ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ മസിൽ ലോസ്സ് ഉണ്ടാകുമോ? അറിയേണ്ട കാര്യങ്ങൾ! | Does Quitting Creatine Cause Sudden Muscle Loss? Here is the Truth Malayalam news - Malayalam Tv9

ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ മസിൽ ലോസ്സ് ഉണ്ടാകുമോ? അറിയേണ്ട കാര്യങ്ങൾ!

Published: 

28 Aug 2026 | 02:40 PM

What Happens to Your Body When You Stop Taking Creatine: ജിമ്മിൽ സ്ഥിരമായി വർക്കൗട്ട് ചെയ്യുന്നവർക്ക് ഏറെ പ്രിയപ്പെട്ട ഒരു സപ്ലിമെൻ്റാണ് ക്രിയാറ്റിൻ. എന്നാൽ ഇതിൻ്റെ ഉപയോഗം നിർത്തിയാൽ പെട്ടെന്ന് മസിൽ ലോസ്സ് ഉണ്ടാകുമെന്ന ഭയം പലർക്കുമുണ്ട്. ക്രിയാറ്റിൻ നിർത്തുന്നത് പെട്ടെന്നുള്ള പേശി നഷ്ടത്തിനോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കോ കാരണമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എങ്കിലും തുടർന്നുള്ള ആഴ്ചകളിൽ ശരീരഭാരത്തിലും പേശികളിലെ ജലാംശത്തിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

1 / 5
ക്രിയാറ്റിൻ ഉപയോഗം നിർത്തുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുക ശരീരഭാരത്തിലുണ്ടാകുന്ന ചെറിയ മാറ്റമാണ്. ക്രിയാറ്റിൻ പേശികളിലെ കോശങ്ങളിൽ കൂടുതൽ വെള്ളം നിലനിർത്തും. സപ്ലിമെൻ്റ് ഉപയോഗം പൂർണ്ണമായി നിർത്തുന്നതോടെ പേശികളിലെ അധിക ജലാംശം നഷ്ടമാവുകയും ശരീരഭാരം അല്പം കുറയുകയും ചെയ്യും. പേശികൾ നഷ്ടപ്പെടുന്നതല്ലെന്നും കോശങ്ങളിലെ ജലാംശം കുറയുന്നത് കൊണ്ടുണ്ടാകുന്ന  സ്വാഭാവിക മാറ്റം മാത്രമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.(Image Credit source: Getty Images)

2 / 5
സപ്ലിമെൻ്റ് നിർത്തുന്നത് പ്രകടനത്തെ ചെറിയ രീതിയിൽ ബാധിച്ചേക്കാം. പ്രത്യേകിച്ച് ഭാരം ഉയർത്തുമ്പോഴും മറ്റും മുമ്പ് ചെയ്തിരുന്ന അതേ ഇൻ്റൻസിറ്റിയിൽ ചെയ്യുമ്പോൾ ചെറിയ മാറ്റം തോന്നാം. ക്രിയാറ്റിൻ നൽകിയിരുന്ന അധിക ഊർജ്ജം ഇല്ലാതാകുന്നതാണ് ഇതിന് പ്രധാന കാരണം. എങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ നിങ്ങൾ കാലങ്ങളായി നേടിയെടുത്ത കരുത്തും പേശികളും ക്രിയാറ്റിൻ നിർത്തുന്നതുകൊണ്ട് മാത്രം പെട്ടെന്ന് ഇല്ലാതാകില്ല.

3 / 5
ശരീരം സ്വാഭാവികമായി തന്നെ ക്രിയാറ്റിൻ ഉത്പാദിപ്പിക്കുന്നുണ്ട്. മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിലൂടെയും ഇത് ലഭിക്കും. സപ്ലിമെൻ്റ് നിർത്തിയാലും കരളിൻ്റെയും വൃക്കകളുടെയും സഹായത്തോടെ അമിനോ ആസിഡുകളിൽ നിന്ന് ശരീരം ക്രിയാറ്റിൻ ഉത്പാദനം തുടരും. സപ്ലിമെൻ്റുകളെ ശരീരം ഒരിക്കലും സ്ഥിരമായി ആശ്രയിക്കുന്നില്ല. അതിനാൽ ഉപയോഗം നിർത്തിയാൽ നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ പേശികളിലെ ക്രിയാറ്റിൻ അളവ് പഴയതുപോലെ സാധാരണ നിലയിലേക്ക് തിരികെ എത്തുന്നതാണ്.

4 / 5
ക്രിയാറ്റിൻ ഉപയോഗം നിർത്താൻ തീരുമാനിച്ചാൽ ഡോസ് പതുക്കെ കുറച്ചുകൊണ്ടുവരേണ്ട ആവശ്യമില്ല. ഒറ്റയടിക്ക് തന്നെ ഇത് നിർത്താവുന്നതാണ്. എന്നാൽ എല്ലാവർക്കും ക്രിയാറ്റിൻ അനുയോജ്യമാകണമെന്നില്ല. വൃക്കരോഗമുള്ളവരും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം സപ്ലിമെന്റുകൾ ഉപയോഗിക്കാൻ പാടുള്ളൂ.

5 / 5
ക്രിയാറ്റിൻ നിർത്തിയാലും ചിട്ടയായ വ്യായാമം തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തിയുള്ള ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. അതുപോലെ തന്നെ ശരീരത്തിന് ആവശ്യമായ ഉറക്കവും വിശ്രമവും ഉറപ്പാക്കണം. ഈ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സപ്ലിമെൻ്റുകൾ ഇല്ലാതെ തന്നെ മികച്ച രീതിയിൽ പേശികളുടെ ആരോഗ്യവും കരുത്തും നിലനിർത്താൻ സാധിക്കും.

Loading...
Unable to load recommendations.
Follow Us
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ സ്പാർക്ക് ഏറ്റേക്കും! ടെക്നോ സ്പാർക്ക് ഗോ 3 പ്രോ എത്തി
മുടിക്കൊഴിച്ചിൽ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി