Gandhi Jayanthi 2026: സത്യം, സമാധാനം, അഹിംസ എന്നീ മൂല്യങ്ങൾ പ്രചോദിപ്പിക്കട്ടെ; പ്രിയപ്പെട്ടവർക്ക് ഗാന്ധിജയന്തി ആശംസകൾ നേരാം
Gandhi Jayanthi 2026 wishes:മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ഒക്ടോബർ രണ്ടിന് ആചരിക്കുന്നത്. നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടി തരുന്നതിൽ നിർണായക പങ്കുവഹിച്ച മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കുന്നതിനും അദ്ദേഹത്തിന്റെ കർമ്മങ്ങളോടും സ്നേഹവും സേവനങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. 1869 ഒക്ടോബർ രണ്ടിനെ ഗുജറാത്തിലെ പോർബന്ധറിൽ ആണ് ഗാന്ധിജി ജനിച്ചത്. ലോകത്തിന് അഹിംസ എന്ന വലിയ ആയുധം പകർന്നു നൽകിയ ഗാന്ധിയുടെ ദർശനങ്ങളെയും.......

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ഒക്ടോബർ രണ്ടിന് ആചരിക്കുന്നത്. നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടി തരുന്നതിൽ നിർണായക പങ്കുവഹിച്ച മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കുന്നതിനും അദ്ദേഹത്തിന്റെ കർമ്മങ്ങളോടും സ്നേഹവും സേവനങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. (IMAGE CREDIT SOURCE: PTI PHOTOS)

1869 ഒക്ടോബർ രണ്ടിനെ ഗുജറാത്തിലെ പോർബന്ധറിൽ ആണ് ഗാന്ധിജി ജനിച്ചത്. ലോകത്തിന് അഹിംസ എന്ന വലിയ ആയുധം പകർന്നു നൽകിയ ഗാന്ധിയുടെ ദർശനങ്ങളെയും മൂല്യങ്ങളെയും വർത്തമാനകാലത്തും ഓർമ്മപ്പെടുത്തുകയാണ് ഈ ദിവസത്തിന്റെ പ്രാധാന്യം. ഗാന്ധിജയന്തി ദിനത്തിലൂടെ സത്യം, സഹിഷ്ണുത, സാഹോദര്യം എന്നിവ ജീവിതത്തിൽ പകർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

അത്തരത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാനായി മനോഹരമായി ചില സന്ദേശങ്ങളാണ് താഴെ നൽകുന്നത്. അഹിംസയുടെയും സമാധാനത്തിന്റെയും പാത ലോകത്തിനു കാണിച്ചുതന്ന മഹാത്മാവിന്റെ ജന്മദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഗാന്ധിജയന്തി ആശംസകൾ!

അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും പ്രചോദനമാകട്ടെ, ഗാന്ധിജയന്തി ആശംസകൾ, സത്യം സമാധാനം അഹിംസ എന്നീ മൂല്യങ്ങൾ എല്ലാ ദിവസവും നമ്മെ പ്രചോദിപ്പിക്കട്ടെ, ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയുടെ ജീവിതവും വചനങ്ങളും നമുക്ക് ഓർമ്മിക്കാം കൂടുതൽ സമാധാനപരമായ ഒരു സമൂഹത്തിനായി പ്രവർത്തിക്കാം,

സമാധാനത്തിന്റെയും സഹിഷ്ണുതയും കാരുണ്യത്തിന്റെയും ഗാന്ധിജിയുടെ സന്ദേശം തലമുറകൾക്ക് പ്രചോദനം ആകട്ടെ ഗാന്ധിജയന്തി ആശംസകൾ, നമ്മുടെ ദൈനംദിന ജീവിതത്തിൽ സത്യം ദയ അഹിംസ എന്നിവ തിരഞ്ഞെടുത്തു കൊണ്ട് നമുക്ക് മഹാത്മാഗാന്ധിയെ ആദരിക്കാം, ഏവർക്കും സമാധാനപരവും അർത്ഥവത്തുമായ ഗാന്ധിജയന്തി ആശംസകൾ.