25,000 രൂപ ശമ്പളത്തിന് ഇപിഎസ് പെൻഷൻ എത്ര? 50ലും 58ലും 60ലും ലഭിക്കുന്ന തുകയിൽ വ്യത്യാസം | EPS Pension on Rs 25,000 Salary, Check Monthly Benefits at 50, 58 and 60 Years Malayalam news - Malayalam Tv9

EPS Pension: 25,000 രൂപ ശമ്പളത്തിന് ഇപിഎസ് പെൻഷൻ എത്ര? 50ലും 58ലും 60ലും ലഭിക്കുന്ന തുകയിൽ വ്യത്യാസം

Published: 

10 Nov 2026 | 10:36 AM

EPS Pension at 50 vs 58 vs 60, How Much Will You Receive Every Month? പെന്‍ഷന്‍ ആരംഭിക്കുന്ന പ്രായവും പെന്‍ഷന്‍ കണക്കാക്കുന്ന ശമ്പളവും സേവനകാലയളവുമാണ് ലഭിക്കുന്ന തുക നിശ്ചയിക്കുന്നത്. ഇപിഎസ് പ്രകാരം സാധാരണ കണക്കുകൂട്ടലില്‍ പെന്‍ഷന്‍ ലഭിക്കുന്ന ശമ്പളത്തിന്റെ പരിധി പ്രതിമാസം 15,000 രൂപയാണ്. അതായത് 25,000 രൂപ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും സാധാരണ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ മുഴുവന്‍ തുകയും പരിഗണിക്കില്ല.

1 / 5
വിരമിച്ച ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാനമാണ് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി (ഇപിഎസ്). സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ക്ക് ഇപിഎസ് വഴി പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ 25,000 രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് വിരമിക്കുമ്പോള്‍ എത്ര രൂപ പെന്‍ഷന്‍ ലഭിക്കും? 50, 58, 60 വയസുകളില്‍ പെന്‍ഷന്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടോ? (Image Credit Source: Getty Images)

2 / 5
പെന്‍ഷന്‍ ആരംഭിക്കുന്ന പ്രായവും പെന്‍ഷന്‍ കണക്കാക്കുന്ന ശമ്പളവും സേവനകാലയളവുമാണ് ലഭിക്കുന്ന തുക നിശ്ചയിക്കുന്നത്. ഇപിഎസ് പ്രകാരം സാധാരണ കണക്കുകൂട്ടലില്‍ പെന്‍ഷന്‍ ലഭിക്കുന്ന ശമ്പളത്തിന്റെ പരിധി പ്രതിമാസം 15,000 രൂപയാണ്. അതായത് 25,000 രൂപ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും സാധാരണ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ മുഴുവന്‍ തുകയും പരിഗണിക്കില്ല. ഉയര്‍ന്ന പെന്‍ഷന് അര്‍ഹത നേടി ആവശ്യമായ നിബന്ധനകള്‍ പാലിച്ചവര്‍ക്ക് വ്യത്യസ്തമായ കണക്കുകൂട്ടലായിരിക്കും.

3 / 5
പെന്‍ഷന്‍ കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുലയുണ്ട്. പ്രതിമാസ പെന്‍ഷന്‍ = പെന്‍ഷന്‍ ലഭിക്കുന്ന ശമ്പളം × പെന്‍ഷന്‍ സേവനകാലം ÷ 70 എന്നതാണത്. ഇപിഎസ് പ്രകാരം 50 വയസ് മുതല്‍ നേരത്തെയുള്ള പെന്‍ഷന്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. എന്നാല്‍ സാധാരണ പെന്‍ഷന്‍ പ്രായമായ 58 വയസിന് മുമ്പ് പെന്‍ഷന്‍ വാങ്ങുമ്പോള്‍ ഓരോ വര്‍ഷത്തിനും നാല് ശതമാനം വീതം തുക കുറയും. 30 വര്‍ഷത്തെ പെന്‍ഷന്‍ സേവനകാലമുള്ള, പ്രതിമാസം 25,000 രൂപ ശമ്പളം ലഭിക്കുന്ന ഒരു ജീവനക്കാരനെ ഉദാഹരണമായി എടുക്കാം. സാധാരണ പരിധിയായ 15,000 രൂപ അടിസ്ഥാനമാക്കിയുള്ള കണക്കില്‍ 58 വയസില്‍ ലഭിക്കേണ്ട പെന്‍ഷന്‍ ഏകദേശം 6,857 രൂപയാണ്. എന്നാല്‍ 50 വയസില്‍ തന്നെ പെന്‍ഷന്‍ വാങ്ങുകയാണെങ്കില്‍ എട്ട് വര്‍ഷത്തെ കുറവിന് 32 ശതമാനം പെന്‍ഷന്‍ വെട്ടിക്കുറയ്ക്കും. ഇതോടെ പ്രതിമാസ പെന്‍ഷന്‍ ഏകദേശം 4,663 രൂപയായി കുറയും.

4 / 5
ഇപിഎസ് പ്രകാരം സാധാരണ പെന്‍ഷന്‍ പ്രായം 58 വയസാണ്. മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ 30 വര്‍ഷത്തെ സേവനകാലവും രണ്ട് വര്‍ഷത്തെ അധിക ആനുകൂല്യവും കണക്കിലെടുക്കുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നത് ഏകദേശം 6,857 രൂപയാണ്. അതായത് 25,000 രൂപ പ്രതിമാസ ശമ്പളമുള്ള ജീവനക്കാരന് 30 വര്‍ഷത്തെ സേവനമുണ്ടെങ്കില്‍ സാധാരണ പെന്‍ഷന്‍ പരിധി അനുസരിച്ച് 58 വയസില്‍ ഏകദേശം 6,857 രൂപ പ്രതിമാസം ലഭിക്കാം.

5 / 5
58 വയസില്‍ പെന്‍ഷന്‍ വാങ്ങാതെ മാറ്റിവെക്കാനും ഇപിഎസില്‍ വ്യവസ്ഥയുണ്ട്. 60 വയസ് വരെ പെന്‍ഷന്‍ ആരംഭിക്കുന്നത് വൈകിപ്പിക്കുന്നവര്‍ക്ക് ഓരോ പൂര്‍ത്തിയായ വര്‍ഷത്തിനും നാല് ശതമാനം അധിക പെന്‍ഷന്‍ ലഭിക്കും. അതായത് 58 വയസില്‍ ലഭിക്കുമായിരുന്ന പെന്‍ഷന്‍ രണ്ട് വര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ എട്ട് ശതമാനം വര്‍ധന ലഭിക്കും. ഉദാഹരണത്തിലെ 6,857 രൂപയുടെ പെന്‍ഷന്‍ 60 വയസില്‍ ഏകദേശം 7,406 രൂപയായി ഉയരും.

Loading...
Unable to load recommendations.
Follow Us
ബജറ്റ് വിലയിൽ ഹീറോയുടെ പ്രീമിയം ബൈക്ക് - എക്സ്ട്രീം 160 R
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി