മീനില്ലാതെ മീൻകറിയുണ്ടാക്കാം! ഉച്ചയൂണിന് മറ്റെന്ത് വേണം; തയ്യാറാക്കുന്ന വിധം | Fishless fish curry Recipe In Malayalam, Kerala style coconut milk curry without fish Malayalam news - Malayalam Tv9

Fishless Fish Curry Recipe: മീനില്ലാതെ മീൻകറിയുണ്ടാക്കാം! ഉച്ചയൂണിന് മറ്റെന്ത് വേണം; തയ്യാറാക്കുന്ന വിധം

Published: 

07 Oct 2026 | 11:06 AM

Fishless fish curry Recipe In Malayalam: മീൻ കിട്ടാത്ത ദിവസങ്ങളിലോ അല്ലെങ്കിൽ വെജിറ്റേറിയൻ ദിവസങ്ങളിലോ ചോറിന് കൂട്ടാൻ പറ്റിയ ഒന്നാന്തരം മീനില്ലാത്ത മീൻകറി അഥവാ വെജ് മീൻകറി തയ്യാറാക്കിയാലോ. ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന നല്ല കിടിലൻ റെസിപ്പി. ചോറ്, അപ്പം അല്ലെങ്കിൽ കേരളീയ ശൈലിയിലുള്ള മറ്റ് വിഭവങ്ങൾക്കൊപ്പം വിളമ്പാൻ പാകത്തിന് 'ഫിഷ്‌ലെസ് ഫിഷ് കറി' തയ്യാറാക്കാം. ഇതിൻ്റെ വിശദമായ പാചകക്കുറിപ്പ് പരിശോധിക്കാം.

1 / 5
കണ്ടാൽ നല്ല  നാടൻ മീൻകറിയുടെ അതേ ലുക്കും നിറവും, കഴിച്ചാൽ തനി തേങ്ങാപ്പാൽ ചേർത്ത മീൻകറിയുടെ സ്വാദും. പക്ഷേ, സംഭവം പ്യുവർ വെജിറ്റേറിയനാണ്. മീൻ കിട്ടാത്ത ദിവസങ്ങളിലോ അല്ലെങ്കിൽ വെജിറ്റേറിയൻ ദിവസങ്ങളിലോ ചോറിന് കൂട്ടാൻ പറ്റിയ ഒന്നാന്തരം മീനില്ലാത്ത മീൻകറി അഥവാ വെജ് മീൻകറി തയ്യാറാക്കിയാലോ. ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന നല്ല കിടിലൻ റെസിപ്പി. (Image Credit Source: Social Media)

2 / 5
ആവശ്യമായ ചേരുവകൾ: 1 ചെറിയ സവാള (അരിഞ്ഞത്), 1 ചെറിയ കഷ്ണം ഇഞ്ചി, 4 പച്ചമുളക്, 2 തക്കാളി (ഓരോന്നും 4 കഷ്ണങ്ങളായി മുറിച്ചത്), 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 1/2 ടീസ്പൂൺ മല്ലിപ്പൊടി, 2 1/2 ടീസ്പൂൺ മുളകുപൊടി, 1/2 കപ്പ് കട്ടിയുള്ള തേങ്ങപ്പാൽ, 1 1/2 കപ്പ് നേർത്ത തേങ്ങപ്പാൽ, 3 ചെറിയ കഷ്ണം കുടംപുളി, 5 ചെറിയ ഉള്ളി (പൊടിയായി അരിഞ്ഞത്), 3 ഉണക്കമുളക്, 2 തണ്ട് കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്, വെള്ളം.

3 / 5
തയ്യാറാക്കുന്ന വിധം: അരിഞ്ഞുവെച്ച തക്കാളി, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, കുടംപുളി, അല്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.  ഒരു കപ്പ് വെള്ളം ഒഴിച്ച് യോജിപ്പിച്ച ശേഷം പാത്രം അടുപ്പത്ത് വെക്കുക.   തക്കാളി മൃദുവാകുന്നത് വരെ വേവിക്കുക. തക്കാളി അധികം ഉടയാതെ നോക്കണം.

4 / 5
തക്കാളി ഒന്ന് വെന്ത് വരുമ്പോൾ നേർത്ത തേങ്ങാപ്പാൽ ഒഴിച്ച്, തിളച്ചുവരുന്നത് വരെ തവികൊണ്ട് സാവധാനം ഇളക്കുക. സാവധാനം ഇളക്കുന്നത് തേങ്ങാപ്പാൽ പിരിഞ്ഞുപോകാതിരിക്കാൻ സഹായിക്കും. കറി തിളച്ച് അല്പം കുറുകി വരുമ്പോൾ, അതിലേക്ക് കട്ടിയുള്ള തേങ്ങപ്പാൽ ചേർത്തുകൊടുക്കുക. വീണ്ടും സാവധാനം ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തന്നെ തീ അണയ്ക്കുക. അധികം തിളപ്പിച്ചാൽ കറിയുടെ ടെക്സച്ചർ മാറും.

5 / 5
താളിച്ചൊഴിക്കുന്നതിനായി, ഒരു ചെറിയ പാനിൽ അല്പം വെളിച്ചെണ്ണ ചൂടാക്കുക.  അതിലേക്ക് അരിഞ്ഞുവെച്ച ചെറിയ ഉള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. ശേഷം ഉണക്കമുളക്, കറിവേപ്പില, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് അല്പനേരം കൂടി വഴറ്റിയ ശേഷം ഈ മിശ്രിതം കറിയിലേക്ക് ഒഴിക്കുക. ചോറ്, അപ്പം അല്ലെങ്കിൽ കേരളീയ ശൈലിയിലുള്ള മറ്റ് വിഭവങ്ങൾക്കൊപ്പം വിളമ്പാൻ പാകത്തിന് 'ഫിഷ്‌ലെസ് ഫിഷ് കറി' തയ്യാർ.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Kitchen Tips: ദോശ ഇനി കല്ലിൽ ഒട്ടില്ല, കരിഞ്ഞുപോകില്ല; ഒട്ടിപ്പിടിക്കുന്നത് തടയാൻ ടിപ്സിതാ…
KFDC Travel Loan: കൈയിൽ പണമില്ലേ? എന്നാലും യാത്ര പോകാം; കെഎഫ്ഡിസിയുടെ പുതിയ പദ്ധതി
Parvathy Thiruvothu: “ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടലിൻ്റെ വക്കിലെത്തി, പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല”: പാർവതി തിരുവോത്ത്
Kariveppila Achar: കറിവേപ്പിലയും പുളിയും വെളുത്തുള്ളിയും അരച്ചെടുക്കൂ! രുചികരമായ കറിവേപ്പില അച്ചാർ റെഡി
Suryakumar Yadav: പരിശീലനത്തിൽ പങ്കെടുത്തില്ല, റെഡ് ബോൾ കളിച്ചിട്ടുമില്ല: സൂര്യകുമാറിന് പണികൊടുത്ത് സെലക്ടർമാർ
ബാറ്ററിയിൽ പുപ്പുലി! 10000mAh ബാറ്ററിയുമായി വിവോ S2 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല