പച്ചക്കറി വേണ്ട, കറിക്ക് ഈ പൂക്കൾ മതി! രുചിയിലും ഔഷധഗുണത്തിലും മുന്നിൽ | Edible Indian Flowers in Traditional Cooking, Ancient Secrets of Indian Kitchens Malayalam news - Malayalam Tv9

Edible Flowers: പച്ചക്കറി വേണ്ട, കറിക്ക് ഈ പൂക്കൾ മതി! രുചിയിലും ഔഷധഗുണത്തിലും മുന്നിൽ

Published: 

14 Nov 2026 | 11:32 AM

Edible Indian Flowers in Traditional Cooking: ആധുനിക കാലത്ത് ഫാൻസി റെസ്റ്റോറന്റ് വിഭവങ്ങളിലും ട്രെൻഡുകളിലും മാത്രമാണ് 'എഡിബിൾ ഫ്ലവേഴ്സ്' അഥവാ ഭക്ഷ്യയോഗ്യമായ പൂക്കൾ കാണാറുള്ളത്. എന്നാൽ നമ്മുടെ മുത്തശ്ശിമാർ കാലങ്ങളായി ഇന്ത്യൻ പാചകരീതിയിൽ പൂക്കൾ വിവിധ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. സീസണുകൾക്കനുസരിച്ച് പാചകത്തിൽ ഉപയോഗിച്ചിരുന്ന ആ പൂക്കളെ അറിഞ്ഞാലോ..

1 / 5
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ പരമ്പരാഗത പാചകത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് വാഴപ്പൂവ് അഥവാ വാഴക്കൂമ്പ്. നാരുകളാലും ഇരുമ്പ് സത്തുകളാലും സമൃദ്ധമായ വാഴപ്പൂവ് തോരൻ, കറി, പരിപ്പ് കൂട്ടുകൾ എന്നിവയിൽ ചേർക്കുന്നത് ഏറെ ആരോഗ്യകരമാണ്. (Image Credit source: Unsplash)

2 / 5
മത്തൻ വള്ളികളിൽ കായ്കൾ ഉണ്ടാകുന്നതിന് മുമ്പ് കാണുന്ന പൂക്കൾ നമ്മുടെ നാടൻ അടുക്കളകളിൽ വളരെ പ്രശസ്തമാണ്. കേരളത്തിലും മറ്റ് പ്രദേശങ്ങളിലും ഇവ അരിമാവിലോ കടലമാവിലോ മുക്കി ക്രിസ്പിയായി പൊരിച്ചെടുക്കുന്ന രീതി പരമ്പരാഗതമായി ഉള്ളതാണ്.

3 / 5
മുരിങ്ങ മരത്തിന്റെ പൂക്കൾ സീസണൽ ഭക്ഷണങ്ങളിലെ പ്രധാനിയാണ്. പരിപ്പുകറികളിലും തോരനുകളിലും ലഘുവായ ഗ്രേവികളിലും ഇവ ചേർക്കാറുണ്ട്. ഔഷധഗുണങ്ങൾ ഏറെയുള്ള മുരിങ്ങപ്പൂവ് ശരീരത്തിന് ഊർജവും പ്രതിരോധശേഷിയും നൽകുന്നു.

4 / 5
ചെറിയ കയ്പ്പുരസമുള്ള വേപ്പൂവ് പരമ്പരാഗത ഭക്ഷണങ്ങളിൽ, പ്രത്യേകിച്ച് ചില ആഘോഷ വേളകളിലെ വിഭവങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. കയ്പ്പ് ആരോഗ്യത്തിന് നല്ലതാണെന്ന വിശ്വാസവും ഇതിന്റെ ഔഷധ ഗുണങ്ങളുമാണ് കാരണം.

5 / 5
റോസാദളങ്ങളാണ് മറ്റൊന്ന്. പലഹാരങ്ങളിലും പാനീയങ്ങളിലും രുപിയും മണവും കൂട്ടാൻ റോസാപ്പൂവ് കാലങ്ങളായി ഉപയോഗിച്ചുവരുന്നു. ഗുൽകന്ദിന്റെ നിർമ്മാണത്തിലും റോസ് സിറപ്പുകളിലും റോസാദളങ്ങൾ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്