ഈ കൊച്ചു പയ്യനെ മനസ്സിലായോ? ബിഗ് സ്ക്രീനിലെ ഈ താര രാജാവിനെ അറിയില്ലെന്ന് മാത്രം പറയരുത്
990ലാണ് അദ്ദേഹം സിനിമയിലേക്ക് കടന്നു വരുന്നത് എന്നാൽ രംഗപ്രവേശം ചെയ്ത ഒരു പത്ത് വർഷക്കാലത്തോളം സിനിമയിൽ വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല...

നമ്മുടെ പ്രിയപ്പെട്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ പലപ്പോഴും നമ്മെ ഞെട്ടിക്കും. അതുതന്നെയോ ഇവർ എന്ന് പലപ്പോഴും അതിശയവും തോന്നും. ചില ചിത്രങ്ങൾ ആവട്ടെ അവരോടുള്ള നമ്മുടെ ഇഷ്ടങ്ങൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ളവയായിരിക്കും. അതിലും ഉപരി നമ്മുടെ ഇഷ്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് ആരാധകരും. (PHOTO: SOCIAL MEDIA)

ഇപ്പോഴിതാ മലയാളത്തിൽ ആയാലും തമിഴിൽ ആയാലും ഒരേപോലെ ആരാധക വൃന്ദങ്ങൾ ഉള്ള ഒരു താര രാജാവിന്റെ കുട്ടിക്കാലത്തെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാതൊരു കുടുംബപരമായി യാതൊരു സിനിമ പശ്ചാത്തലവും ഇല്ലാത്ത ഇദ്ദേഹം എൻ കാതൽ കണ്മണി എന്ന സിനിമയിലൂടെയാണ് രംഗപ്രവേശം ചെയ്യുന്നത്. (PHOTO: SOCIAL MEDIA)

പിന്നീട് നിരവധി മലയാള സിനിമയിലും ഭാഗമായി. തുടർന്ന് മണരത്നം എസ് ശങ്കർ തുടങ്ങിയ നിരവധി സംവിധായകരുടെ ചിത്രങ്ങളിലെ ഹിറ്റ് നായകനായി. അതെ ഈ ഫോട്ടോകളിൽ കാണുന്ന ആൺകുട്ടി മറ്റാരുമല്ല ചിയാൻ വിക്രം ആണ്. 1990ലാണ് അദ്ദേഹം സിനിമയിലേക്ക് കടന്നു വരുന്നത് എന്നാൽ രംഗപ്രവേശം ചെയ്ത ഒരു പത്ത് വർഷക്കാലത്തോളം സിനിമയിൽ വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല. (PHOTO: SOCIAL MEDIA)

അന്ന് അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന തരത്തിലും വിക്രം പരിശ്രമം തുടർന്നു. പിന്നീട് 1999 റിലീസ് ചെയ്ത സേതു എന്ന സിനിമയാണ് വിക്രമിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയത്.അതിലെ 'ചിയാൻ' എന്ന കഥാപാത്രം വലിയ ഹിറ്റായതോടെയാണ് അദ്ദേഹം 'ചിയാൻ വിക്രം' എന്നറിയപ്പെടാൻ തുടങ്ങിയത്. (PHOTO: SOCIAL MEDIA)

തന്റെ കഥാപാത്രത്തിന്റെ പൂർണ്ണമായ്ക്കു വേണ്ടി രൂപത്തിൽ എന്തു മാറ്റവും വരുത്താൻ സാഹസം കാണിക്കുന്ന നടൻ കൂടിയാണ് അദ്ദേഹം. അതിനുദാഹരണമാണ് അന്ന്യൻ,ഐ, പിതാമകൻ എന്നിവ. പിതാമകൻ എന്ന ചിത്രത്തിലെ അഭിനയ മികവിന് വിക്രത്തിന് 2013 ദേശീയ അവാർഡ് ലഭിച്ചു. (PHOTO: SOCIAL MEDIA)