AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ധനരാജ് വധക്കേസ് വിധിയിൽ അപ്പീൽ നൽകും, പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്ന് എം.വി ​ഗോവിന്ദൻ

ധനരാജ് വധക്കേസ് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിൽ പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ല എന്നും ഗൂഢാലോചനയുടെ പശ്ചാത്തലം മനസ്സിലാക്കിയില്ല എന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. കേസിലെ വിധിയിൽ ധനരാജിന്റെ കുടുംബത്തിന് അതിർത്തിയുണ്ട് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ധനരാജ് വധക്കേസ് വിധിയിൽ അപ്പീൽ നൽകും, പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്ന് എം.വി ​ഗോവിന്ദൻ
MV Govindan Image Credit source: Social Media
Amal KV
Amal KV | Published: 25 Nov 2026 | 06:30 PM

തിരുവനന്തപുരം : ധനരാജ് വധക്കേസ് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിൽ പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ല എന്നും ഗൂഢാലോചനയുടെ പശ്ചാത്തലം മനസ്സിലാക്കിയില്ല എന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. കേസിലെ വിധിയിൽ ധനരാജിന്റെ കുടുംബത്തിന് അതിർത്തിയുണ്ട് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സിപിഎമ്മിനുള്ളിൽ ഒരു പോരുമില്ലെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. തങ്ങൾ അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് എൽ പി എസ് ടി പ്രശ്നം പരിഹരിക്കും എന്നു പറഞ്ഞ ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ അധികാരത്തിൽ വന്നശേഷം വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. സമരം ചെയ്തവരുടെ പന്തൽ തകർക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണ്. വാക്കാൽ ഒരു നിർദ്ദേശവും എൽഡിഎഫ് സർക്കാർ വിഷയത്തിൽ നൽകിയിട്ടില്ല. പുതിയ തസ്തിക സൃഷ്ടിച്ചു പോലും നിയമനം എൽഡിഎഫ് സർക്കാർ കൊടുത്തിട്ടുണ്ട്.

Also Read: ​സൈബർ അ‌റ്റാക്ക് നടത്തിയിട്ടില്ല, കേട്ടത് പോസിറ്റീവായി കാണുന്നു, ഷാഫിയുമായി സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ

കാലടി സംസ്കൃത സർവകലാശാലയിലെ പ്രശ്നത്തിൽ വൈസ് ചാൻസിലർക്കൊപ്പം മുഖ്യമന്ത്രിയും നിൽക്കുകയാണ്. വിദ്യാർത്ഥികൾ ആക്രമിച്ചു എന്ന നുണ വിഡി സതീശൻ ആവർത്തിക്കുന്നു. അന്തരിച്ച ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് എതിരെയും കെ. സി വേണുഗോപാലിന് നേരെയും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നിൽ വി.ഡി സതീശൻ വിഭാഗമാണെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാൽ അവരെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. കൂട്ടുത്തരവാദിത്വം ഇല്ലാത്ത മന്ത്രിസഭയാണ് ഇപ്പോൾ കേരളത്തിലുള്ളത്.

കഴിഞ്ഞദിവസം രാജ് മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഗുരുതരമായ പരാമർശങ്ങളെ കുറിച്ചും വി.ഡി സതീശൻ പ്രതികരിക്കുന്നില്ല. സതീശൻ പിന്നിൽ നിന്നും കുത്തിയ കഥ പുറത്തുവരും എന്നതിനാൽ ആണ് അദ്ദേഹം മിണ്ടാത്തത്. സൈബർ കൊട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാനാണ് ഓരോ വിഭാഗവും ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഇത്തരത്തിൽ നീക്കം ചെയ്തവരിൽ ഉൾപ്പെടുന്നു എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

English Summary

CPM State Secretary M.V. Govindan stated that an appeal will be filed in the High Court against the verdict in the Dhanaraj murder case. He remarked that the court failed to trust even the key witness and did not grasp the background of the conspiracy. M.V. Govindan also mentioned that Dhanaraj’s family is dissatisfied with the verdict.

Follow Us