Vaibhav Sooryavanshi: വിമർശനങ്ങൾ ഒരുവശത്ത്, പിന്തുണച്ച് സെലക്ടർമാർ മറുവശത്ത്: ദുലീപ് ട്രോഫിയിൽ ചൂടേറി വൈഭവ് സൂര്യവംശിയുടെ ഉപനായകത്വം
Duleep Trophy Selection Row: ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ചത് ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇത്രയും ചെറിയ പ്രായത്തിൽ ഈ യുവതാരത്തിന് ഇത്തരമൊരു ഉത്തരവാദിത്തം നൽകുന്നത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം.

ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15-കാരന്‍ വൈഭവ് സൂര്യവംശിയെ നിയമിച്ചത് ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇത്രയും ചെറിയ പ്രായത്തിൽ ഈ യുവതാരത്തിന് ഇത്തരമൊരു ഉത്തരവാദിത്തം നൽകുന്നത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. സിംബാബ്‌വെ പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വൈഭവിന് ഈ അംഗീകാരം തേടിയെത്തിയത് (Image Credit Source: PTI).

വൈഭവ് സൂര്യവംശിയെ വൈസ് ക്യാപ്റ്റനായി നിയമിച്ച തീരുമാനത്തെ ന്യായീകരിച്ച് ഈസ്റ്റ് സോൺ സെലക്ടർ പ്രവഞ്ചൻ മല്ലിക് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ഈ അനുഭവം താരത്തിന് കൂടുതൽ മികച്ച അവസരങ്ങളും പരിചയസമ്പത്തും നൽകുമെന്നാണ് അദ്ദേഹം പറയുന്നത്. ടീമിന്റെ ക്യാപ്റ്റനാക്കിയിട്ടില്ല, ഉപനായകനാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ടീമിന്റെ ക്യാപ്റ്റൻ ഇഷാൻ കിഷനാണെന്നും അദ്ദേഹം പറഞ്ഞു.

ഇഷാൻ ഒരു വിക്കറ്റ് കീപ്പർ കൂടിയായതുകൊണ്ട് കളിക്കളത്തിൽ അദ്ദേഹം സജീവമായി ഇടപെടും. അതുകൊണ്ട് വൈഭവ് ദിവസം മുഴുവൻ ടീമിനെ നയിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നില്ല. അവൻ ദിവസം തോറും കൂടുതൽ പക്വതയുള്ളവനായി മാറുകയാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നത് അവനെ കൂടുതൽ പക്വതയുള്ളവനാക്കാൻ സഹായിക്കുമെന്നും മല്ലിക് ക്രിക്ബസിനോട് പറഞ്ഞു.

ദുലീപ് ട്രോഫിയിൽ ഉപനായകനാകുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ ലഭിച്ച മികച്ചൊരു അവസരമാണിത്. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. യുവതാരങ്ങൾക്ക് ഉത്തരവാദിത്തം നൽകുന്നത് പ്രധാനമാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. എന്നെങ്കിലും അവൻ ഇന്ത്യയുടെ ക്യാപ്റ്റൻ വരെ ആയേക്കാം എന്ന് വിചാരിച്ച് തന്നെയാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്നു. സൂര്യവംശിയെ ഉപനായകനായി നിയമിച്ച തീരുമാനം ടീമിന്റെ മികച്ച താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അവൻ രാജ്യത്തിനായി വളരെ മികച്ച പ്രകടനം നടത്തിവരികയാണ്. കൂടാതെ രാജസ്ഥാൻ റോയൽസിനൊപ്പം മികച്ചൊരു ഐപിഎൽ സീസണും അവനുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബീഹാറിന്റെ ഉപനായകൻ കൂടിയാണ് വൈഭവെന്നും മല്ലിക് ചൂണ്ടിക്കാട്ടി.