സ്വർണ്ണം അരിച്ചെടുക്കാൻ ചാലിയാറിൽ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
എടവണ്ണയിൽ ജെസിബി ഓപ്പറേറ്ററായി രണ്ടുമാസമായി ജോലി ചെയ്യുകയായിരുന്നു അജ്മൽ. 26 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.ഇയാൾ എടവണ്ണ റേഷൻ കടയുടെ മുകൾഭാഗത്തായിരുന്നു താമസിച്ചിരുന്നത്.സീതിഹാജി പാലത്തിന് സമീപത്തെ കടവിൽ സുഹൃത്തിനൊപ്പം സ്വർണ്ണം അരിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്.പുഴയ്ക്ക് കുറുകെ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. നിലമ്പൂർ തിരുവാലി മുക്കം...........
എടവണ്ണ: ചാലിയാറിൽ സ്വർണം അരിച്ചെടുക്കാനായി ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ചാലിയാറിൽ എടവണ്ണ സീതി ഹാജി പാലത്തിന് സമീപത്താണ് സംഭവം. പഴുക്കടവ് കുന്നുമ്മൽ പൊട്ടി വലിയതൊടിക വീട്ടിൽ വി എം അജ്മൽ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.
എടവണ്ണയിൽ ജെസിബി ഓപ്പറേറ്ററായി രണ്ടുമാസമായി ജോലി ചെയ്യുകയായിരുന്നു അജ്മൽ. ഇയാൾ എടവണ്ണ റേഷൻ കടയുടെ മുകൾഭാഗത്തായിരുന്നു താമസിച്ചിരുന്നത്.സീതിഹാജി പാലത്തിന് സമീപത്തെ കടവിൽ സുഹൃത്തിനൊപ്പം സ്വർണ്ണം അരിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്.
ALSO READ:ശക്തമായ മഴ തുടരും; യെല്ലോ അലർട്ട് 6 ജില്ലകളിൽ… ഇന്നത്തെ കാലാവസ്ഥ
പുഴയ്ക്ക് കുറുകെ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. നിലമ്പൂർ തിരുവാലി മുക്കം അഗ്നിരക്ഷാ യൂണിറ്റുകളും മലപ്പുറത്തുനിന്നുള്ള സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം കണ്ടെത്താൻ ആയത്.നബീലി (ബായി)ന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: ഫർഹാന. മകൾ: ദുആ മെഹറിൻ. സഹോദരിമാർ: അജ്‌ന, സജ്ന.
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട നിരവധി പേർക്ക് പരിക്ക്
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട നിരവധി പേർക്ക് പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം തിരൂർ സ്വദേശികളായ തീർത്ഥാടകർ സന്ദർശിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട പെരുനാട് വയറൻമരുതിയിൽ വൈകുന്നേരം 3:45 സംഭവം. വയറൻമരുതിയിലുള്ള എസ്എൻഡിപിയുടെ ശാഖ കെട്ടിടത്തിന്റെ ശുചിമുറിയുടെ മുകളിലേക്ക് ആയിരുന്നു വാഹനം മറിഞ്ഞത്. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരും പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി വാഹനത്തിൽ ഉണ്ടായിരുന്ന പുറത്തെടുത്തു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടി.
ENGLISH SUMMARY
A young man who entered the Chaliyar River to pan for gold was swept away by the current and died. The incident occurred near the Edavanna Seethi Haji Bridge on the Chaliyar River. The deceased is V. M. Ajmal, aged 26, from the house ‘Valiyathodika’ in Pazhukadavu Kunnummal Potty. The incident took place around 5:30 AM on Thursday.