Diwali 2026 Recipe: മൈദയും തേങ്ങയും വേണ്ട! ഈ കറുത്ത ഹലുവ ചുരുങ്ങിയ ചേരുവകളാൽ 10 മിനിറ്റിൽ തയ്യാറാക്കാം, ഇതാ റെസിപി
Diwali 2026 Karutha Halwa Recipe: ഈ ദീപാവലിക്ക് ബേക്കറിയിൽ നിന്നും വാങ്ങിക്കുന്ന മധുരപലഹാരങ്ങളെക്കാൾ രുചികരമായ പലഹാരങ്ങൾ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടെ പറയുന്ന ഈ ഹൽവ തയ്യാറാക്കി നോക്കാവുന്നതാണ്. മൈദയോ തേങ്ങയോ ആവശ്യമില്ലാത്ത ഈ ഹൽവ ഞൊടിയിടയിൽ തയ്യാറാക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. എളുപ്പത്തിൽ എങ്ങനെ കറുത്ത ഹൽവ തയ്യാറാക്കാം എന്ന് നോക്കാം.ഇതിന് പ്രധാനമായും ആവശ്യം സാബുനരി ആണ്, ഒരു കപ്പ് സാബുനരി....

അങ്ങനെ മധുരങ്ങളുടെ കൂടെ ആഘോഷമായ മറ്റൊരു ദീപാവലി കൂടെ എത്തുകയാണ്. ഈ ദീപാവലിക്ക് ബേക്കറിയിൽ നിന്നും വാങ്ങിക്കുന്ന മധുരപലഹാരങ്ങളെക്കാൾ രുചികരമായ പലഹാരങ്ങൾ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടെ പറയുന്ന ഈ ഹൽവ തയ്യാറാക്കി നോക്കാവുന്നതാണ്. മൈദയോ തേങ്ങയോ ആവശ്യമില്ലാത്ത ഈ ഹൽവ ഞൊടിയിടയിൽ തയ്യാറാക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. എളുപ്പത്തിൽ എങ്ങനെ കറുത്ത ഹൽവ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

ഇതിന് പ്രധാനമായും ആവശ്യം സാബുനരി ആണ്, ഒരു കപ്പ് സാബുനരി, അരക്കപ്പ് വെള്ളം, നെയ്യ്, രണ്ട് കപ്പ് ശർക്കര പൊടി, ബദാം, കശുവണ്ടി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ചെറുതായി മുറിച്ചത് എന്നിവയാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ സാബൂനരി ഒരു മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിരാനായി വെക്കണം.

അതിനുശേഷം കുതിർത്ത് വച്ച സാബൂനരി അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിൽ വേണം അരച്ചെടുക്കുവാൻ. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിക്കുക. ശുദ്ധമായ പശുവിന്റെ നെയ്യ് ആണെങ്കിൽ ഏറ്റവും രുചികരമായിരിക്കും. നെയ്യ് ചൂടായി കഴിഞ്ഞാൽ അരച്ചുവച്ച സാബുനരി അതിലേക്ക് ചേർത്തു കൊടുക്കുക.

ശേഷം നെയ്യും സാബുനരിയും നിർത്താതെ ഇളക്കി കൊടുക്കണം കട്ടപിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഇളക്കി കൊടുക്കുന്നത് അല്പം കഴിഞ്ഞാൽ ഒരു ജെല്ല് പരുവത്തിലായി വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിട്ടുള്ള ശർക്കര ചേർത്ത് നൽകുക. അവയും നന്നായി മൂന്നും കൂടെ മിക്സ് ചെയ്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.

ആ മിശ്രിതം നന്നായി യോജിച്ചു കഴിഞ്ഞാൽ അതിലേക്ക് മുറിച്ച വെച്ചിട്ടുള്ള നട്സ് അതായത് കശുവണ്ടി തുടങ്ങിയവയുടെ മിക്സ് നന്നായി ചേർത്തുകൊടുത്ത്, എല്ലാ ഭാഗത്തും ആവത്തക്ക വിധം നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആകൃതിയിൽ വേണമെങ്കിൽ അതേ പാത്രത്തിലേക്ക് ആക്കി നന്നായി സെറ്റ് ചെയ്ത് അല്പസമയം കഴിഞ്ഞാൽ അത് മുറിച്ച് കഴിക്കാവുന്നതാണ് രുചികരമായ ഹൽവ തയ്യാർ.