Mommotty Movie Actress: മമ്മൂട്ടിക്കൊപ്പം തിളങ്ങിയ നായിക! സിനിമയിൽ അവസരം നഷ്ടമായതോടെ ക്രൈസ്തവ മതം സ്വീകരിച്ച് കരിയറിൽ ഹിറ്റായ മലയാളി നടി
Mommotty Movie Famous Actress: കരിയർ ഹിറ്റ് ആകേണ്ടിയിരുന്ന സിനിമയിൽ അവസരം നഷ്ടപ്പെട്ടതോടെ കരഞ്ഞു തളർന്നിരുന്ന നടിയെ അമ്മയാണ് സഹായം മാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. പിന്നീട് മലയാള സിനിമയിലെ തിരക്കേറിയ നായികയായി....

സിനിമയിൽ നാം കാണുന്ന നായികാനായകന്മാർക്ക് ജീവിതത്തിൽ മറ്റൊരു കഥയും നമ്മോട് പറയാനുണ്ടാകും. അതൊരു പക്ഷേ സിനിമയെക്കാൾ ത്രില്ലിംഗ് ആയിരിക്കും. സിനിമയിൽ അവർ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമായി അവർ സ്വന്തം ജീവിതത്തിൽ. അതിൽ ദുരന്തവും വിവാദങ്ങളും ഒറ്റപ്പെടലുകളും എല്ലാം ഉണ്ടാകും. (PHOTO: INSTAGRAM/Maathu MG)

അത്തരത്തിൽ 90 കളിൽ തിളങ്ങിയ ഒരു മലയാള നടിയെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ ഈ നായികക്ക് വലിയൊരു നഷ്ടത്തിന്റെ കഥയും അതിൽ ഉണ്ടായ വിഷാദവും സങ്കടത്തെയും കുറിച്ചും നമ്മോട് പറയാനുണ്ടായിരുന്നു. ആ നഷ്ടം പിന്നീട് അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും വിജയങ്ങൾക്കും സാക്ഷിയായ കഥ.(PHOTO: INSTAGRAM/Maathu MG)

മറ്റാരുമല്ല അമരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വന്ന മാധു. അച്ചൂട്ടിയുടെ മുത്തായി രാഘവന്റെ രാധയായും തിളങ്ങിയ മാധുവിന് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷമായ മാധു ഇപ്പോൾ അടുത്തകാലത്തായി വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിൽ ഉണ്ടായ ഒരു വീഴ്ചയെ കുറിച്ചും അതിനു പിന്നാലെ ഉണ്ടായ വിശ്വാസങ്ങളെ കുറിച്ചും നടി പറഞ്ഞ കഥയാണ് ചർച്ചയാകുന്നത്. (PHOTO: INSTAGRAM/Maathu MG)

അമരത്തിനു മുമ്പ് മാധുവിനെ മലയാളികൾ ശ്രദ്ധിച്ചത് മമ്മൂട്ടിക്കൊപ്പം കുട്ടേട്ടൻ എന്ന സിനിമയിലാണ്. അതിലും മമ്മൂട്ടിയുടെ മകൾ വേഷമായിരുന്നു മാധുവിന്. എന്നാൽ ഈ സിനിമയ്ക്ക് തൊട്ടു പിന്നാലെ അവസരം എത്തിയത് പെരുന്തച്ചൻ എന്ന ചിത്രത്തിലേക്ക് ആയിരുന്നു. കരിയർ ഹിറ്റ് ആകും എന്ന് മനസ്സിലായതിനാൽ തന്നെ തനിക്ക് അത് ഭയങ്കര സന്തോഷമാണ് നൽകിയത്. സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി തയ്യാറെടുക്കുമ്പോഴാണ് തന്റെ വേഷം മോനിഷയ്ക്ക് നൽകി എന്ന് അറിയുന്നത്. (PHOTO: INSTAGRAM/Maathu MG)

അത് തനിക്ക് വലിയ വിഷാദമാണ് നൽകിയതെന്നാണ് മാധു പറയുന്നത്. അന്ന് കരഞ്ഞുകൊണ്ടിരുന്ന മാധുവിനെ സഹായിച്ചത് അമ്മയാണെന്നും നടി പറയുന്നു. സഹായമാത എന്ന പള്ളിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ച് കർത്താവിന്റെ മുമ്പിൽ മുട്ടുകുത്തി കരഞ്ഞു. പിന്നാലെ തനിക്ക് അമരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരവും ലഭിച്ചു. ജീവിതത്തിൽ ഒരു വലിയ നേട്ടം ലഭിച്ചതിനാൽ നടി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും മാതാപിതാക്കളുടെ പിന്തുണയുടെ മാധവി എന്നായിരുന്ന തന്റെ പേര് മീന എന്ന ആക്കി മാറ്റുകയും ചെയ്തു. (PHOTO: INSTAGRAM/Maathu MG)

മാധുവിന്റെ ജീവിതത്തിലെ ഹിറ്റായിരുന്നു അമരം. 200 ദിവസത്തിലേറെയാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ശേഷം സന്ദേശം, സദയം, ഏകലവ്യൻ തുടങ്ങി എണ്ണമറ്റ മലയാള ചിത്രത്തിൽ അഭിനയിച്ച നടി പിന്നീട് പെട്ടെന്നാണ് അപ്രത്യക്ഷയായത്. സിനിമാ ജീവിതം മതിയാക്കി നടി പിന്നീട് എത്തിയത് അമേരിക്കയിലാണ്. ഇപ്പോൾ ഭർത്താവിനും മക്കൾക്കൊപ്പം അമേരിക്കയിൽ കഴിയുന്ന മാധു അവിടെ ഒരു അക്കൗണ്ട് ആയി ജോലി ചെയ്യുകയാണ്.(PHOTO: INSTAGRAM/Maathu MG)