Kerala Rain Alert: അതി തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update September 23 After Noon:കേരളത്തിൽ വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച ( സെപ്റ്റംബർ 25) വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തിൽ വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച ( സെപ്റ്റംബർ 25) വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ ( സെപ്റ്റംബർ 24 ന് ) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും സെപ്റ്റംബർ 25 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമണ് മഴയ്ക്കുള്ള മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്.
Also Read: ഉത്തരേന്ത്യയിൽ നിന്നും കിട്ടില്ല, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം
അതി തീവ്ര ന്യൂനമർദ്ദം തുടരുന്നു
മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, സമീപ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി അതി തീവ്ര ന്യൂനമർദ്ദം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതി തീവ്ര ന്യൂനമർദ്ദം ഇന്ന് (സെപ്റ്റംബർ 23) രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ, കലിംഗപട്ടണത്തിന് സമീപം, വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഫലമായി സെപ്റ്റംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത കാണുന്നു എന്നാണ് അറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ സാധ്യതയ്ക്ക് പുറമെ സെപ്റ്റംബർ 23 മുതൽ 26 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. വേനലിന് സമാനമായ ചൂട് അനുഭവപ്പെട്ടിരുന്ന സമയത്താണ് കേരളത്തിൽ പെട്ടെന്ന് മഴയെത്തുന്നത്. ചൂടിന് ചെറിയ ആശ്വാസം വന്നെങ്കിലും അപ്രതീക്ഷിതമായി അതി തീവ്രതയിൽ പെയ്യുന്ന മഴ ഇടുക്കിയിലും മലപ്പുറത്തും കോട്ടയത്തുമെല്ലാം അപകടങ്ങൾക്ക് വഴി വച്ചിരുന്നു.
English Summary
The weather forecast indicates that rain will continue in Kerala over the coming days. A Yellow Alert has been issued for various districts across the state up to Saturday (September 25). Today, the India Meteorological Department has issued rain warnings for the districts of Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Kannur, and Kasaragod.