AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dark Circles: കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് മാറ്റണോ? വീട്ടിൽ തന്നെയുണ്ട് പരിഹാരം

Home Remedies to Get Rid of Dark Circles: ഇന്ന് പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ് കണ്ണുകൾക്ക് താഴെയുണ്ടാകുന്ന കറുത്ത പാടുകൾ അഥവാ ഡാർക്ക് സർക്കിൾസ്. ഉറക്കക്കുറവ്, കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗം, നിർജ്ജലീകരണം , മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഇതിന് കാരണമാകാം. പണച്ചെലവില്ലാതെ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ കറുത്ത പാടുകളെ എങ്ങനെ മാറ്റിയെടുക്കാം.

Nithya Vinu
Nithya Vinu | Updated On: 15 Jul 2026 | 02:10 PM
വെള്ളരിക്കയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ചർമ്മത്തെ തണുപ്പിക്കാനുള്ള ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഷ്ണങ്ങളാക്കി മുറിച്ച് 10-15 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കണ്ണുകൾക്ക് മുകളിൽ വെക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും കറുപ്പ് കുറയ്ക്കാനും സഹായിക്കും. (Image Credit source: Getty Images)

1 / 5
ടീ ബാഗുകളും കണ്ണിനടിയിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ഉപയോഗിച്ച ഗ്രീൻ ടീ അല്ലെങ്കിൽ ബ്ലാക്ക് ടീ ബാഗുകൾ കളയാതെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഈ തണുത്ത ടീ ബാഗുകൾ 10 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വെക്കുന്നത് കഫീന്റെ ഗുണം കൊണ്ട് കണ്ണിന്റെ വീക്കവും കറുപ്പും പെട്ടെന്ന് മാറ്റാൻ സഹായിക്കും.

2 / 5
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുകൾ ചർമ്മത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ വളരെ നല്ലതാണ്. ഉരുളക്കിഴങ്ങ് ചിരകി അതിന്റെ നീരെടുത്ത് പഞ്ഞിയിൽ മുക്കി കണ്ണുകൾക്ക് താഴെ 15 മിനിറ്റ് വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

3 / 5
പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിന്റെ ചുളിവുകൾ മാറ്റാനും കറുപ്പ് കുറയ്ക്കാനും ഫലപ്രദമാണ്. തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിന് താഴെ വെക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും. അതിനാൽ വെറുതെ കെമിക്കലുകൾ വാങ്ങി പണം കളയാതെ പാൽ ഉപയോഗിച്ചും നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാം.

4 / 5
വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ബദാം ഓയിൽ ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കും. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് കുറച്ച് ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടി മൃദുവായി മസ്സാജ് ചെയ്യുന്നത് കറുത്ത പാടുകൾ വേഗത്തിൽ ഇല്ലാതാക്കും.

5 / 5
Follow Us