IND vs WI 5th T20 Live Score: ദേ മഴ പിന്നെയും! മത്സരം ഉപേക്ഷിച്ചു; ടി20 പരമ്പര സമനിലയില്‍
India vs West Indies 5th T20 Live Cricket Score in Malayalam: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. അതുകൊണ്ട് ഇന്നത്തെ മത്സരം അതീവ നിര്‍ണായകമാണ്.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. അതുകൊണ്ട് ഇന്നത്തെ മത്സരം അതീവ നിര്‍ണായകമാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ പോരാട്ടത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു. രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റ് ജയവുമായി വെസ്റ്റ് ഇന്‍ഡീസ് തിരിച്ചടിച്ചു. മൂന്നാം മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ നാലാം മത്സരത്തില്‍ 24 റണ്‍സിന് ജയിച്ച് വെസ്റ്റ് ഇന്‍ഡീസ് വീണ്ടും ഒപ്പമെത്തുകയായിരുന്നു. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മറുവശത്ത് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ് മികച്ച ഫോമിലാണ്. റണ്ണൊഴുകുന്ന പിച്ചിലാണ് മത്സരം.
LIVE NEWS & UPDATES
-
മഴ തിരിച്ചെത്തി, മത്സരം ഉപേക്ഷിച്ചു
മഴ തിരിച്ചെത്തിയതിനെ തുടര്‍ന്ന് മത്സരം വീണ്ടും തടസപ്പെട്ടു. പിന്നീട് പുനഃരാരംഭിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. 7.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 118 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: സഞ്ജു സാംസണ്‍-ഏഴു പന്തില്‍ 16, അഭിഷേക് ശര്‍മ-നാലു പന്തില്‍ 6, ഇഷാന്‍ കിഷന്‍-10 പന്തില്‍ 30, ശ്രേയസ് അയ്യര്‍-14 പന്തില്‍ 22, തിലക് വര്‍മ-ആറു പന്തില്‍ ഏഴ്, നമന്‍ ധീര്‍-ആറു പന്തില്‍ 24 നോട്ടൗട്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു.
-
ഇഷാന്‍ കിഷനും പുറത്ത്
10 പന്തില്‍ 30 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ പുറത്ത്. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഷമാര്‍ ജോസഫാണ് പുറത്താക്കിയത്.
-
രണ്ടോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 38
രണ്ടോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 38 എന്ന നിലയിലാണ്. ഏഴ് പന്തില്‍ 24 റണ്‍സുമായി ഇഷാന്‍ കിഷനും, രണ്ട് പന്തില്‍ ഒരു റണ്‍സുമായി സഞ്ജു സാംസണും ക്രീസില്‍.
-
അഭിഷേക് ശര്‍മ പുറത്ത്
ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. നാല് പന്തില്‍ ആറു റണ്‍സെടുത്ത അഭിഷേക് ശര്‍മ പുറത്ത്. ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് താരം പുറത്തായത്.
-
IND vs WI Toss: ടോസ് വെസ്റ്റ് ഇന്‍ഡീസിന്, ഇന്ത്യയ്ക്ക് ബാറ്റിങ്
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ് ബൗളിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യര്‍, തിലക് വർമ്മ, ശിവം ദുബെ, നമൻ ധീർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, പ്രിന്‍സ് യാദവ്, അർഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുള്ളത്.
ഷായ് ഹോപ്പ്, ജുവൽ ആൻഡ്രൂ, ഷിംറോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ, ഷെര്‍ഫെയ്ന്‍ റുഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, കീമോ പോൾ, റോസ്റ്റൺ ചേസ്, ഷമാര്‍ സ്പ്രിംഗർ, ഷമാര്‍ ജോസഫ്, ഗുഡകേഷ് മോട്ടി എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പ്ലേയിങ് ഇലവനില്‍ ഇടം നേടി.
-
Toss Update: മത്സരം 9.15-ന് ആരംഭിക്കും, ഓവറുകള്‍ കുറച്ചു
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20യിലെ ടോസ് 9 മണിക്ക് ഇടും. 9.15-ന് മത്സരം ആരംഭിക്കും. ഒമ്പതോവര്‍ വീതമാണ് മത്സരം.
-
മഴ കുറയുന്നു, ഗ്രൗണ്ട് സ്റ്റാഫുകള്‍ മൈതാനത്തേക്ക്
ഒടുവില്‍ സന്തോഷവാര്‍ത്ത. മഴയുടെ ശക്തി കുറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫുകള്‍ മൈതാനത്തെത്തി. മത്സരം നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍.
-
മഴ മാറുന്നില്ല, ഓവറുകള്‍ വെട്ടിക്കുറയ്ക്കും
കട്ടോഫ് സമയമായ 7.45 കടന്നതോടെ ഓവറുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പായി. മഴ ഇപ്പോഴും മാറിയിട്ടില്ല.
-
ഓവറുകള്‍ വെട്ടിക്കുറയ്ക്കുന്നത് എപ്പോള്‍ മുതല്‍?
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20യില്‍ ഓവറുകള്‍ വെട്ടിക്കുറച്ചേക്കും. 7.45 വരെ മത്സരം തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഓവറുകള്‍ കുറയ്ക്കും. നിലവിലെ സാഹചര്യത്തില്‍ 7.45-ന് പോലും ടോസിടാനാകുമെന്ന് തോന്നുന്നില്ല. മഴ തുടരുകയാണ്.
-
കാത്തിരിപ്പ് തുടരുന്നു
ഏഴ് മണി പിന്നിട്ടിട്ടും ടോസിടാന്‍ സാധിച്ചില്ല. മഴ തുടരുകയാണ്. ഇനിയും വൈകിയാല്‍ ഓവറുകള്‍ വെട്ടിക്കുറച്ചേക്കും.
-
Toss Delayed: മഴ പണി തന്നു, ടോസ് മുടങ്ങി
മഴ മൂലം മത്സരത്തിന്റെ ടോസ് തടസപ്പെട്ടു. ശക്തമായ മഴയല്ല. ടോസ് എപ്പോള്‍ ഇടുമെന്ന് വ്യക്തമല്ല.
-
വൈഭവ് സൂര്യവംശി കളിക്കുമോ?
പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇന്നും താരം പുറത്തിരിക്കാനാണ് സാധ്യത. അഭിഷേക് ശര്‍മയും, സഞ്ജു സാംസണും ഓപ്പണര്‍മാരായി തുടര്‍ന്നേക്കും.
-
മത്സരം എപ്പോള്‍, എവിടെ കാണാം?
ടോസ് 6.30-ന് ഇടും. മത്സരം വൈകിട്ട് ഏഴിന് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാര്‍ ആപ്പിലും കാണാം
-
ഭുവനേശ്വര്‍ കുമാര്‍ കളിക്കുമോ?
അര്‍ഷ്ദീപ് സിങിന് പരിക്കേറ്റ പശ്ചാത്തലത്തില്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ഷ്ദീപിനെ ഒഴിവാക്കിയിട്ടുമില്ല. ഭുവനേശ്വര്‍ ഇന്ന് കളിക്കുമോയെന്ന് വ്യക്തമല്ല.
Published On - Oct 17,2026 5:03 PM