രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ ഷുഗർ കുറയുമോ? യാഥാർത്ഥ്യം അറിയാം ! | Do Soaked Almonds on an Empty Stomach Actually Lower Blood Sugar? Malayalam news - Malayalam Tv9

രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ ഷുഗർ കുറയുമോ? യാഥാർത്ഥ്യം അറിയാം !

Published: 

08 Jul 2026 | 04:11 PM

Soaked Almonds for Diabetes: The Truth About the Empty Stomach Myth: ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറുമെല്ലാം ധാരാളമായി അടങ്ങിയ ബദാം മികച്ചൊരു പോഷകാഹാരമാണ്. പ്രമേഹരോഗികൾ പലപ്പോഴും രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ശരിക്കും സഹായിക്കുമോ അതോ ഇതൊരു തെറ്റിദ്ധാരണ മാത്രമാണോ എന്ന് നോക്കാം.

1 / 5
ടൈപ്പ് 2 പ്രമേഹമുള്ളവർ രാവിലെ വെറുംവയറ്റിൽ കുതിർത്തതോ അല്ലാത്തതോ ആയ ബദാം സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചാസാരയുടെ അളവ് അത്രകണ്ട് കുറയ്ക്കാൻ സഹായിക്കില്ല എന്നാണ് ഡയറ്റീഷ്യന്മാർ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ബദാം വെറും വയറ്റിൽ കഴിക്കുന്നത് കൊണ്ട് പ്രത്യേക നേട്ടമില്ല എന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ബദാമിന് അത്തരമൊരു ഗുണമില്ലെന്ന് കരുതരുത്.(Image Credit source: Getty Images)

2 / 5
ഗ്ലൂക്കോസ് കൂടുതലുള്ള ഭക്ഷണത്തിന് മുൻപോ, ആല്ലെങ്കിൽ ഭക്ഷണത്തിന് ഒപ്പമോ ബദാം കഴിക്കുന്നത് ഭക്ഷണശേഷം രക്തത്തിലുണ്ടാകുന്ന ഗ്ലൂക്കോസ് സ്പൈക്ക് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും. പ്രഭാതഭക്ഷണത്തിനൊപ്പം ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തുടർന്നുള്ള വിശപ്പ് കുറയ്ക്കുന്നതിനും ഏറെ സഹായിക്കുമെന്ന് ഡയറ്റീഷ്യന്മാർ ചൂണ്ടിക്കാട്ടുന്നു.

3 / 5
ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, നാരുകൾ, എന്നിവ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നവയാണ്. മഗ്നീഷ്യം ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സഹായിക്കുമ്പോൾ, നാരുകൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടന്ന് വർധിക്കുന്നതിനെ തടയും. ഇതാണ് ശരീരത്തിൽ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്നത്

4 / 5
ഉയർന്ന കലോറി അടങ്ങിയ ഭക്ഷണമായതിനാൽ പ്രതിദിനം അഞ്ചോ പത്തോ കുതിർത്ത ബദാം മാത്രം കഴിക്കുന്നതാണ് ഉത്തമം. അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. മറ്റു ഭക്ഷണങ്ങളിൽ മാറ്റങ്ങൾ വരുത്താതെ ബദാം മാത്രം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നട്ട്സ് അലർജിയുള്ളവർ ഇത് ഒഴിവാക്കേണ്ടതുമാണ്.

5 / 5
പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളെ ബദാം ദോഷകരമായി ബാധിക്കില്ലെങ്കിലും, ഇത് പൂർണ്ണമായൊരു ചികിത്സയായി കാണരുത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിൻ്റെ ഭാഗമായി മാത്രം ഇതിനെ ഉൾപ്പെടുത്തുക. കൃത്യമായ ചികിത്സയും അതിനൊപ്പം ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഡയറ്റുമാണ് പ്രമേഹ രോഗികൾ പ്രധാനമായും പിന്തുടരേണ്ടത്. ആരോഗ്യകരമല്ലാത്ത ശിലങ്ങൾ ഒഴിവാക്കേണ്ടതാണ്.

Loading...
Unable to load recommendations.
Follow Us
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ