AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ: ശമ്പളവും പെൻഷനും എപ്പോൾ വർദ്ധിക്കും?  ടൈംലൈൻ ഇതാ…

8th Pay Commission Timeline: അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, വീടുവാടക അലവൻസ് തുടങ്ങിയ മറ്റ് അലവൻസുകളിൽ ഇത്തവണ എന്ത് മാറ്റമാകും ഉണ്ടാവുക എന്നാണ് ഓരോരുത്തരും ഉറ്റുനോക്കുന്നത്. 8-ാം ശമ്പള കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കൽ, ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുന്ന തീയതി എന്നിവ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം....

8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ: ശമ്പളവും പെൻഷനും എപ്പോൾ വർദ്ധിക്കും?  ടൈംലൈൻ ഇതാ…
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 10 Nov 2026 | 11:03 AM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, വീടുവാടക അലവൻസ് തുടങ്ങിയ മറ്റ് അലവൻസുകളിൽ ഇത്തവണ എന്ത് മാറ്റമാകും ഉണ്ടാവുക എന്നാണ് ഓരോരുത്തരും ഉറ്റുനോക്കുന്നത്. 8-ാം ശമ്പള കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കൽ, ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുന്ന തീയതി എന്നിവ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം….

8-ാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്?

2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. തുട‍ർന്ന് റിപ്പോ‍ർട്ട് സമ‍ർപ്പിക്കാൻ 18 മാസത്തെ സമയപരിധിയാണ് നൽകിയത്. ഇതനുസരിച്ച് 2027 മെയ് മാസത്തോടെ റിപ്പോർട്ട് വരാനാണ് സാധ്യത. ഇതിനിടയിൽ ചില പ്രത്യേക വിഷയങ്ങളിൽ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള സ്വാതന്ത്ര്യവും കമ്മീഷനുണ്ട്. അതിനാൽ അന്തിമ കാലാവധിക്ക് മുൻപ് തന്നെ റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നേക്കാം. സർവീസ്, ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായ കൂടിയാലോചനകൾ ആവശ്യമായതിനാൽ, ഇത്തരം വലിയ കമ്മീഷനുകൾക്ക് മുൻകാലങ്ങളിലും ആവശ്യമെങ്കിൽ കൂടുതൽ സമയം തേടാനുള്ള വ്യവസ്ഥയുണ്ടായിരുന്നു.” എന്ന് ബാങ്ക്ബസാർ (BankBazaar) സിഇഒ അധിൽ ഷെട്ടി വ്യക്തമാക്കി.

ചുരുക്കത്തിൽ, കമ്മീഷൻ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കുകയാണെങ്കിൽ, അന്തിമ റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ ജീവനക്കാർക്കും പെൻഷൻകാർക്കും ചില പ്രധാന ശുപാർശകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. എന്നാൽ, ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു എന്നതുകൊണ്ട് ഉടൻ തന്നെ ശമ്പളത്തിലോ പെൻഷനിലോ പരിഷ്കരണം നടപ്പിലാക്കണമെന്നില്ല.

ALSO READ: ജീവനക്കാർക്ക് 5.14 ലക്ഷം രൂപ വരെ കുടിശ്ശിക! 8-ാം ശമ്പളകമ്മീഷൻ കണക്കുകൾ

പരിഷ്കരിച്ച ശമ്പളവും പെൻഷനും എപ്പോൾ?

ശമ്പളപരിഷ്കരണത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് ഒരു ഘട്ടം മാത്രമാണ്. ശുപാർശകൾ പരിശോധിക്കുക, സാമ്പത്തിക കാര്യങ്ങൾ പരിഗണിച്ച് അവയിൽ ഏതെല്ലാം സ്വീകരിക്കണം, നിരസിക്കണം അല്ലെങ്കിൽ ഭേദഗതി ചെയ്യണം എന്ന് തീരുമാനിക്കുക, പരിഷ്കരിച്ച ശമ്പള ഘടന നടപ്പിലാക്കുന്നതിന് ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ നടത്തുക എന്നിവ സർക്കാരിന്റെ ചുമതലയാണ്. അന്തിമ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ച ശേഷമേ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് സർക്കാരും പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ 2027 മെയ് എന്നത് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഒരു ഏകദേശ സമയപരിധി മാത്രമാണ്. പരിഷ്കരിച്ച ശമ്പളം നിലവിൽ വരുന്നതിനുള്ള സ്ഥിരീകരിച്ച തീയതിയല്ല. 10 വർഷത്തെ സമയമനുസരിച്ച്, പുതിയ ശമ്പള ഘടന 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജീവനക്കാർക്ക് എന്നുമുതലാണ് പരിഷ്കരിച്ച ശമ്പളമോ കുടിശ്ശികയോ ലഭിച്ചു തുടങ്ങുക എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

English Summary:

8th Pay Commission is expected to submit its final report by May 2027, as it has been given 18 months from its formation on November 3, 2025. Central government employees and pensioners will have to wait for the commission’s recommendations and the government’s final approval to know when they will receive the revised salaries and pensions.

Follow Us