തണുപ്പത്ത് ഇഡ്ഡലി മാവ് പുളിക്കുന്നില്ലേ? പഞ്ഞി പോലുള്ള ഇഡ്ഡലിക്ക് കിടിലൻ പൊടിക്കൈകൾ | Easy ways to ferment idli and dosa batter during Winter Season, Kitchen tips in Malayalam Malayalam news - Malayalam Tv9

Idli Batter Fermentation: തണുപ്പത്ത് ഇഡ്ഡലി മാവ് പുളിക്കുന്നില്ലേ? പഞ്ഞി പോലുള്ള ഇഡ്ഡലിക്ക് കിടിലൻ പൊടിക്കൈകൾ

Published: 

21 Nov 2026 | 05:26 PM

How To Ferment Idli Batter In Winter: ഇനി മിക്ക വീടുകളിലെയും അടുക്കളകളിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇഡ്ഡലി-ദോശ മാവ് ശരിയായി പുളിച്ചു പൊങ്ങുന്നില്ല എന്നത്. അന്തരീക്ഷത്തിലെ തണുപ്പ് കൂടുമ്പോൾ മാവ് പുളിക്കാൻ സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതാണ് ഇതിന് കാരണം. എന്നാൽ അടുക്കളയിലെ ചില ലളിതമായ വിദ്യകൾ പരീക്ഷിച്ചാൽ കൊടും തണുപ്പിലും പഞ്ഞി പോലുള്ള മൃദുവായ ഇഡ്ഡലി തയ്യാറാക്കാം.

1 / 5
തണുപ്പുകാലം എത്താനായി. ഇനി മിക്ക വീടുകളിലെയും അടുക്കളകളിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇഡ്ഡലി-ദോശ മാവ് ശരിയായി പുളിച്ചു പൊങ്ങുന്നില്ല എന്നത്. അന്തരീക്ഷത്തിലെ തണുപ്പ് കൂടുമ്പോൾ മാവ് പുളിക്കാൻ സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതാണ് ഇതിന് കാരണം. എന്നാൽ അടുക്കളയിലെ ചില ലളിതമായ വിദ്യകൾ പരീക്ഷിച്ചാൽ കൊടും തണുപ്പിലും പഞ്ഞി പോലുള്ള മൃദുവായ ഇഡ്ഡലി തയ്യാറാക്കാം. (Image Credit Source: Unsplash)

2 / 5
ഇളം ചൂടുവെള്ളം ഉപയോഗിച്ച് അരയ്ക്കുക: മാവ് അരയ്ക്കാൻ എടുക്കുമ്പോൾ തണുത്ത പച്ചവെള്ളത്തിന് പകരം ചെറുചൂടുവെള്ളം ഉപയോഗിച്ച് അരിയും ഉഴുന്നും അരയ്ക്കുന്നത് മാവിന് ആവശ്യമായ പ്രാഥമിക ചൂട് നൽകുകയും പുളിക്കൽ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. വെള്ളത്തിന് അമിതമായി ചൂടുണ്ടാകരുത്. കൈകൊണ്ട് തൊടാവുന്ന ഇളം ചൂട് മാത്രമെ ആകാവൂ.

3 / 5
കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക: മാവ് അരച്ചെടുത്ത ശേഷം സ്പൂൺ ഉപയോഗിക്കുന്നതിന് പകരം കൈകൾ നന്നായി വൃത്തിയാക്കിയ ശേഷം രണ്ട് മൂന്ന് മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. കൈകളിലെ സ്വാഭാവിക ചൂടും വായുസഞ്ചാരവും മാവ് വേഗത്തിൽ പുളിക്കാൻ സഹായിക്കുന്നതാണ്. പണ്ടുമുതൽക്കെ ആളുകൾ ചെയ്യുന്ന രീതിയാണ് കൈകൊണ്ട് ഇളക്കുന്നത്.

4 / 5
ഉലുവ ചേർത്ത് കുതിർക്കുക: അരിക്കൊപ്പം 1 ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കുതിർത്ത് അരയ്ക്കുന്നത് മാവ് നന്നായി പൊങ്ങി വരാനും ഇഡ്ഡലിക്ക് നല്ല മൃദുത്വവും മണവും ലഭിക്കാനും സഹായിക്കും. ഓവൻ ഓൺ ആക്കാതെ, അതിനുള്ളിലെ ലൈറ്റ് മാത്രം തെളിയിച്ച് മാവ് പാത്രം ഉള്ളിൽ വയ്ക്കാുന്നതും പുളിക്കാൻ സഹായിക്കുന്നു. പാചകം കഴിഞ്ഞ് ചൂടാറാത്ത സ്റ്റൗവിന് അടുത്തോ, റൈസ് കുക്കറിന് സമീപമോ പാത്രം വയ്ക്കുന്നത് നല്ലതാണ്.

5 / 5
കട്ടിയുള്ള തുണിയോ കമ്പിളിയോ പുതപ്പിക്കുക: മാവ് ഒഴിച്ചുവച്ച പാത്രം നന്നായി അടച്ച ശേഷം, ചുറ്റും കട്ടിയുള്ള ഒരു കോട്ടൺ തുണിയോ ടവ്വലോ ചുറ്റി വയ്ക്കുന്നത് പാത്രത്തിനുള്ളിലെ ചൂട് പുറത്തുപോകാതെ നിലനിർത്തും. അതുപോലെ മാവ് കലക്കി വച്ച ശേഷം അതിന് മുകളിലായി ഞെട്ട് കളയാത്ത രണ്ടോ മൂന്നോ പച്ചമുളകോ, തൊലി കളഞ്ഞ ചെറിയ ഉള്ളിയോ ഇട്ടുവയ്ക്കുന്നത് പുളിക്കൽ പ്രക്രിയ വേഗത്തിലാക്കുന്ന ഒരു പരമ്പരാഗത അടുക്കള വിദ്യയാണ്.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി