AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: സിഡ്‌നിയില്‍ കോഹ്ലിയോട് പറഞ്ഞത് അക്കാര്യം; രഹസ്യം വെളിപ്പെടുത്തി വാര്‍ണര്‍

David Warner-Virat Kohli Viral Conversation: വിരാട് കോഹ്ലിയും ഡേവിഡ് വാര്‍ണറും തമ്മില്‍ ഗ്രൗണ്ടിന് സമീപം നടത്തിയ സംഭാഷണ ദൃശ്യങ്ങള്‍ വൈറല്‍. തങ്ങള്‍ എന്താണ് സംസാരിച്ചതെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. വാര്‍ണറുടെ വെളിപ്പെടുത്തല്‍ എന്താണെന്ന് നോക്കാം

Jayadevan AM
Jayadevan AM | Published: 27 Oct 2025 | 09:11 AM
സിഡ്‌നി ഏകദിനത്തിന് മുമ്പ് വിരാട് കോഹ്ലിയും ഡേവിഡ് വാര്‍ണറും തമ്മില്‍ ഗ്രൗണ്ടിന് സമീപം നടത്തിയ സംഭാഷണ ദൃശ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. കോഹ്ലിയുടെ സമീപത്തേക്ക് ചെന്ന് വാര്‍ണറാണ് സംഭാഷണത്തിന് തുടക്കമിട്ടത്. ഇരുവരും എന്താകും സംസാരിച്ചതെന്ന കൗതുകം ആരാധകര്‍ക്കുണ്ടായി (Image Credit: PTI)

1 / 5
കളിക്കളത്തിന് അകത്തും പുറത്തും സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുതാരങ്ങളും. തങ്ങള്‍ നടത്തിയ സംഭാഷണം എന്തായിരുന്നുവെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. സാഹിബ ബാലിയുമായി നടത്തിയ അഭിമുഖത്തിലാണ് വാര്‍ണറിന്റെ വെളിപ്പെടുത്തല്‍ (Image Credit: PTI)

2 / 5
താന്‍ കോഹ്ലിയെ കുറച്ചുനാളുകള്‍ക്ക് ശേഷമാണ് കാണുന്നതെന്ന് വാര്‍ണര്‍ പറഞ്ഞു. അതുകൊണ്ട് അദ്ദേഹത്തെ കണ്ടപ്പോള്‍ ആലിംഗനം ചെയ്യുകയും ഹസ്തദാനം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ക്ഷേമം തിരക്കിയെന്നും വാര്‍ണര്‍ പറഞ്ഞു (Image Credit: PTI)

3 / 5
തുടര്‍ന്ന് ക്രിക്കറ്റിനെക്കുറിച്ച് കുറച്ച് സംസാരിച്ചു. താങ്കള്‍ ഫിറ്റാണെന്നും, 50 വയസ് വരെ കളിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തോട് പറഞ്ഞു. കോഹ്ലിയുമായി സംസാരിച്ചത് ഇതാണെന്നും വാര്‍ണര്‍ വെളിപ്പെടുത്തി (Image Credit: PTI)

4 / 5
കോഹ്ലിയും വാര്‍ണറും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോ കണ്ടത്. എന്തായാലും സംഭാഷണ രഹസ്യം വാര്‍ണര്‍ വെളിപ്പെടുത്തിയതോടെ വീഡിയോയിലെ കൗതുകം അവസാനിച്ചു (Image Credit: PTI)

5 / 5