കഷ്ടപാട് മുഴുവൻ മില്ലേനിയൻസിന്... ജെൻ സികളുടേത് സന്തുഷ്ട ജീവിതം; സത്യമെന്ത്? | Gen Zs and millennials mental health differences at work places, survey finds gen z's are happier Malayalam news - Malayalam Tv9

Gen Z Vs Millennials: കഷ്ടപാട് മുഴുവൻ മില്ലേനിയൻസിന്… ജെൻ സികളുടേത് സന്തുഷ്ട ജീവിതം; സത്യമെന്ത്?

Published: 

10 Oct 2025 12:46 PM

Gen Zs and Millennials Mental Health: ഏകദേശം 50 ശതമാനം മില്ലേനിയലുകളും ജോലി സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മില്ലേനിയലുകളിൽ 84 ശതമാനം ആളുകളും മറ്റ് തലമുറകളേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുകയും കൂടുതൽ ഉത്തരവാദിത്തകൾ ഏറ്റെടുക്കുകയും ചെയ്യുന്നു.

1 / 5ജോലിസ്ഥലത്തെ അന്തരീക്ഷം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. ജോലിസമ്മർദ്ദങ്ങൾ ഓരോരുത്തരെയും പല തരത്തിലാണ് ബാധിക്കുന്നത്. സാഹചര്യങ്ങളെ മനുഷ്യർ എങ്ങനെ നേരിടുന്നു എന്നതുപോലെയിരിക്കും നമ്മുടെ മാനസികാവസ്ഥ. ജോലിസ്ഥലത്തായാലും മറ്റെവിടെയായാലും മാനസികാവസ്ഥ മോശമായാൽ അത് ആരോ​ഗ്യത്തെയും ബാധിക്കുന്നു. (Image Credits: Getty Images)

ജോലിസ്ഥലത്തെ അന്തരീക്ഷം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. ജോലിസമ്മർദ്ദങ്ങൾ ഓരോരുത്തരെയും പല തരത്തിലാണ് ബാധിക്കുന്നത്. സാഹചര്യങ്ങളെ മനുഷ്യർ എങ്ങനെ നേരിടുന്നു എന്നതുപോലെയിരിക്കും നമ്മുടെ മാനസികാവസ്ഥ. ജോലിസ്ഥലത്തായാലും മറ്റെവിടെയായാലും മാനസികാവസ്ഥ മോശമായാൽ അത് ആരോ​ഗ്യത്തെയും ബാധിക്കുന്നു. (Image Credits: Getty Images)

2 / 5

എന്നാൽ ചില സർവേ റിപ്പോർട്ടുകൾ പറയുന്നത്, ജോലിസ്ഥലത്ത് മില്ലേനിയൻസുകളും ജെൻ സികളും രണ്ട് തരത്തിലാണ് അവരുടെ സമ്മർദ്ദങ്ങളെ നേരിടുന്നത് എന്നാണ്. 44 രാജ്യങ്ങളിലായി 23,000-ത്തിലധികം ആളുകളിൽ നടത്തിയ സർവേയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഡെലോയിറ്റ് ഗ്ലോബൽ 2025 ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. (Image Credits: Getty Images)

3 / 5

സർവേ അനുസരിച്ച്, ഏകദേശം 50 ശതമാനം മില്ലേനിയൻസുകളും ജോലി സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മില്ലേനിയൻസുകളിൽ 84 ശതമാനം ആളുകളും മറ്റ് തലമുറകളേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുകയും കൂടുതൽ ഉത്തരവാദിത്തകൾ ഏറ്റെടുക്കുകയും ചെയ്യുന്നു. അതിനാൽ അവർ വളരെയധികം സമ്മർദ്ദമാണ് തൊഴിലിടങ്ങളിൽ നേരിടുന്നത്. ഇത്തരത്തിലുള്ള അമിതമായ അധ്വാനം മാനസികമായും ശാരീരികമായും അവരെ തളർത്തുന്നു. (Image Credits: Getty Images)

4 / 5

അതേസമയം, മറുവശത്ത്, ജെൻ സികൾ സന്തുഷ്ടരാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്. കാരണം ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർക്ക് വ്യത്യസ്തമായ ആശയങ്ങളാണുള്ളത്. അവരുടെ പ്രധാന ലക്ഷ്യത്തിന്റെ ആറ് ശതമാനം മാത്രം സമ്മർദ്ദമേ തൊഴിലിടങ്ങളിൽ അവർ അനുഭവിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ മില്ലേനിയൻസുകളെ അപേക്ഷിച്ച് ജെൻ സികളിൽ മാനസികാരോക്യവും മികച്ചതാണ്. വർക്ക് ഫ്രം ഹോം ഓപ്‌ഷൻ അടക്കം ജോലിയിലെ ഫ്‌ളെക്‌സിബിലിറ്റി ജെൻ സി തലമുറയ്ക്ക് വളരെ പ്രധാനമാണ്‌. (Image Credits: Getty Images)

5 / 5

ഇന്ന് ലോക മാനസികാരോ​ഗ്യ ദിനമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ആഗോള അവബോധം വളർത്തുക, മാനസിക രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും