കേരള ടീമിന്റെ മുന്‍ ഉപനായകന്‍; ബാബ അപരാജിത് വിരമിച്ചു
Baba Aparajith Announces Retirement: കേരള രഞ്ജി ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റന്‍ ബാബ അപരാജിത് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തമിഴ്‌നാട് താരമായിരുന്ന ബാബ അപരാജിത് 2024-25 സീസണിലാണ് കേരള ടീമിന്റെ ഭാഗമായത്. 2012-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

കേരള രഞ്ജി ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റന്‍ ബാബ അപരാജിത് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തമിഴ്‌നാട് താരമായിരുന്ന ബാബ അപരാജിത് 2024-25 സീസണിലാണ് കേരള ടീമിന്റെ ഭാഗമായത്. 2012-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഈ 32-കാരന്‍. ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ ബാബ ഇന്ദ്രജിത്തും ക്രിക്കറ്റ് താരമാണ് (Image Credit Source: Baba Aparajith Instagram).

102 ഫസ്റ്റ്-ക്ലാസ് മത്സരങ്ങൾ കളിച്ചു. 2024–2025 സീസണിൽ കേരള കേരള ടീമിന്റെ ഭാഗമാകുന്നതിന് മുമ്പ് തമിഴ്‌നാടിനൊപ്പം ആഭ്യന്തര ക്രിക്കറ്റിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഇനി പരിശീലന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതി. ഒപ്പം തമിഴ് കമന്ററികളിലും സജീവമാണ്.

"2026 ജനുവരി 24-ന് ഞാൻ എന്റെ അവസാന ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് മത്സരം കളിച്ചു. ഇതോടെ എന്റെ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കരിയറിന് ഔദ്യോഗികമായി തിരശ്ശീല വീഴുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ, ഇതൊരു അവിശ്വസനീയമായ യാത്രയായിരുന്നു. അനുഭവങ്ങളും വെല്ലുവിളികളും പാഠങ്ങളും സൗഹൃദങ്ങളും ഓർമ്മകളും നിറഞ്ഞ ഈ യാത്ര ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കും"-ഇൻസ്റ്റാഗ്രാമിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് അപരാജിത് കുറിച്ചു.

എല്ലാ ഫോർമാറ്റുകളിലുമായി 20 സെഞ്ച്വറികൾ നേടി. 2017–18-ലെ വിജയ് ഹസാരെ ട്രോഫി, 2020–2021, 2021–2022 വർഷങ്ങളിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവ സ്വന്തമാക്കിയ തമിഴ്‌നാട് ടീമുകളുടെ ഭാഗമായിരുന്നു. 2012-ലെ ഇന്ത്യയുടെ വിജയകരമായ അണ്ടർ-19 ലോകകപ്പ് കാമ്പെയ്‌നിന് ശേഷമാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായി.

അണ്ടര്‍ 19 ലോകകപ്പില്‍ 171 റൺസ് നേടുകയും അഞ്ച് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. നോക്കൗട്ട് ഘട്ടങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. പാകിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലും ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ഈ മികച്ച പ്രകടനം 2015-ൽ ഇന്ത്യ എ ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.