ഇനി ശരിക്കും പ്രേമത്തിലോ? പേളിമാണി ഷോയിലെത്തി അനുപമയെക്കുറിച്ച് ധ്രുവ് വിക്രം പറഞ്ഞത് | Dhruv Vikram said about Anupama parameswaran on the Pearle Maaney show hints they in love Malayalam news - Malayalam Tv9
Dhruv Vikram: ആ സമയം ധ്രുവ് ഒരു കള്ളച്ചിരിയും ചിരിക്കുന്നുണ്ട്. ഇതോടെ സോഷ്യൽ മീഡിയ ആകെ ഇളകി മറിഞ്ഞിരിക്കുകയാണ്.
1 / 6
ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരു ഇന്റർവ്യൂ പ്രോഗ്രാമാണ് പേളി മാണിയുടെ പേളി മാണി ഷോ. പേര് പോലെ തന്നെ അതൊരു ഇന്റർവ്യൂ പ്രോഗ്രാം എന്നതിലുപരി പേളി മണിയുടെ ഒരു ഷോ തന്നെയാണ്. രസകരമായ ഡയലോഗുകളും തഗ്ഗുകളും കൊണ്ട് പ്രേക്ഷകർക്കും ഇന്റർവ്യൂവിനായി എത്തുന്നവർക്കും രസകരമായ കുറച്ചു മണിക്കൂറുകൾ ആണിത് സമ്മാനിക്കുക.(PHOTO: SOCIAL MEDIA)
2 / 6
ഏറ്റവും ലേറ്റസ്റ്റ് ആയി പോളി ഇന്റർവ്യൂ ചെയ്തത് നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനേയും നടി രജിഷ വിജയനേയും ആയിരുന്നു.മൂവരും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അതിനിടയിൽ ബൈസൺ എന്ന ചിത്രത്തിൽ വിക്രമിന്റെ നായികയായി എത്തിയ അനുപമ പരമേശ്വരനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്.(PHOTO: SOCIAL MEDIA)
3 / 6
കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ തലപൊക്കുന്നുണ്ട്. ഇതിനിടയിലാണ് പേളി മാണിയുടെ പരിപാടിയിൽ എത്തി ധ്രുവ് ചില കാര്യങ്ങൾ പറഞ്ഞത്. മലയാളത്തിലെ ഏത് സിനിമയാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന പേളിയുടെ ചോദ്യത്തിന് ഭ്രമയുഗം എന്നാണ് താരത്തിന്റെ മറുപടി.(PHOTO: SOCIAL MEDIA)
4 / 6
എന്നാൽ അത് പഴയ സിനിമയല്ലേ പുതിയ സിനിമയിലെ ഏറ്റവും ഇഷ്ടംഏതാണ് എന്ന പേളിയുടെ ചോദ്യത്തിന് അനുപമ പരമേശ്വരന്റെ പ്രേമം എന്ന സിനിമയാണ് എന്നാണ് താരത്തിന്റെ ഉത്തരം. ഇത് കേട്ട പേളിയും രജിഷയും ചിരിക്കുന്നുണ്ട്. കൂടാതെ തന്റെ ഇന്റർവ്യൂ പ്രോഗ്രാമിനെ കുറിച്ച് അറിയാമോ എന്ന ചോദ്യത്തിന് അറിയാം താൻ കുറച്ച് ഇന്റർവ്യൂസ് എല്ലാം കണ്ടിട്ടുണ്ട് എന്നായിരുന്നു ധ്രുവ് വിക്രമിന്റെ ഉത്തരം.(PHOTO: SOCIAL MEDIA)
5 / 6
ഏത് ഇന്റർവ്യൂ ആണ് നസ്രിയയുടെതാണോ എന്ന ചോദ്യത്തിന് അല്ല അനുപമയുടെ ഒരു ഇന്റർവ്യൂ കണ്ടിട്ടുണ്ട് എന്നായിരുന്നു താരം പറഞ്ഞത്.
അപ്പോൾ പേളി തിരിച്ചും ചോദിക്കുന്നുണ്ട് അനുപമയുടെ എല്ലാം കാണാറുണ്ട് അല്ലേ എന്ന്. ആ സമയം ധ്രുവ് ഒരു കള്ളച്ചിരിയും ചിരിക്കുന്നുണ്ട്. ഇതോടെ സോഷ്യൽ മീഡിയ ആകെ ഇളകി മറിഞ്ഞിരിക്കുകയാണ്.(PHOTO: SOCIAL MEDIA)
6 / 6
ഇരുവരും തമ്മിൽ പ്രേമത്തിൽ ആണോ എന്ന് ചോദ്യം വീണ്ടും ഉയർന്നു വരുന്നു. ആണെന്നും അല്ലെന്നും തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.(PHOTO: SOCIAL MEDIA)