Diya Krishna: അശ്വിന്റെ കുടുംബത്തിനും ആഗ്രഹമില്ലേ…ദിയക്കെതിരെ വിമർശനം, പ്രതികരിച്ച് താരം
Diya Krishna's Reply to Comment About Aswin's Family : ദിയ കൃഷ്ണയ്ക്കെതിരെ ഉയരുന്ന വിമർശനവും അതിന് താരം നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. ഭർത്താവ് അശ്വിന്റെ കുടുംബത്തെക്കുറിച്ച് വന്ന ഒരു കമന്റിനാണ് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്. ദിയ കൃഷ്ണ നൽകിയ കമൻ്റ് കാണാം

മലയാളികൾക്ക് പ്രിയപ്പെട്ട കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. യുട്യൂബ് വ്ലോഗുകളിലൂടെ അവരുടെ ജീവിതത്തിലെ ഓരോ പ്രധാനനിമിഷവും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ദിയയുടെ വ്ലോഗുകളിലൂടെ ഓമിയുടെ വിശേഷം അറിയാൻ കാത്തിരിക്കുന്നവരാണ് അധികവും. (Image Credit Source: Diya Krishna Instagram)

ഇപ്പോഴിതാ, ദിയ കൃഷ്ണയ്ക്കെതിരെ ഉയരുന്ന വിമർശനവും അതിന് താരം നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. ഭർത്താവ് അശ്വിന്റെ കുടുംബത്തെക്കുറിച്ച് വന്ന ഒരു കമന്റിനാണ് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.

കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും ദിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ, കുഞ്ഞിനെ ദിയയുടെ വീട്ടുകാർക്കൊപ്പം മാത്രം കാണുന്നതിൽ അശ്വിന്റെ മാതാപിതാക്കളെ ഓർത്ത് ചിലർ വിഷമം പങ്കുവെച്ച് കമന്റുകൾ ഇട്ടു തുടങ്ങിയിരുന്നു.

"അശ്വിന്റെ അമ്മയ്ക്കും അച്ഛനും ഇതേപോലെ ഈ കുഞ്ഞിനെ കൊഞ്ചിക്കാൻ ആഗ്രഹം ഉണ്ടാകും. അത് അവരുടെ ഇളയ മകന്റെ കുഞ്ഞുമാണ്. പാവം അശ്വിൻ ഫാമിലി..." അശ്വിന്റെ കുടുംബത്തോട് കാണിക്കുന്നത് അനീതിയാണെന്ന രീതിയിലായിരുന്നു കമന്റ്.

"ദയവായി മാറിയിരുന്ന് കരയൂ" എന്നതായിരുന്നു ഈ കമന്റിന് ദിയയുടെ മറുപടി. അനാവശ്യമായി മറ്റുള്ളവരുടെ കുടുംബകാര്യങ്ങളിൽ ഇടപെടുന്നവർക്ക് നൽകിയ ഈ ചുട്ട മറുപടി ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.