നിങ്ങളുടെ പൂച്ച ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാറുണ്ടോ? ഈ കുറുമ്പുകൾക്ക് പിന്നിലുമുണ്ട് ചില കാരണങ്ങൾ! | Decoding Cat Body Language: Why They Interrupt Work and Roll on Their Backs Malayalam news - Malayalam Tv9

നിങ്ങളുടെ പൂച്ച ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാറുണ്ടോ? ഈ കുറുമ്പുകൾക്ക് പിന്നിലുമുണ്ട് ചില കാരണങ്ങൾ!

Published: 

29 Oct 2026 | 03:10 PM

The Secret Life of Cats: What Your Feline Friend is Trying to Tell You: പൂച്ചകളെ വീടുകളിൽ വളർത്തുന്നവർക്ക് അവരുടെ ചില രസകരവും വിചിത്രവുമായ സ്വഭാവങ്ങൾ നന്നായി അറിയാൻ സാധിക്കും. ഉടമകളോട് സംവദിക്കാനും സ്നേഹം പ്രകടിപ്പിക്കാനും ചില പ്രത്യേക രീതികൾ പൂച്ചകൾക്കുണ്ട്. ഇത്തരം ചില വിചിത്രമായ പ്രവൃത്തികളിലൂടെ പൂച്ചകൾ യഥാർത്ഥത്തിൽ എന്താണ് നമ്മളോട് പറയാൻ ഉദ്ദേശിക്കുന്നതെന്നും അവരുടെ രഹസ്യ ലോകം എങ്ങനെയാണെന്നും ഒന്ന് നോക്കാം

1 / 5
നമ്മൾ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും ജോലി ചെയ്യുമ്പോൾ പൂച്ചകൾ അതിനിടയിൽ വന്ന് ശല്യം ചെയ്യുന്നത് സാധാരണമാണ്. ലാപ്ടോപ്പിൽ ജോലി ചെയ്യുമ്പോഴോ പുസ്തകം വായിക്കുമ്പോഴോ അവർ അതിന് മുകളിൽ കയറി കിടക്കും. കൊച്ചുകുട്ടികളെ പോലെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു ശ്രമമാണ് ഇത്. ചെയ്യുന്ന ജോലി അൽപ്പനേരം നിർത്തി അവരെ മാത്രം ശ്രദ്ധിക്കാനും സ്നേഹത്തോടെ തലോടാനും വേണ്ടിയാണ് ഈ കുസൃതി. (Image Credit source: Getty Images)

2 / 5
പൂച്ചകൾ വളരെ ബുദ്ധിയുള്ള മൃഗങ്ങളാണ്. അതുപോലെ വലിയ പിടിവാശിക്കാരുമാണ്. പേര് വിളിച്ചാൽ പട്ടികളെപ്പോലെ അവർ വേഗം ഓടി വരണമെന്നില്ല. ചിലപ്പോൾ കേട്ട ഭാവം പോലും നടിക്കില്ല. പൂച്ചകൾക്ക് അവരുടെ പേര് അറിയാത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അവർക്ക് തോന്നുമ്പോൾ മാത്രം അടുത്ത് വന്ന് സ്നേഹം പ്രകടിപ്പിക്കാനാണ് പൂച്ചകൾ ആഗ്രഹിക്കുന്നത്. പൂച്ചകൾ അമിത വിധേയത്വം കാണിക്കില്ല

3 / 5
പൂച്ചകൾ മുൻകാലുകൾ ഉപയോഗിച്ച് നമ്മുടെ ശരീരത്തിൽ പതുക്കെ അമർത്തുന്നത് നിങ്ങൾ ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ജനിച്ചയുടനെ അമ്മപ്പൂച്ചയുടെ പാൽ കുടിക്കുന്ന സമയത്ത് ആരംഭിക്കുന്ന ഒരു ശീലമാണിത്. വളരെ സന്തോഷം തോന്നുമ്പോഴോ അല്ലെങ്കിൽ മാനസിക സമ്മർദ്ദം പൂർണ്ണമായും കുറയ്ക്കാൻ ആഗ്രഹിക്കുമ്പോഴോ ആണ് മുതിർന്ന പൂച്ചകൾ  മുൻകാലുകൾ ഉപയോഗിച്ച് ഇത്തരത്തിൽ മൃദുവായി അമർത്തിക്കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നത്.

4 / 5
നമ്മുടെ മുഖത്തും കൈകളിലും അവർ ഇടയ്ക്കിടെ അടുത്ത് വന്ന് മണത്ത് നോക്കാറുണ്ട്. അവർക്ക് വളരെ പരിചിതമായ ഒരു ഗന്ധം തിരിച്ചറിയാനും അതുവഴി സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് അവർ ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ ശരീരത്തിൻ്റെ ഗന്ധം അറിയുന്നത് പൂച്ചകൾക്ക് വലിയ സമാധാനവും സന്തോഷവും നൽകും. പുതിയ കാര്യങ്ങൾ അറിയാൻ എപ്പോഴും ആകാംക്ഷയുള്ള മൃഗങ്ങളാണ് പൂച്ചകൾ അതിനാൽ നമ്മൾ പുറത്തുപോയി വരുമ്പോഴും ഇങ്ങനെ മണത്തുനോക്കാം.

5 / 5
പൂച്ചകൾ തറയിൽ മലർന്നു കിടന്ന് ഉരുളുന്നതും കളിക്കുന്നതും നമ്മൾ എപ്പോഴും കാണാറുണ്ട്. സന്തോഷവും പൂർണ്ണമായ സുരക്ഷിതത്വവും അനുഭവപ്പെടുന്നിടത്ത് മാത്രമേ പൂച്ചകൾ ഇങ്ങനെ ചെയ്യു. ശരീരത്തിലെ ഏറ്റവും ദുർബലമായ വയർ ഭാഗം കാണിച്ച് മലർന്നു കിടന്ന് നമുക്കൊപ്പം കളിക്കുന്നതിലൂടെ ‘നിങ്ങളെ എനിക്ക് വിശ്വാസമാണ്’ എന്നാണ് പൂച്ചകൾ പറയുന്നത് പൂച്ചകൾക്ക് നമ്മളോടുള്ള പ്രത്യേക താല്പര്യവും ഇതിൽ നിന്നും തിരിച്ചറിയാം.

Loading...
Unable to load recommendations.
Follow Us
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്