AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

New EV Scooters : പുതിയ 5 ഇവി സ്കൂട്ടറുകൾ കൂടി വിപണിയിലേക്ക് , സെ​ഗ്മെന്റിൽ പൊടിപാറും പൂരം!

Upcoming 5 EV Scooter Models : ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണയിൽ വിപ്ലവങ്ങൾ സംഭവിക്കുന്ന കാലമാണിത്. ആവശ്യക്കാർ ഏറിയതോടെ കൂടുതൽ മികച്ച മോഡലുകളെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഓരോ വാഹന നിർമ്മാതാക്കളും. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലും മത്സരം കടുക്കുകയാണ്. പുതിയതായി പ്രമുഖ ബ്രാൻഡുകളുടെ അ‍ഞ്ച് ഇലക്ട്രിക് സ്കൂട്ടറുകളാണ് വിപണിയിലേക്ക് എത്താൻ പോകുന്നത്. അവ ഏതൊക്കെയെന്നും പ്രത്യേകതകളും വിശദമായി, നോക്കാം.

Amal KV
Amal KV | Updated On: 31 Jul 2026 | 09:14 PM
അധികം വൈകാതെ നിരത്തിലേക്ക് എത്താൻ പോകുന്ന ഹോണ്ടയുടെ പുത്തൻ മോഡലാണ്   QC3 . QC1, Activa-e എന്നിവയ്ക്ക് ശേഷം ഹോണ്ട പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടറായിരിക്കും ഇത്.  3 kWh ബാറ്ററി പാക്കുമായാണ് ഈ സ്കൂട്ടർ എത്തുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 145 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ( Image Credit Source Social Media )

1 / 5
സമീപഭാവിയിൽ തന്നെ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന മറ്റൊരു മോഡലാണ് അൾട്രാ വയലറ്റ് (Ultraviolette)  ടെസെറാക്റ്റ് (Tesseract) .ബഹിരാകാശ പേടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അത്യാധുനിക രൂപകൽപ്പനയാണ് ടെസെറാക്റ്റിനുള്ളത്. 3.5 kWh, 5 kWh, 6 kWh എന്നിങ്ങനെ വിവിധ ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഈ സ്കൂട്ടർ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 261 കിലോമീറ്റർ റെയിഞ്ചാണ് വാഹനത്തി ലഭിക്കുക എന്നാണ് സൂചന.

2 / 5
ഏഥറിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സ്കൂട്ടറാണ് EL സീരിയസ്. പുതിയ പ്ലാറ്റ് ഫോമാണ് ഈ സീരീസ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത്. EL01 എന്ന മോഡലാകും ഏറ്റവും അദ്യം പുറത്തിറങ്ങുക. ഇതിൽ 2 kWh മുതൽ 4 kWh വരെയുള്ള ബാറ്ററി ഓപ്ഷനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ബാറ്ററി പാക്കിനനുസരിച്ച്, ഏകദേശം 100 മുതൽ 160 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ഈ സ്കൂട്ടർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

3 / 5
വിൻഫാസ്റ്റ് എന്ന വിയറ്റ്നാം വാഹന നിർമ്മാണ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ മോഡലാണ് വൈപ്പർ ഇ (Viper E). നിലവിൽ ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ വാഹനം നിരത്തിലുണ്ട്. ടോപ് വേരിയന്റിൽ 3 kWh ബാറ്ററി പാക്കാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ വേരിയന്റിൽ ചെറിയ 1.5 kWh-ന്റെ ഒരൊറ്റ ബാറ്ററി പാക്കും വരുന്നു.  ചെറിയ ബാറ്ററിക്ക് 82 കിലോമീറ്റർ റേഞ്ചും, വലിയ 3 kWh ബാറ്ററിക്ക് 145 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.

4 / 5
സിമ്പിൾ എനർജി (Simple Energy) ബ്രാൻഡ് ഫാമിലി ഉപയോക്താക്കൾക്കായി പുറത്തിറക്കുന്ന പുതിയ മോഡലാണ് 'അറൈവ്' (Arrive) .  സെപ്റ്റംബർ 2-ന് ഈ സ്കൂട്ടർ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ പല പ്രദേശങ്ങളിൽ ഈ വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.  ഏഥർ റിസ്‌റ്റ (Ather Rizta), ബജാജ് ചേതക് (Bajaj Chetak) തുടങ്ങിയവയായിരിക്കും ഇതിന്റെ പ്രധാന എതിരാളികൾ.

5 / 5
Follow Us