AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: ​ഇനി ഗോതമ്പ് പൊടി കേടാകില്ല; കട്ടകെട്ടാതെയും പ്രാണികൾ വരാതെയും സൂക്ഷിക്കാൻ കിടിലൻ ടിപ്സ്

How to Keep Wheat Flour Fresh: വലിയ പാത്രത്തിൽ നിന്ന് ദിവസവും പൊടി എടുക്കുന്നതിന് പകരം, ആഴ്ചത്തേക്കുള്ളതോ കുറച്ചു ദിവസത്തേക്കുള്ളതോ ആയ അളവ് ചെറിയ പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കുക. കാലാവസ്ഥയിലെ മാറ്റങ്ങളും ഈർപ്പവും ഗോതമ്പ് പൊടിയുടെ പുതുമ നഷ്ടപ്പെടുത്തും. എന്നാൽ കൃത്യമായ രീതികളും ചെറിയ ചില അടുക്കള പൊടിക്കൈകളും പിന്തുടർന്നാൽ ഗോതമ്പ് പൊടി മാസങ്ങളോളം കേടാകാതെ നമുക്ക് സൂക്ഷിക്കാനാകും.

Neethu Vijayan
Neethu Vijayan | Published: 25 Nov 2026 | 08:49 AM
അടുക്കളയിൽ ധാരാളം ഗോതമ്പ് പൊടി വാങ്ങി സൂക്ഷിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് വണ്ടും പ്രാണികളും കയറുന്നതും ഈർപ്പം തട്ടി കട്ടകെട്ടുന്നതും. കാലാവസ്ഥയിലെ മാറ്റങ്ങളും ഈർപ്പവും ഗോതമ്പ് പൊടിയുടെ പുതുമ നഷ്ടപ്പെടുത്തും. എന്നാൽ കൃത്യമായ രീതികളും ചെറിയ ചില അടുക്കള പൊടിക്കൈകളും പിന്തുടർന്നാൽ ഗോതമ്പ് പൊടി മാസങ്ങളോളം കേടാകാതെ നമുക്ക് സൂക്ഷിക്കാനാകും. (Image Credit Source: Unsplash)

1 / 5
വായു കടക്കാത്ത പാത്രങ്ങൾ: ഗോതമ്പ് പൊടി എപ്പോഴും നല്ല വായു കടക്കാത്ത പാത്രങ്ങളിൽ വേണം സൂക്ഷിച്ച് വയ്ക്കാൻ. സ്റ്റീൽ, ഗ്ലാസ് അല്ലെങ്കിൽ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങൾ തിരഞ്ഞെടുക്കാം. ഗോതമ്പ് പൊടി സൂക്ഷിക്കുന്ന പാത്രത്തിൽ ഉണങ്ങിയ വേപ്പിലയോ ഏതാനും ​ഗ്രാമ്പുവോ ഇട്ടുവെക്കുന്നത് പ്രാണികൾ വരാതിരിക്കാൻ സഹായിക്കും.

2 / 5
ഗോതമ്പ് പൊടി വാങ്ങിയാലുടൻ നന്നായി അരിച്ചെടുത്ത് ഈർപ്പമില്ലാത്ത പാത്രത്തിലേക്ക് മാറ്റുക. നനവുള്ള സ്പൂണോ കൈകളോ ഒരു കാരണവശാലും ഗോതമ്പ് പൊടിയിൽ ഉപയോഗിക്കരുത്. പാത്രവും നന്നായി ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. അതുപോലെ തന്നെ അടുപ്പിനോ ഗ്യാസ് സ്റ്റൗവിനോ സമീപത്തോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്തോ ഗോതമ്പ് പൊടി സൂക്ഷിക്കുന്നത് ഒഴിവാക്കുക. തണുപ്പും വരണ്ടതുമായ സ്ഥലത്ത് വെക്കുക.

3 / 5
വലിയ പാത്രത്തിൽ നിന്ന് ദിവസവും പൊടി എടുക്കുന്നതിന് പകരം, ആഴ്ചത്തേക്കുള്ളതോ കുറച്ചു ദിവസത്തേക്കുള്ളതോ ആയ അളവ് ചെറിയ പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കുക. ഇത് വലിയ പാത്രത്തിൽ ഈർപ്പം കയറുന്നത് തടയും. മാവിൽ പ്രാണികൾ വരുന്നത് തടയാൻ ഉപ്പ് ഉപയോഗിക്കാം. മാവ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തിൽ ഏകദേശം 4 മുതൽ 5 ടീസ്പൂൺ വരെ ഉപ്പ് ചേർക്കണം.

4 / 5
ആദ്യം, ​ഗോതമ്പ് പൊടിയുടെ പകുതി ഭാഗം പാത്രത്തിലേക്ക് ഇട്ട്, അതിലേക്ക് 2 മുതൽ 3 ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം, ബാക്കിയുള്ള മാവ് കൂടി ചേർത്ത്, 1 മുതൽ 2 ടീസ്പൂൺ വരെ ഉപ്പ് കൂടി ഇടുക. ശോഷം ഇവയും നന്നായി യോജിപ്പിക്കുക. ഈ രീതി പിന്തുടരുന്നത് മാവിൽ പുഴുക്കൾ ഉണ്ടാകുന്ന പ്രശ്നം കുറയ്ക്കാൻ സഹായിക്കും.

5 / 5
Follow Us