Gautam Gambhir: ഗംഭീര്‍ ഗംഭീരമായി പരിശീലകനായി തുടരും; പുതിയ കോച്ചിനെ ബിസിസിഐക്ക് വേണ്ട
Gautam Gambhir to continue as coach: ഗൗതം ഗംഭീര്‍ പരിശീകനായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരും. മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ആരാധക രോക്ഷം ഇരമ്പുകയാണ്. റെഡ് ബോളില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് തിളങ്ങാനായിട്ടില്ല. ഇതോടെ ഗംഭീറിനെ മാറ്റണമെന്നാണ് ആരാധകരുടെ ആവശ്യം (Image Credits: PTI)

ഗംഭീറിനെ പരിശീലകസ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. എന്നാല്‍ ഗംഭീര്‍ പരിശീകനായി തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ട് (Image Credits: PTI)

ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരും. മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ബിസിസിഐ (Image Credits: PTI)

ദക്ഷിണാഫ്രിക്കയോട് പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റു. ഇതിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും ഇന്ത്യ തോറ്റിരുന്നു. ഈ ഇരട്ട പ്രഹരങ്ങളാണ് ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനെതിരെ ചോദ്യചിഹ്നങ്ങളുയര്‍ത്തിയത് (Image Credits: PTI)

ഗംഭീറിന്റെ പരിശീലനത്തില്‍ 16 മാസത്തിനിടെ ഇന്ത്യ തോറ്റത് മൂന്ന് ടെസ്റ്റ് പരമ്പരകളാണ്. ഒന്നോ രണ്ടോ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ റെഡ് ബോളില്‍ സമീപകാലത്ത് ഇന്ത്യ ബാറ്റിങിലും ബൗളിങിലും പരാജയമാണ്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ സാധ്യതകള്‍ക്കും ഈ പരാജയങ്ങള്‍ തിരിച്ചടിയാണ് (Image Credits: PTI)