ഇവ ഇനി നട്ടാലും മതി, ഓണസദ്യക്കെടുക്കാം; പെട്ടെന്ന് വിളവ് തരും | Fast-Growing Vegetables for Onam Sadya, Home Gardening Guide Malayalam news - Malayalam Tv9

ഇവ ഇനി നട്ടാലും മതി, ഓണസദ്യക്കെടുക്കാം; പെട്ടെന്ന് വിളവ് തരും

Updated On: 

11 Aug 2026 | 03:01 PM

Fast-Growing Vegetables for Onam Sadya: പണ്ട് കാലങ്ങളിൽ ഓണസദ്യക്കുള്ളത് സ്വന്തം വീട്ടുവളപ്പിൽ തന്നെ ഒരുക്കിയിരുന്നു. എന്നാൽ ഇന്ന് എല്ലാം കടകളിൽ നിന്നാണ് വാങ്ങുന്നത്. എന്നിരുന്നാലും ഇത്തവണ കുറച്ചെങ്കിലും നമുക്കൊരുക്കിയാലോ... സമയം കളയേണ്ട, വളരെ വേഗത്തിൽ വിളവ് തരുന്ന കുറച്ച് കൂട്ടുക്കാരെ പരിചയപ്പെടാം..

1 / 5
ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓണസദ്യയും പൂക്കളവുമൊക്കെയായി ഓണം കെങ്കേമമാക്കാനുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളികളും. പണ്ട് കാലങ്ങളിൽ ഓണസദ്യക്കുള്ളത് സ്വന്തം വീട്ടുവളപ്പിൽ തന്നെ ഒരുക്കിയിരുന്നു. എന്നാൽ ഇന്ന് എല്ലാം കടകളിൽ നിന്നാണ് വാങ്ങുന്നത്. എന്നിരുന്നാലും ഇത്തവണ കുറച്ചെങ്കിലും നമുക്കൊരുക്കിയാലോ... സമയം കളയേണ്ട, വളരെ വേഗത്തിൽ വിളവ് തരുന്ന കുറച്ച് കൂട്ടുക്കാരെ പരിചയപ്പെടാം...(Image Credit source: Getty Images)

2 / 5
മൈക്രോഗ്രീൻസുകളാണ് പട്ടികയിൽ ആദ്യത്തേത്. 7 – 12 ദിവസത്തിനുള്ളിൽ വിളവെടുക്കാം. പയർ വർഗ്ഗങ്ങൾ, കടുക്, ഉലുവ, തക്കാളി, ചീര എന്നിവയുടെ ചെറു തൈകൾ ഇലകൾ വരുന്ന ഘട്ടത്തിൽ വെട്ടി ഉപയോഗിക്കുന്ന രീതിയാണിത്. പോഷക സമൃദ്ധമായ ഇവ വളരെ കുറഞ്ഞ ദിവസം കൊണ്ട് അടുക്കളത്തോട്ടത്തിൽ വളർത്തിയെടുക്കാം.

3 / 5
ഉലുവച്ചീര വിളവെടുക്കാൻ 15 – 20 ദിവസമാണ് ആവശ്യം. ഉലുവ മണ്ണിലോ ചകരിച്ചോറിലോ വിതറി നനച്ചാൽ 3-4 ദിവസത്തിനകം മുളയ്ക്കുകയും 15-ാം ദിവസം മുതൽ ചെറു ഇലകളോടെ  പറിച്ചെടുത്ത് ഉപയോഗിക്കുകയും ചെയ്യാം.

4 / 5
റാഡിഷ് എന്ന് അറിയപ്പെടുന്ന മുള്ളങ്കിയും ഇത്തരത്തിൽ വേഗത്തിൽ വിളവെടുക്കാവുന്നതാണ്. ചെറിയ ഇനം റാഡിഷുകൾ വിത്ത് പാകി 20 ദിവസത്തിനുള്ളിൽ പറിച്ചെടുക്കാൻ പാകമാകും. ഇതിന്റെ കിഴങ്ങ് മാത്രമല്ല, ചെറു ഇലകളും കറിവെക്കാൻ ഉപയോഗിക്കാം.

5 / 5
പൂർണ്ണ വളർച്ചയെത്തുന്നതിന് മുൻപ്, വിത്ത് മുളച്ച് 20-ാം ദിവസം ചീര  തൈകളുടെ ഇളം ഇലകൾ  മാത്രം വെട്ടിപ്പറിച്ച് ഉപയോഗിക്കാം. അതുപോലെ, കടുക് വിതച്ച് 15-20 ദിവസത്തിനുള്ളിൽ നല്ല പച്ചപ്പുള്ള ഇലകൾ ലഭിക്കും. തോരനും സലാഡുകൾക്കും ഇത് ഉപയോഗിക്കാം.

Loading...
Unable to load recommendations.
Follow Us
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം