AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters: എന്നെ തട്ടിക്കൊണ്ടുപോകുവാണോയെന്ന് ലൂണ; ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് ഓട്ടോ ഡ്രൈവര്‍; വീഡിയോ വൈറല്‍

Kerala Blasters player Adrian Luna viral autorickshaw journey: അഡ്രിയാന്‍ ലൂണ നടത്തിയ ഒരു ഓട്ടോറിക്ഷ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അരുണ്‍ പിഎസ് എന്നയാളാണ് അപ്രതീക്ഷിതമായി ഓട്ടോയിലെത്തിയ അതിഥിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സും അരുണ്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോകൂവാണോയെന്ന് ലൂണ ഡ്രൈവറോട് തമാശരൂപേണ ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Kerala Blasters: എന്നെ തട്ടിക്കൊണ്ടുപോകുവാണോയെന്ന് ലൂണ; ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് ഓട്ടോ ഡ്രൈവര്‍; വീഡിയോ വൈറല്‍
അഡ്രിയാന്‍ ലൂണയുടെ ഓട്ടോറിക്ഷ യാത്ര Image Credit source: Arun PS Instagram
Jayadevan AM
Jayadevan AM | Published: 29 Oct 2026 | 04:30 PM

ഐഎസ്എല്ലില്‍ ഒക്ടോബര്‍ 31-ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. അതിന് മുമ്പ് കിട്ടിയ ചെറിയ ഇടവേള പരിശീലനത്തിനും, വിശ്രമത്തിനുമായി ചെലവഴിക്കുകയാണ് താരങ്ങള്‍. ഇതിനിടെ, അഡ്രിയാന്‍ ലൂണ നടത്തിയ ഒരു ഓട്ടോറിക്ഷ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അരുണ്‍ പിഎസ് എന്നയാളാണ് അപ്രതീക്ഷിതമായി ഓട്ടോയിലെത്തിയ അതിഥിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സും അരുണ്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോകൂവാണോയെന്ന് ലൂണ ഡ്രൈവറോട് തമാശരൂപേണ ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഡ്രൈവറുമായി സൗഹൃദ സംഭാഷണം നടത്തിയതിനുശേഷമാണ് ലൂണ യാത്ര അവസാനിപ്പിച്ചത്. ലിഫ്റ്റ് തരാമെന്ന് യുവാവ് പറഞ്ഞതുകേട്ടാണ് ലൂണ ഓട്ടോയില്‍ കയറുന്നത്. തുടര്‍ന്ന് തന്റെ പേര് അരുണ്‍ എന്നാണെന്ന് ലൂണയെ പരിചയപ്പെടുത്തി. ഭാര്യയുണ്ടോയെന്നായിരുന്നു ലൂണയുടെ മറുചോദ്യം. ഭാര്യയും, കുട്ടികളുമില്ലെന്നും താന്‍ സിംഗിളാണെന്നും യുവാവ് ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

അരുണ്‍ പുറത്തുവിട്ട വീഡിയോ

 

View this post on Instagram

 

A post shared by Arun PS (@_punnakkadan)

കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച വീഡിയോ

അതേസമയം, മുംബൈ സിറ്റിക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തിനിടെ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് നിസാരമാണെന്നാണ് സൂചന. ചെന്നൈയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ലൂണ കളിക്കുമെന്നാണ് പ്രതീക്ഷ.

Also Read: Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍

ശക്തമായി തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സ്‌

ചെന്നൈയിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഈ സീസണില്‍ നടന്ന ആദ്യ ഹോം മത്സരത്തില്‍ മുംബൈക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതിന്റെ നിരാശയിലാണ് ആരാധകര്‍. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരെണ്ണം പോലും ഗോളാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല.

ടീമിന്റെ ഫിറ്റ്‌നസ് ലെവല്‍ കുറഞ്ഞതാണ് മുംബൈക്കെതിരായ മത്സരത്തില്‍ തിരിച്ചടിയായതെന്ന് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ് വ്യക്തമാക്കിയിരുന്നു. മത്സരം മുഴുവന്‍ ഊര്‍ജ്ജത്തോടെ കളിക്കാനുള്ള ശാരീരികക്ഷമത താരങ്ങള്‍ക്ക് ലഭിക്കണമെന്നും, നിലവില്‍ അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തയ്യാറെടുപ്പിന് സമയം ലഭിച്ചില്ല. മറ്റ് ടീമുകള്‍ക്ക് ഡ്യൂറന്റ് കപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സാധിച്ചു. മുംബൈക്കെതിരായ മത്സരത്തില്‍ ടീമെന്ന നിലയില്‍ ഊര്‍ജ്ജം ചോര്‍ന്നുപോയിരുന്നു. അതുകൊണ്ട് പകരക്കാരെ ഇറക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിനെതിരായ മത്സരശേഷം ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. നവംബര്‍ അവസാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി കരുത്തരായി തിരിച്ചെത്തുന്നതിനുള്ള പ്ലാനുകളാണ് പരിശീലകന്‍ ഒരുക്കുന്നത്.

English Summary

Kerala Blasters player Adrian Luna’s recent auto-rickshaw ride video has gone viral on social media. The video was captured by a driver named Arun, who offered Luna a lift during a team break. During the friendly ride, Luna playfully asked Arun if he was being kidnapped. Luna also chatted with the driver, who shared that he is single and unmarried.

Follow Us