Cervical Health: നിങ്ങളും ഒരു അമ്മയാകാൻ തയ്യാറെടുക്കുകയാണോ; സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്
Women Fertility Health Awareness: ഗർഭാശയ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പഴങ്ങൾ, പച്ചക്കറികൾ, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, ആരോഗ്യകരമായ ഗർഭധാരണത്തിനും സെർവിക്കൽ ആരോഗ്യം വളരെ പ്രധാനമാണ്.

ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകൾ, അണ്ഡോത്പാദനം, ഹോർമോണുകൾ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഗർഭാശയ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പഴങ്ങൾ, പച്ചക്കറികൾ, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, ആരോഗ്യകരമായ ഗർഭധാരണത്തിനും സെർവിക്കൽ ആരോഗ്യം വളരെ പ്രധാനമാണ്. (Image Credits: Getty Images)

ഗർഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമാണ് സെർവിക്സ്. അതിന്റെ ആരോഗ്യം ഗർഭധാരണത്തെയും ഇംപ്ലാന്റേഷനെയും വളരെ ബാധിക്കുന്നുണ്ട്. ഗർഭം ആസൂത്രണം ചെയ്യാനും ആരോഗ്യകരമായ ഒരു കുഞ്ഞിനെ പ്രസവിക്കാനും ആഗ്രഹിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സെർവിക്സാണ് സെർവിക്കൽ മ്യൂക്കസ് ഉത്പാദിപ്പിക്കുന്നത്. ഇത് ബീജം അണ്ഡത്തിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്നു. അണ്ഡോത്പാദന സമയത്ത്, ഈ മ്യൂക്കസ് ബീജ ചലനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്നിരുന്നാലും, അണുബാധകൾ, വീക്കം മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കാരണം സെർവിക്സ് അനാരോഗ്യകരമാണെങ്കിൽ, അത് ബീജം അണ്ഡത്തിലെത്തുന്നത് ബുദ്ധിമുട്ടിലാക്കുന്നു.

ഇത്തരം പ്രശ്നങ്ങൾ സ്ത്രീകളിൽ ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. അതായത് സെർവിക്കൽ പ്രശ്നങ്ങൾ നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ ദോഷകരമായി ബാധിക്കുകയും ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ, ഇത് ചികിത്സിക്കാതെ നിസാരമായി കണ്ടാൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

ഗർഭം ആസൂത്രണം ചെയ്യുന്ന സ്ത്രീകൾ ഗർഭം ധരിക്കുന്നതിന് മുമ്പ് തന്നെ ഗർഭാശയ അണുബാധകൾ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. ചികിത്സിക്കാത്ത പ്രശ്നങ്ങൾ ഗർഭം അലസി പോകാനും, മാസം തികയാതെയുള്ള പ്രസവം, ഗർഭകാല സങ്കീർണതകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ശുചിത്വം പാലിക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവ ഒഴിവാക്കുന്നത് ഇത്തരം പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കും.