എസ്എംഎ ബാധിച്ച കുട്ടികൾക്കുള്ള ധനസമാഹരണം; മാധ്യമങ്ങളുടെ ചോദ്യം ശരിയാത്തതിനാൽ ഉത്തരവും മോശമായി; കെ മുരളീധരൻ
മരുന്ന് സർക്കാരിന്റെ കയ്യിൽ ലഭ്യമാണ് എന്നും പിന്നെ എന്തിനാണ് പണപ്പിരിവ് ക്യാമ്പയിൻ നടത്തുന്നത് എന്നുമായിരുന്നു കോഴിക്കോട് എസ് എം എ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിനു വേണ്ടി നടത്തുന്ന ക്യാമ്പയിനോടുള്ള ആരോഗ്യ മന്ത്രിയുടെ പ്രതികരണം. വിദഗ്ധസമിതി നിർദേശിച്ചതും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ ഇന്ത്യൻ നിർമ്മിത മരുന്നാണ് നിലവിൽ രോഗികൾക്ക് നൽകുന്നത് എന്നും സർക്കാർ നൽകുന്ന ഈ മാരുന്നിനെക്കുറിച്ച് ഇതുവരെ യാതൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിട്ടില്ല............
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ ധനസഹായ ക്യാമ്പയിനിനെക്കുറിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത്. മാധ്യമങ്ങളുടെ ചോദ്യം ശരിയല്ലാത്തതുകൊണ്ടാണ് ഉത്തരവും ശരിയല്ലാതായത് എന്നാണ് മന്ത്രിയുടെ വിശദീകരണം. ജീൻ തെറാപ്പി ആണെന്ന് അറിഞ്ഞിരുന്നില്ല എന്നും കെ മുരളീധരൻ പ്രതികരിച്ചു.
കുടുംബം തന്നെയാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്
ജീൻ തെറാപ്പിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് തെറ്റില്ല മെഡിസിൻ തന്നെയാണ് സർക്കാർ അനുവർത്തിക്കുന്നത് ജീൻ തെറാപ്പിയെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട് എന്നും കുടുംബം തന്നെയാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. മരുന്ന് സർക്കാരിന്റെ കയ്യിൽ ലഭ്യമാണ് എന്നും പിന്നെ എന്തിനാണ് പണപ്പിരിവ് ക്യാമ്പയിൻ നടത്തുന്നത് എന്നുമായിരുന്നു കോഴിക്കോട് എസ് എം എ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിനു വേണ്ടി നടത്തുന്ന ക്യാമ്പയിനോടുള്ള ആരോഗ്യ മന്ത്രിയുടെ പ്രതികരണം. വിദഗ്ധസമിതി നിർദേശിച്ചതും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ ഇന്ത്യൻ നിർമ്മിത മരുന്നാണ് നിലവിൽ രോഗികൾക്ക് നൽകുന്നത് എന്നും സർക്കാർ നൽകുന്ന ഈ മാരുന്നിനെക്കുറിച്ച് ഇതുവരെ യാതൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.
ALSO READ:മൂന്നാറിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമം; 19 കാരി പിടിയിൽ
കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി പ്രതികരണം നടത്തി. അജ്ഞാതരായ പലരും മരിക്കുമ്പോഴാണ് ബന്ധുക്കൾ എത്തുന്നത്. സർക്കാർ ആശുപത്രികളെ ദുർബലപ്പെടുത്താൻ ശ്രമമാണ് നടക്കുന്നത് എന്നും അറിയിക്കേണ്ടവരെ അറിയിച്ചു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.ഓരോ പ്രദേശത്തെ ഓരോ സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമങ്ങൾ ഒന്നും നടക്കില്ല. ഷാഫി പറമ്പിലെ പേരിൽ ഫ്ലക്സ് വെക്കുന്നതിനെ വിലക്കേർപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രിയുടെ ഈ പ്രസ്താവന തിരുത്താവണം എന്ന് ആവശ്യപ്പെട്ട് ചികിത്സ സഹായ കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഈയൊരു പ്രസ്താവന ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും മന്ത്രി തിരുത്തണം എന്നുമായിരുന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടത്.മുക്കം സ്വദേശികളായ അരുൺ-ശാൽമി ദമ്പതികളുടെ ഒരു പ്രസവത്തിൽ പിറന്ന ഡേവിഡ്, ഈഥൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങൾക്കാണ് അപൂർവ്വ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA Type 2) സ്ഥിരീകരിച്ചത്. ഒറ്റപ്രസവത്തിൽ ജനിച്ച കുട്ടികൾക്ക് ഇപ്പോൾ ഒന്നേമുക്കാൽ വയസ്സാണ് മൂന്നുപേർക്കും. ചികിത്സ ലഭ്യമാക്കാൻ ഏകദേശം 50 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ഒരു കുട്ടിക്ക് മാത്രം 16.5 കോടി രൂപയോളം ചികിത്സാ ചെലവ് വരും. ജീൻ തെറാപ്പി രണ്ടു വയസ്സിനുള്ളിൽ ലഭ്യമാകുകയാണെങ്കിൽ കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത് ഡിസംബർ മൂന്നിനുള്ളിൽ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാകേണ്ടതിനാൽ ധനസമാഹരണം ഊർജ്ജിതമായി തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ മിഠായിതെരുവിലും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടികൾക്കായിട്ടുള്ള പണം സമാഹരിക്കുന്നത് തുടരുന്നുണ്ട്. പാട്ടു വണ്ടി ബക്കറ്റ് പിരിവ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ധനസമാഹരണം ആക്രി ശേഖരണം ബിരിയാണി ചലഞ്ച് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെയാണ് നാടിന്റെ നാനാഭാഗത്തുനിന്നും സഹായങ്ങൾ എത്തുന്നത്.
ENGLISH SUMMARY
A statement made by Health Minister K. Muralidharan regarding a fundraising campaign for the treatment of children with SMA in Kozhikode district has sparked a major controversy. The Minister subsequently offered an explanation, claiming that his response was inappropriate only because the questions posed by the media were flawed. K. Muralidharan further stated that he was unaware the treatment involved gene therapy.