പുതിയ ബന്ധത്തിന് തയാറാണെന്ന് നമുക്ക് തോന്നാം. എന്നാല്‍ മനസ് ഇപ്പോഴും പഴയ അനുഭവങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ പുതിയൊരു ബന്ധത്തെ പൂര്‍ണമായി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പഴയ ബന്ധത്തിലെ വേദനകളും നിരാശകളും മനസിലാക്കുകയും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം. സമയം കടന്നുപോകുന്നത് മാത്രം എല്ലാത്തിനും പരിഹാരമാകണമെന്നില്ല. സ്വന്തം വികാരങ്ങളെ സത്യസന്ധമായി പരിശോധിക്കുകയും ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുന്നത് പ്രയോജനകരമാണ്.

5 / 5
ഒരു ബന്ധം മുന്നോട്ട് പോകണമെങ്കില്‍ പരസ്പരം കൂടുതല്‍ അടുത്തറിയേണ്ടതുണ്ട്. സന്തോഷങ്ങളും താല്‍പര്യങ്ങളും മാത്രമല്ല, ഭയങ്ങളും ആശങ്കകളും ബലഹീനതകളും പങ്കുവെക്കാനുള്ള മനസും ആവശ്യമാണ്. മനസ് തുറക്കുന്നത് ബലഹീനതയല്ല. ശരിയായ വ്യക്തിയോട് യഥാര്‍ഥ വ്യക്തിത്വം പങ്കുവെക്കാനുള്ള ധൈര്യമാണ് ആരോഗ്യകരമായ ബന്ധത്തിന്റെ അടിത്തറ. എല്ലാം തികഞ്ഞ വ്യക്തിയെയും തികഞ്ഞ സമയത്തെയും കാത്തിരിക്കുമ്പോള്‍ ഒരു നല്ല ബന്ധത്തിനുള്ള അവസരം തന്നെ നഷ്ടപ്പെടാം. യഥാര്‍ഥ ജീവിതത്തിലും ബന്ധങ്ങളിലും പൂര്‍ണത എന്നത് അപൂര്‍വമാണ്.

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്