സെഞ്ചുറി പിറന്ന ബാറ്റിൽ അതാ സാംസൺ; സെഞ്ചുറി സഞ്ജുവിന് സമർപ്പിച്ച് കേരള താരം മുഹമ്മദ് അസ്ഹറുദ്ദീൻ
Sanju Samson- Mohammed Azharuddeen-SMAT 2026: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ മികച്ച പ്രകടനമാണ് അസ്ഹറുദ്ദീൻ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. പുതുച്ചേരിക്കെതിരായ മത്സരത്തിൽ 48 പന്തിൽ 78 റൺസും അസമിനെതിരെ, പുറത്താകാതെ 37 പന്തിൽ 93 റൺസും മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയിരുന്നു. അതിന് പിന്നാലെയാണ്, ടൂർണമെന്റിൽ സൂപ്പർ ലീഗ് റൗണ്ടിലേക്ക് കേരളത്തെ എത്തിച്ച സെഞ്ചുറി പ്രകടനവും ഉണ്ടായിരിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (SMAT 2026) തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ, ആരാധകരെ കോരിത്തരിപ്പിച്ച് സാംസൺ എന്നെഴുതിയ ബാറ്റ് ഉയർത്തിക്കാട്ടി കേരളതാരം മുഹമ്മദ് അസ്ഹറുദ്ദീൻ. നിർണായകമായ മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരേ ഗ്രൗണ്ടിലിറങ്ങിയ കേരളം മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് വിജയിക്കുകയും അടുത്ത റൗണ്ടിലേക്ക് കടക്കുകയും ചെയ്തത്. ഈ വിജയത്തിന് പിന്നാലെ, സാംസൺ എന്നെഴുതിയ ബാറ്റ് ഉയർത്തിക്കാട്ടിയുള്ള മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറി ആഘോഷം സാമൂഹികമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അർപിത ഗുലേറിയയെ സിക്‌സറിലേക്ക് പറത്തിക്കൊണ്ട് സെഞ്ചുറി നേടിയതിന് പിന്നാലെയായിരുന്നു തന്റെ നേട്ടം സഞ്ജുവിന് സമർപ്പിച്ചുകൊണ്ട് ക്യാമറകൾക്ക് നേരേ ബാറ്റ് ഉയർത്തിക്കാട്ടിയുള്ള അസ്ഹറുദ്ദീന്റെ ആഘോഷം അരങ്ങേറിയത്.
ബാറ്റിലേക്ക് ചൂണ്ടി അതിൽ ‘സാംസൺ’ എന്നെഴുതിയിരിക്കുന്നത് സ്ഹറുദ്ദീൻ ആരാധകരെ കാണിച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വൈറലാണ്. 56 പന്തിൽ നിന്ന് എട്ട് ഫോറും ആറ് സിക്‌സറും സഹിതം 101 റൺസ് നേടിയ അസ്ഹറുദ്ദീന്റെ സെഞ്ചുറി കേരളത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
Also Read: Kerala vs Himachal Pradesh: ഹിമാചൽ പ്രദേശിനെതിരെ തകർപ്പൻ ജയം; കേരളം സൂപ്പർ ലീഗിൽ
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ മികച്ച പ്രകടനമാണ് അസ്ഹറുദ്ദീൻ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. പുതുച്ചേരിക്കെതിരായ മത്സരത്തിൽ 48 പന്തിൽ 78 റൺസും അസമിനെതിരെ, പുറത്താകാതെ 37 പന്തിൽ 93 റൺസും മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയിരുന്നു. അതിന് പിന്നാലെയാണ്, ടൂർണമെന്റിൽ സൂപ്പർ ലീഗ് റൗണ്ടിലേക്ക് കേരളത്തെ എത്തിച്ച സെഞ്ചുറി പ്രകടനവും ഉണ്ടായിരിക്കുന്നത്.
View this post on Instagram
നിർണായക മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം, മുഹമ്മദ് അസറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയും സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ് എന്നിവരുടെ മികച്ച ബാറ്റിങ്ങിന്റെയും കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെന്ന റെക്കോഡ് സ്‌കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചലിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ, അതോടെ 67 റൺസ് ജയവുമായി കേരളം അടുത്ത റൗണ്ടിലേക്ക് കടന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും ഉശിരൻ ബാറ്റിങ് പുറത്തെടുത്തു. മൂന്നാം ഓവറിൽ 19 റൺസും അഞ്ചാം ഓവറിൽ 29 റൺസും പിറന്നതോടെ കേരളം മികച്ച നിലയിലെത്തി. രോഹൻ കുന്നുമ്മൽ 16 പന്തിൽ 35 റൺസും സഞ്ജു സാംസൺ 21 പന്തിൽ 44 റൺസും വിഷ്ണു വിനോദ് 11 പന്തിൽ 22 റൺസും എടുത്ത് പുറത്തായി. സൽമാൻ നിസാർ 15 പന്തിൽ 26 റൺസും അബ്ദുൾ ബാസിത്ത് അഞ്ച് പന്തിൽ 24 റൺസുമെടുത്തു.
English Summary
Following a spectacular century in the Syed Mushtaq Ali Trophy (SMAT 2026), Kerala player Mohammed Azharuddeen thrilled fans by holding up a bat with the name ‘Samson’ inscribed on it. After reaching his century by hitting Arpita Guleria for a six, Azharuddeen celebrated by raising the bat towards the cameras, dedicating his achievement to Sanju Samson.