AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: ഗ്രാമ്പൂ വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കാറുണ്ടോ? ഈ തെറ്റുകൾ ഇനി വരുത്തരുത്!

How to Identify Fresh Cloves: ബിരിയാണിയിലും കറികളിലുമെല്ലാം രുചിക്കും മണത്തിനും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന എല്ലാ ഗ്രാമ്പൂവും ഒരുപോലെ ഗുണനിലവാരമുള്ളവയാകണമെന്നില്ല. പലപ്പോഴും പഴയതോ, എണ്ണ വേർതിരിച്ചെടുത്ത ശേഷമുള്ളതോ , വ്യാജമോ ആയ ഗ്രാമ്പൂകളാണ് വിപണിയിൽ ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഗ്രാമ്പൂ വാങ്ങിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Nithya Vinu
Nithya Vinu | Published: 10 Nov 2026 | 10:28 AM
പൊടിഞ്ഞതും തലയില്ലാത്തതുമായ ഗ്രാമ്പൂ വാങ്ങുന്നതാണ് നിങ്ങൾ വരുത്തുന്ന ആദ്യത്തെ തെറ്റ്. പാക്കറ്റിന്റെ അടിയിൽ ഗ്രാമ്പൂ പൊടിഞ്ഞതും തല ഭാഗം വേർപെട്ടതുമായ ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് ഗുണനിലവാരം കുറഞ്ഞതും പഴയതുമായ ചരക്കാണ്. (Image Credit: Getty Images)

1 / 5
അതുപോലെ, വളരെ മങ്ങിയതോ വെണ്ണീർ നിറത്തിലുള്ളതോ ആയ ഗ്രാമ്പൂവിൽ ആവശ്യത്തിന് സുഗന്ധതൈലം ഉണ്ടാകില്ല. മുഴുവൻ ഗ്രാമ്പൂവിനേക്കാൾ വേഗത്തിൽ ഗ്രാമ്പൂ പൊടിയുടെ വീര്യവും സുഗന്ധവും നഷ്ടപ്പെടും. അതിനാൽ ആവശ്യാനുസരണം മുഴുവൻ ഗ്രാമ്പൂ വാങ്ങി ആവശ്യമുള്ളപ്പോൾ മാത്രം പൊടിക്കുന്നതാണ് നല്ലത്.

2 / 5
നല്ല ഗ്രാമ്പൂവിന് മുകൾഭാഗത്തെ ചെറിയ ഉരുണ്ട മൊട്ട് കൃത്യമായി ഉണ്ടായിരിക്കും. കടും തവിട്ടുനിറവും നേരിയ തിളക്കവും ഉണ്ടായിരിക്കും. മെലിഞ്ഞുണങ്ങിയതിന് പകരം നല്ല മാംസളവും ദൃഢവുമായ ഗ്രാമ്പൂ തിരഞ്ഞെടുക്കുക.

3 / 5
ഗ്രാമ്പൂവിന്റെ തണ്ടിൽ നിങ്ങളുടെ നഖം അമർത്തി പരിശോധിക്കുക. നല്ല ഗ്രാമ്പൂവാണെങ്കിൽ നഖം അമർത്തുമ്പോൾ ചെറുതായി എണ്ണമയം പുറത്തുവരികയും പെട്ടെന്ന് തന്നെ നല്ല കടുപ്പമുള്ള സുഗന്ധം വരികയും ചെയ്യും. വരണ്ടതും പെട്ടെന്ന് ഒടിഞ്ഞുപോകുന്നതുമായ ഗ്രാമ്പൂവിൽ എണ്ണമയം കുറവായിരിക്കും.

4 / 5
ഒരു ഗ്ലാസ് പച്ചവെള്ളത്തിൽ കുറച്ച് ഗ്രാമ്പൂ ഇടുക. എണ്ണമയം കൂടുതലുള്ളതിനാൽ വെള്ളത്തിൽ താഴുകയോ, തലഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ ലംബമായി പൊങ്ങിനിൽക്കുകയോ ചെയ്യും. എണ്ണ വറ്റിയതോ പഴക്കമുള്ളതോ ആയ ഗ്രാമ്പൂ വെള്ളത്തിൽ തിരശ്ചീനമായി പൊങ്ങിക്കിടക്കും.

5 / 5
Follow Us