AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നിരുപാധികം മാപ്പ്; കോൺഗ്രസിൽ തിരിച്ചെടുക്കാൻ കെപിസിസിക്ക് കത്ത് നൽകി പദ്മജ വേണുഗോപാലും പത്മിനി തോമസും

Padmini Thomas and Padmaja Venugopal Return to Congress: തെറ്റുപറ്റിയെന്നും പാർട്ടിയിൽ തിരിച്ചെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർക്ക് അ‌യച്ച ഇ-മെയിലിൽ പദ്മജ ആവശ്യപ്പെട്ടു. അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസ് കെപിസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പാർട്ടിയിൽ തിരിച്ചെടുക്കണമെന്നുള്ള കത്ത് കൈമാറിയത്.

നിരുപാധികം മാപ്പ്; കോൺഗ്രസിൽ തിരിച്ചെടുക്കാൻ കെപിസിസിക്ക് കത്ത് നൽകി പദ്മജ വേണുഗോപാലും പത്മിനി തോമസും
Padmini Thomas And Padmaja Venugopal Return To CongressImage Credit source: FACEBOOK
Prasanth Kumar
Prasanth Kumar | Published: 26 Nov 2026 | 07:45 PM

തിരുവനന്തപുരം: ബിജെപി വിട്ട, പദ്മജ വേണുഗോപാലും പത്മിനി തോമസും കോൺഗ്രസിലേക്ക് തിരികെ എത്തുന്നതിനായി കെപിസിസി നേതൃത്വത്തിന് കത്തുനൽകി. മുൻ കോൺഗ്രസ് നേതാക്കളായ ഇരുവരും കഴിഞ്ഞ ആഴ്ചയാണ് ബിജെപി ബന്ധം അ‌വസാനിപ്പിച്ച് രാജി പ്രഖ്യാപിച്ചത്. തിരികെ കോൺഗ്രസിലേക്ക് മടങ്ങാൻ ആണ് ഇരുവരുടെയും തീരുമാനം. എന്നാൽ പദ്മജ വേണുഗോപാലിന്റെ കോൺഗ്രസ് പുനപ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ ചില എതിരഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. മുൻപ് നടത്തിയ ചില പ്രസ്താവനകളടക്കം ആയുധമാക്കിയാണ് ഒരു വിഭാഗം പദ്മജയുടെ വരവിനെ എതിർക്കുന്നത്. എന്നാൽ നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ടാണ് കോൺഗ്രസിൽ തിരികെയെടുക്കാൻ പദ്മജയും പത്മിനിയും കത്ത് നൽകിയിരിക്കുന്നത്.

തെറ്റുപറ്റിയെന്നും പാർട്ടിയിൽ തിരിച്ചെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർക്ക് അ‌യച്ച ഇ-മെയിലിൽ പദ്മജ ആവശ്യപ്പെട്ടു. അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസ് കെപിസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പാർട്ടിയിൽ തിരിച്ചെടുക്കണമെന്നുള്ള കത്ത് ​നേതൃത്വത്തിന് കൈമാറിയത്.

Also Read: ‘കൊല്ലാനായിരുന്നു ഉദ്ദേശം’, പാലക്കാട്ടെ സ്കൂളിലെ വെടിവയ്പ്പിൽ വിവാദ പരാമർശവുമായി എം.എൽ.എ

പാർട്ടി പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിൽ ഉപേക്ഷിച്ചുപോയവരെ തിരികെയെടുക്കരുതെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ ഇക്കാര്യത്തിലെ നിലപാട്. എന്നാൽ, തെറ്റ് സമ്മതിച്ച് ക്ഷമചോദിക്കുകയും മാപ്പപേക്ഷിച്ച് കത്തുനൽകുകയും ചെയ്ത സാഹചര്യത്തിൽ എതിർപ്പുകൾക്ക് അയവുവന്നിട്ടുണ്ട്. ഇരുവരെയും പാർട്ടിയിൽ തിരിച്ചെടുക്കാനാണ് സാധ്യത. അന്തിമതീരുമാനം അടുത്ത കെപിസിസി നിർവാഹകസമിതി എക്‌സിക്യൂട്ടീവ് യോഗം ചർച്ചചെയ്ത് കൈക്കൊള്ളും.

പദ്മജ വേണുഗോപാൽ ബിജെപി വിട്ടതിന് പിന്നാലെയാണ് പത്മിനി തോമസും ബിജെപി വിട്ടത്. എന്നാൽ തന്റെ തീരുമാനത്തിന് പദ്മജയുടെ രാജിയുമായി ബന്ധമില്ലെന്ന് അ‌വർ അ‌റിയിച്ചിരുന്നു. 2024-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മിനി തോമസ് ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരവെ, ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിട്ടത്.

ബിജെപിയിലേക്ക് പോയത് തന്റെ എടുത്തുചാട്ടമായിരുന്നെന്നും ആ തീരുമാനത്തിൽ വിഷമമുണ്ടെന്നും രാജിവാർത്ത വെളിപ്പെടുത്തിക്കൊണ്ട് പത്മിനി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽപോലും തനിക്ക് പ്രാതിനിധ്യം നൽകിയില്ല. പല പാർട്ടി യോഗങ്ങളിൽനിന്നും തന്നെ ഒഴിവാക്കിയെന്നും അ‌വർ കുറ്റപ്പെടുത്തി. ഒന്നും ആഗ്രഹിച്ചല്ല കോൺഗ്രസിലേക്ക് പോകുന്നതെന്നും പത്മിനി തോമസ് വ്യക്തമാക്കിയിരുന്നു.

English Summary

Padmaja Venugopal and Padmini Thomas, who left the BJP, have submitted a letter to the KPCC leadership expressing their intention to return to the Congress party. Both, who were formerly Congress leaders, announced their resignation from the BJP last week. They have now decided to return to the Congress fold.

Follow Us