AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Droupadi Murmu Kerala Visit: രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ

Droupadi Murmu Kerala Visit Today:രാവിലെ 10:35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും.തൃശ്ശൂരിലേക്ക് പോകും. ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് പങ്കെടുക്കും. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാത്രി ഏഴുമണിയോടെ നാവിക അക്കാദമിയിൽ തങ്ങും......

Droupadi Murmu Kerala Visit: രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ
Droupadi MurmuImage Credit source: PTI Photos
Ashli C
Ashli C | Published: 27 Nov 2026 | 07:59 AM

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനു വേണ്ടി രാഷ്ട്രപതി ദ്രൗപതി മുർമു വെള്ളിയാഴ്ച അതായത് ഇന്ന് കേരളത്തിലെത്തും. രാവിലെ 10:35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് പ്രസിഡന്റ് ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെത്തി ക്ഷേത്ര സന്ദർശനം നടത്തും.

അവിടെ നിന്നും തൃശ്ശൂരിലേക്ക് പോകും. ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്നം ആയുർവേദ കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് പങ്കെടുക്കും. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാത്രി ഏഴുമണിയോടെ നാവിക അക്കാദമിയിൽ തങ്ങും. നാളെ അതായത് നവംബർ 28ന് രാവിലെ എട്ടുമണിക്ക് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പ്രസിഡന്റ് മുഖ്യാതിഥി ആകും. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിസോറാമിലേക്ക് പോകും.

ALSO READ:ഇന്ന് അവധിയാണേ, ഗതാഗത നിയന്ത്രണവും; ഈ 2 ജില്ലകളിൽ ബാധകം

എറണാകുളത്ത് ഇന്ന് ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൗപതി മുർമു കേരളം സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 9:30 മുതലാണ് നിയന്ത്രണങ്ങൾ. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്റെ യാത്ര പൂർത്തിയാകുന്നത് വരെ എറണാകുളം കാഞ്ഞൂർ ഭാഗത്ത് നിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിക്കും എന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനു വേണ്ടി വിവിധ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.

തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ആലുവ വഴി പോകേണ്ടതാണ്. കൂടാതെ പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് കാലടി വഴി സഞ്ചരിച്ച് മാരോട്ടിച്ചോട് ജംഗ്ഷനിൽ എത്തി ഇടതുവശം തിരിഞ്ഞ് മഞ്ഞപ്ര റോഡ് വഴിയോ അല്ലെങ്കിൽ അങ്കമാലി ടിവി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചന്ദ്രപുരം നടുവട്ടം നീലേശ്വരം മലയാറ്റൂർ കോടനാട് പാലം വഴി പെരുമ്പാവൂരിലേക്ക് പോകേണ്ടതാണെന്ന് അറിയിച്ചു.

കൂടാതെ മലയാറ്റൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേക്കാലടി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂർ ചന്ദ്രപ്പുര വഴി അങ്കമാലിക്ക് പോകേണ്ടതാണ്. കാലടി ഭാഗത്തേക്ക് പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ വള്ളം ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് പാറപ്പുറം വല്ലം കടവ് പാലം പുതിയേടം ജംഗ്ഷൻ ചൊവ്വര കൂടി ആലുവ അങ്കമാലിയിലേക്ക് പോകേണ്ടതാണ്.

ENGLISH SUMMARY

President Droupadi Murmu will arrive in Kerala today, Friday, for a two-day visit. She is scheduled to reach Cochin International Airport at 10:35 AM, where she will be received by the Governor and the Chief Minister. Following this, the President will visit Kalady—the birthplace of Adi Shankaracharya—to offer prayers at the temple there.

Follow Us