Rosemary For Hairgrowth: ഫ്രഷ് റോസ്‌മേരി വേണോ അതോ ഡ്രൈഡ് മതിയോ? മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ
Rosemary Hair Growth Tips: നമ്മൾ വീട്ടിൽ തന്നെ വേണ്ട രീതിയിൽ പരിചരിച്ചാൽ മുടി തഴച്ചുവളരുകയും ചെയ്യും. പലരും ഉപയോഗിക്കുന്ന വീട്ടുവൈദ്യങ്ങളിൽ അടുത്തിടെയായി പ്രചാരത്തിലുള്ള ഒന്നാണ് റോസ്മേരി. മുടി തഴച്ചു വളരാൻ റോസ്‌മേരി വെള്ളവും ഓയിലും എല്ലാം നാം ഉപയോഗിക്കാറുണ്ട്. റോസ്മേരി ഉപയോഗിക്കുമ്പോൾ പലർക്കും പലതരം സംശയങ്ങൾ ഉടലെടുക്കാറുണ്ട്.

മുടി വളരാനും അവയുടെ പരിചരണത്തിനുമായി പലരും വിലകൂടിയ ഉല്പന്നങ്ങളും ട്രീറ്റ്മെൻ്റുകളും സ്വീകരിക്കാറുണ്ട്. എന്നാൽ നമ്മൾ വീട്ടിൽ തന്നെ വേണ്ട രീതിയിൽ പരിചരിച്ചാൽ മുടി തഴച്ചുവളരുകയും ചെയ്യും. പലരും ഉപയോഗിക്കുന്ന വീട്ടുവൈദ്യങ്ങളിൽ അടുത്തിടെയായി പ്രചാരത്തിലുള്ള ഒന്നാണ് റോസ്മേരി. മുടി തഴച്ചു വളരാൻ റോസ്‌മേരി വെള്ളവും ഓയിലും എല്ലാം നാം ഉപയോഗിക്കാറുണ്ട്. (Image Credits: Getty Images)

എന്നാൽ റോസ്മേരി ഉപയോഗിക്കുമ്പോൾ പലർക്കും പലതരം സംശയങ്ങൾ ഉടലെടുക്കാറുണ്ട്. റോസ്മേരിയുടെ പച്ചയിലയാണോ ഉണങ്ങിയ ഇലകളാണോ മുടി വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമെന്നാണ് പലരും തിരയുന്നത്. യഥാർത്ഥത്തിൽ മുടി വളർച്ചയുടെ കാര്യത്തിൽ രണ്ടും ഒരുപോലെ ഗുണകരമാണ്. എന്നാൽ അവയുടെ ഗുണങ്ങളിൽ നല്ല രീതിയിൽ വ്യത്യാസമുണ്ട്.

ഫ്രഷ് റോസ്മേരി: ഇവയിൽ പ്രകൃതിദത്തമായ എസൻഷ്യൽ ഓയിലുകൾ ശുദ്ധമായ രൂപത്തിൽ അടങ്ങിയിട്ടുണ്ട്. നേരിട്ട് ചെടിയിൽ നിന്ന് പറിച്ചെടുക്കുന്നതാണെങ്കിൽ കൂടുതൽ നല്ലതാണ്. കാരണം അവയിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടാകില്ല. നല്ല സുഗന്ധവും ഉണ്ടാകും. വീട്ടിൽ നട്ടുവളർത്തിയവയാണ് കൂടുതൽ നല്ലത്.

ഉണങ്ങിയ റോസ്‌മേരി: എന്നാൽ ഉണങ്ങിയ റോസ്മേരി ഇലകൾ അതിലെ ഘടകങ്ങൾ കൂടുതൽ സാന്ദ്രമാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ അളവ് ഉണങ്ങിയ ഇല ഉപയോഗിച്ചാൽ തന്നെ ഫ്രഷ് ഇലയ്ക്ക് തുല്യമായ ഗുണം ലഭിക്കുമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. റോസ്മേരി ഇലകൾ തിളപ്പിച്ചാറിയ ശേഷം മുടിയിൽ സ്പ്രേ ചെയ്യുന്നതാണ് നല്ലത്.

നിങ്ങളുടെ കൈവശം ഫ്രഷ് റോസ്‌മേരി ഇലകൾ ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ അവ ലഭ്യമല്ലെങ്കിൽ കടകളിൽ നിന്ന് വാങ്ങുന്ന ഉണങ്ങിയ ഇലകളും ഉപയോഗിക്കാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് തലയോട്ടിയിൽ സ്‌പ്രേ ചെയ്ത് നന്നായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിവേരുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും.