AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘നല്ല സുഹൃത്തുക്കളായി തുടരും’; പവൻ കല്യാണും ഭാര്യയും വേർപിരിഞ്ഞു

Pawan Kalyan and wife Anna Konidala separated: നടന്മാരായ ചിരഞ്ജീവിയുടെയും നാഗേന്ദ്ര ബാബുവിന്റെയും ഇളയ സഹോദരനായ പവൻ കല്യാൺ, 1996-ൽ 'അക്കട അമ്മായി ഇക്കട അബ്ബായി' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തന്റെ മൂത്ത സഹോദരൻ ചിരഞ്ജീവി സ്ഥാപിച്ച പ്രജാ രാജ്യം പാർട്ടി (PRP)-യുടെ യുവജന വിഭാഗമായ 'യുവരാജ്യം'-ന്റെ പ്രസിഡന്റായി 2008-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

‘നല്ല സുഹൃത്തുക്കളായി തുടരും’; പവൻ കല്യാണും ഭാര്യയും വേർപിരിഞ്ഞു
Pawan Kalyan And Wife Anna Konidala SeparatedImage Credit source: instagram
Prasanth Kumar
Prasanth Kumar | Published: 10 Nov 2026 | 10:15 AM

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും ഭാര്യ അന്ന കോനിഡാലയും വേർപിരിഞ്ഞു. ഇരുവരുടെയും 13 വർഷം നീണ്ട ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹബന്ധമായിരുന്നു ഇത്. “പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടിയാണ്” തങ്ങൾ ഈ തീരുമാനമെടുത്തതെന്നും തങ്ങൾ നല്ല സുഹൃത്തുക്കളായിത്തന്നെ തുടരുമെന്നും കഴിഞ്ഞദിവസം രാത്രി വൈകി പവൻ കല്യാണിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി. തങ്ങളെ സ്നേഹിക്കുന്നവർ, ജീവിതത്തിലെ ഈ നിർണായക ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.

“ഞങ്ങളുടെ ദാമ്പത്യം അവസാനിച്ചെങ്കിലും, ഞങ്ങൾ നല്ല സുഹൃത്തുക്കളായും ഞങ്ങളുടെ മനോഹരമായ മക്കളുടെ കരുതലുള്ള മാതാപിതാക്കളായും തുടരും. കുട്ടികളുടെ സന്തോഷവും ക്ഷേമവും എപ്പോഴും ഞങ്ങളുടെ സംയുക്ത മുൻഗണനയായിരിക്കും. ജീവിതത്തിലെ ഈ മാറ്റത്തിനിടയിൽ, നിങ്ങളുടെ പിന്തുണയും ദയയും, ഒപ്പം ഞങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ യാത്രയിലുടനീളം ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു,” എന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.

Also Read: Naslen: സൂര്യയെ ആദ്യമായി കാണുന്നത് അപ്പോൾ, ‘സീൻ’ഷൂട്ടിം​ഗ് ഇങ്ങനെയായിരുന്നു; അനുഭവം പറഞ്ഞ് നസ്ലെൻ

1997-ൽ നന്ദിനിയെ വിവാഹം കഴിച്ച പവൻ കല്യാൺ, 1999-ൽ അവരുമായി വേർപിരിഞ്ഞു. പിന്നീട് 2009-ൽ നടി രേണു ദേശായിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ അവർക്ക് ഒരു മകളും മകനുമുണ്ട്. 2012-ൽ ഇവർ വിവാഹമോചിതരായി. 2013-ൽ ആണ് റഷ്യൻ സ്വദേശിയായ അന്നയെ പവൻ വിവാഹം ചെയ്തത്. പോലീന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്.

നടന്മാരായ ചിരഞ്ജീവിയുടെയും നാഗേന്ദ്ര ബാബുവിന്റെയും ഇളയ സഹോദരനായ പവൻ കല്യാൺ, 1996-ൽ ‘അക്കട അമ്മായി ഇക്കട അബ്ബായി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തന്റെ മൂത്ത സഹോദരൻ ചിരഞ്ജീവി സ്ഥാപിച്ച പ്രജാ രാജ്യം പാർട്ടി (PRP)-യുടെ യുവജന വിഭാഗമായ ‘യുവരാജ്യം’-ന്റെ പ്രസിഡന്റായി 2008-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

2011-ൽ പ്രജാ രാജ്യം പാർട്ടി കോൺഗ്രസിൽ ലയിച്ചപ്പോൾ, അതൃപ്തി പ്രകടിപ്പിച്ച പവൻ കല്യാൺ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തു. പിന്നീട് 2014 മാർച്ചിൽ ജന സേന പാർട്ടി സ്ഥാപിക്കുകയും, 2014-ലെ തിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ 140 മണ്ഡലങ്ങളിൽ ജന സേന പാർട്ടി മത്സരിച്ചു.

ഗജുവക, ഭീമവരം എന്നീ രണ്ട് മണ്ഡലങ്ങളിൽ കല്യാൺ നേരിട്ട് മത്സരിച്ചെങ്കിലും, വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥികളോട് പരാജയപ്പെട്ടു. റാസോൾ മണ്ഡലത്തിൽ മാത്രമാണ് പാർട്ടി ജയിച്ചത്. എന്നാൽ ടിഡിപി, ബിജെപി സഖ്യത്തിനൊപ്പം 2024 തെരഞ്ഞെടുപ്പിൽ പരിമിതമായ സീറ്റുകളിലാണ് മത്സരിച്ചത് എങ്കിലും എല്ലാ സീറ്റുകളിലും വിജയിക്കുകയും 2024 ജൂൺ 14-ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി കല്യാൺ അ‌ധികാരത്തിലെത്തുകയും ചെയ്തു.

English Summary

Andhra Pradesh Deputy Chief Minister and actor Pawan Kalyan has separated from his wife, Anna Konidela, bringing an end to their 13-year marriage. In a joint statement shared late last night on Pawan Kalyan’s Instagram page, the couple clarified that they reached this decision “with mutual understanding and respect” and that they intend to remain good friends.

Follow Us