Kitchen Tips: പാറ്റകളെ തുരത്താൻ മല്ലിയില; കെമിക്കലുകൾ വേണ്ട, വേറെയുമുണ്ട് പൊടിക്കൈകൾ
Essential Kitchen Tips And Tricks : കടകളിൽ കിട്ടുന്ന വിഷാംശമുള്ള കെമിക്കൽ സ്പ്രേകൾ അടുക്കളയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതവുമല്ല. എന്നാൽ ഇനിയാരും വിഷമിക്കേണ്ട, രാസവസ്തുക്കളുടെ സഹായമില്ലാതെ വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ പാറ്റകളെ പൂർണ്ണമായി തുരത്താൻ ചില എളുപ്പവഴികളുണ്ട്. തുറന്നുവെച്ച ഭക്ഷണസാധനങ്ങളും പഞ്ചസാരയും പാറ്റകളെ എളുപ്പത്തിൽ ആകർഷിക്കും. അവ എയർടൈറ്റ് പാത്രങ്ങളിൽ മാത്രം സൂക്ഷിക്കുക.

അടുക്കളയിലെ സിങ്കിനടിയിലും അലമാരകളുടെ കോണുകളിലും കട്ടിലിനടിയിലുമൊക്കെ പാറ്റകളുടെ ശല്യം കാരണം പൊറുതിമുട്ടാത്തവരാണ് നമ്മളിൽ പലരും. കടകളിൽ കിട്ടുന്ന വിഷാംശമുള്ള കെമിക്കൽ സ്പ്രേകൾ അടുക്കളയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതവുമല്ല. എന്നാൽ ഇനിയാരും വിഷമിക്കേണ്ട, രാസവസ്തുക്കളുടെ സഹായമില്ലാതെ വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ പാറ്റകളെ പൂർണ്ണമായി തുരത്താൻ ചില എളുപ്പവഴികളുണ്ട്. (Image Credit Source: Getty Images)

പഞ്ചസാര മിശ്രിതം: പാറ്റകളെ തുരത്താൻ ഏറ്റവും ഫലപ്രദമായ വഴികളിൽ ഒന്നാണിത്. സമം അളവിൽ ബോറാക്സ് പൗഡറും (കടകളിൽ വാങ്ങാൻ കിട്ടും) പഞ്ചസാരയും പൊടിച്ച് മിക്സ് ചെയ്യുക. പാറ്റകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മൂലകളിലും ഇത് വിതറി ഇടുക. മധുരം തേടിയെത്തുന്ന പാറ്റകൾ ബോറാക്സ് കൂടി കഴിക്കുന്നതോടെ നശിച്ചുപോകും. ഇത് മറ്റ് വിഷാംശങ്ങൾ ചേരാത്തതിനാൽ നമുക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ല.

ഗ്രാമ്പൂ: പാറ്റകൾക്ക് ഗ്രാമ്പൂവിന്റെ ഗന്ധം ഒട്ടും സഹിക്കാനാകില്ല. അലമാരകളിലും ഷെൽഫുകളിലും പാറ്റകളെ സ്ഥിരം കാണുന്ന സ്ഥലങ്ങളിൽ കുറച്ച് ഗ്രാമ്പൂ ഇട്ടു വെക്കുക. അല്ലെങ്കിൽ അല്പം ഗ്രാമ്പൂ ഓയിൽ വെള്ളത്തിൽ കലർത്തി പാറ്റശല്യമുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്താലും മതിയാകും. ഇത് അവയെ ആ വഴിക്ക് വരാതെ തടയും.

നാരങ്ങയും ബേക്കിംഗ് സോഡയും: അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഈ കൂട്ടുകെട്ട് പാറ്റകളെ തുരത്താനും ബെസ്റ്റാണ്. അല്പം ബേക്കിംഗ് സോഡയിലേക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് പതപ്പിച്ചു എടുക്കുക. ഇത് പാറ്റകളുടെ താവളങ്ങളിൽ ഒഴിച്ചു കൊടുക്കുകയോ ആ വെള്ളം വെച്ച് തറ തുടക്കുകയോ ചെയ്താൽ ഒരാഴ്ച്ചത്തേക്ക് പിന്നെ ഇവറ്റകളെ കാണുകയില്ല. ആഴ്ച്ചയിൽ ഒരിക്കൽ ഇങ്ങനെ വൃത്തിയാക്കിയാൽ മതിയാകും.

മല്ലിയിലയുടെ സുഗന്ധം: മല്ലിയിലയുടെ മണവും പാറ്റകൾക്ക് തീരെ ഇഷ്ടമല്ല. കുറച്ച് മല്ലിയില ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച്, ആ വെള്ളം തണുത്ത ശേഷം പാറ്റശല്യമുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ പാറ്റകൾ സ്ഥലം വിടും. തുറന്നുവെച്ച ഭക്ഷണസാധനങ്ങളും പഞ്ചസാരയും പാറ്റകളെ എളുപ്പത്തിൽ ആകർഷിക്കും. അവ എയർടൈറ്റ് പാത്രങ്ങളിൽ മാത്രം സൂക്ഷിക്കുക. അടുക്കളയിലെ സിങ്ക് എന്നും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. നനവുള്ള സ്ഥലങ്ങളിലാണ് പാറ്റകൾ പെട്ടെന്ന് പെറ്റുപെരുകുന്നത്.