AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: ഒരു പവന്‍ സ്വര്‍ണത്തിന് 2.25 ലക്ഷം രൂപ; ഇതൊന്നും വിദൂരമല്ല കേട്ടോ

Gold Rate 2030 Prediction: ഒക്ടോബര്‍ മാസത്തില്‍ സ്വര്‍ണവില 90,000 എന്ന കടമ്പയും പിന്നിട്ടു. വൈകാതെ 1 ലക്ഷം രൂപയിലേക്ക് വിലയെത്തുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളറിന് മുകളിലേക്കും വില കുതിച്ചു.

shiji-mk
Shiji M K | Published: 09 Oct 2025 15:40 PM
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വര്‍ധനവാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. വിലയില്‍ 48 ശതമാനം വര്‍ധനവാണ് 2025ല്‍ മാത്രം സംഭവിച്ചത്. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ സ്വര്‍ണവില 90,000 എന്ന കടമ്പയും പിന്നിട്ടു. വൈകാതെ 1 ലക്ഷം രൂപയിലേക്ക് വിലയെത്തുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളറിന് മുകളിലേക്കും വില കുതിച്ചു. (Image Credits: Getty Images)

1 / 5
2030 ആകുന്നതോടെ വില ഔണ്‍സിന് 10,000 ഡോളര്‍ മറികടക്കുമെന്നാണ് പ്രശസ്ത മാര്‍ക്കറ്റ് വിശകലനകാരനും യാര്‍ഡറി റിസര്‍ച്ച് പ്രസിഡന്റുമായ എഡ് യാര്‍ഡനി പറയുന്നത്. 151 ശതമാനം വരെയാണ് സ്വര്‍ണവില ഉയരാന്‍ സാധ്യത. 2026ല്‍ 5,000 ഡോളറിലും 2023 ഓടെ 10,000 ഡോളറിലും സ്വര്‍ണമെത്തുമെന്ന് ഒക്ടോബര്‍ ആറിന് യാര്‍ഡനി പുറത്തിറക്കിയ റിസര്‍ച്ചില്‍ പറയുന്നു.

2 / 5
2023 ആകുമ്പോള്‍ ഏകദേശം 2.25 ലക്ഷമോ അതില്‍ കൂടുതലോ കൊടുത്തെങ്കില്‍ മാത്രമായിരിക്കും കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കുകയെന്ന് ചുരുക്കം. സാമ്പത്തിക-ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍, നിക്ഷേപകര്‍ സുരക്ഷിത ആസ്തികളിലേക്ക് നീങ്ങുന്നു, ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍, ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായി പറയുന്നത്.

3 / 5
കൂടാതെ കേന്ദ്രബാങ്കുകള്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നതും വില വര്‍ധിക്കുന്നതിന് ഇടയാക്കുന്നു. ഓഗസ്റ്റില്‍ മാത്രം കേന്ദ്രബാങ്കുകള്‍ 15 മെട്രിക് ടണ്‍ സ്വര്‍ണം വാങ്ങിയെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കസാഖ്സ്ഥാന്‍, ബള്‍ഗേറിയ, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്നത്.

4 / 5
റഷ്യന്‍ ഉപരോധങ്ങള്‍, യുഎസ് ഡോളറിന്റെ ആധിപത്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത്. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ 10,000 ഡോളര്‍ എന്ന ലക്ഷ്യം സ്വര്‍ണം വൈകാതെ മറികടക്കും.

5 / 5