ഓഫർ വാരിവിതറി BBD സെയിൽ! 10001mAh ബാറ്ററിയുള്ള റിയൽമി 5G ഫോണിന് 41 ശതമാനം ഡിസ്കൗണ്ടെന്ന് ഫ്ലിപ്പ്കാർട്ട് | Flipkart Big Billion Days 2026 Sale: Discount on Realme P4 Power 5G with 10001mAh battery Malayalam news - Malayalam Tv9

ഓഫർ വാരിവിതറി BBD സെയിൽ! 10001mAh ബാറ്ററിയുള്ള റിയൽമി 5G ഫോണിന് 41 ശതമാനം ഡിസ്കൗണ്ടെന്ന് ഫ്ലിപ്പ്കാർട്ട്

Published: 

10 Oct 2026 | 10:54 PM

Realme P4 Power 5G Discount on Flipkart Big Billion Days 2026: 10,000mAh-ന് മുകളിൽ ബാറ്ററി ശേഷിയുമായി ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് റിയൽമി പി4 പവർ 5ജി. 10,001mAh ടൈറ്റൻ ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഇതിന് ശേഷമാണ് മറ്റ് പല ബ്രാൻഡുകളും റിയൽമിയുടെ തന്നെ മറ്റ് പല മോഡലുകളും 10,000mAh ബാറ്ററി ശേഷി ഇന്ത്യയിൽ അ‌വതരിപ്പിച്ചത്.

1 / 7
 ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് ​2026 (BBD) സെയിൽ പുരോഗമിക്കുകയാണ്. വിവിധ സ്മാർട്ട്ഫോണുകൾക്ക് ഈ ഓഫർ സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ഓഫറുകൾ വാരിവിതറിയിട്ടുണ്ട്. അ‌തിനാൽ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ കാത്തിരുന്നവർക്ക് ഇത് ഒരു സുവർണാവസരമായി മാറിയിരിക്കുന്നു. ഈ ഓഫർ സെയിലിൽ മികച്ച ബാറ്ററി ശേഷിയുള്ള ഒരു ഫോൺ തേടുന്നവർക്കുള്ള ബെസ്റ്റ് ഓപ്ഷനാണ് റിയൽമി പി4 പവർ 5ജി (Realme P4 Power 5G). (Image credit: Realme, Flipkart)

2 / 7
 10,000mAh-ന് മുകളിൽ ബാറ്ററി ശേഷിയുമായി ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് റിയൽമി പി4 പവർ 5ജി. 10,001mAh ടൈറ്റൻ ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഇതിന് ശേഷമാണ് മറ്റ് പല ബ്രാൻഡുകളും റിയൽമിയുടെ തന്നെ മറ്റ് പല മോഡലുകളും 10,000mAh ബാറ്ററി ശേഷി ഇന്ത്യയിൽ അ‌വതരിപ്പിച്ചത്.

3 / 7
ബാറ്ററി ശേഷിയിൽ ചരിത്രം കുറിച്ച ഈ റിയൽമി സ്മാർട്ട്ഫോൺ ഇപ്പോൾ BBD സെയിലിന്റെ ഭാഗമായി 41 ശതമാനം വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് ഫ്ലിപ്പ്കാർട്ട് അ‌വകാശപ്പെടുന്നത്. ഇപ്പോൾ നടക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഈ റിയൽമി ഫോണിന്റെ വേരിയന്റുകൾ യഥാക്രമം 29999 രൂപ, 32999 രൂപ, 36999 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് യഥാർഥ വിലയിലും കുറവാണ് എന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ 'അ‌വകാശവാദം'.

4 / 7
ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ റിയൽമി പി4 പവർ 5ജി 27999 രൂപ വിലയിൽ സ്വന്തമാക്കാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ബാങ്ക് ഡിസ്കൗണ്ടുകൾ പ്രകാരം, 26099 രൂപ വിലയിൽ ഈ റിയൽമി ഫോൺ സ്വന്തമാക്കാൻ അ‌വസരമുണ്ട്.

5 / 7
  പ്രധാന ഫീച്ചറുകൾ: 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.  80W ഫാസ്റ്റ് ചാർജിംഗുള്ള 10001mAh ബാറ്ററിയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ൽ ആണ് ഇത് എത്തിയിരിക്കുന്നത്. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

6 / 7
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1280 × 2800 പിക്സൽസ്) 1.5K AMOLED സ്‌ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, മാലി G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, IP66 + IP68 + IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്.

7 / 7
 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS),  8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം,  സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഉണ്ട്.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ