AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: എവിടെ പോകാന്‍, സ്വര്‍ണം പതുങ്ങിയത് കുതിക്കാന്‍ തന്നെ; കാത്തിരുന്ന് കാണാമെന്ന് വിദഗ്ധര്‍

Gold Market Trends: കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം കുറഞ്ഞ് 1,23,255 രൂപയില്‍ ക്ലോസ് ചെയ്തു. ആഗോളതലത്തില്‍ വിലയേറിയ ലോഹങ്ങളുടെ വിലയില്‍ നിന്നുള്ള ലാഭമെടുപ്പും. യുഎസ് ഡോളറിന്റെ സ്ഥിരതയുമെല്ലാമാണ് വിലക്കയറ്റത്തിന് തിരിച്ചടി നല്‍കിയത്.

shiji-mk
Shiji M K | Updated On: 26 Oct 2025 13:15 PM
സ്വര്‍ണവും വെള്ളിയും വിലക്കയറ്റമെല്ലാം ഒതുക്കി താഴേക്കിറങ്ങുകയാണ്. സമീപകാലത്ത് ഇരുലോഹങ്ങളും തീര്‍ത്ത റെക്കോഡില്‍ നിന്നുമുള്ള ഈ പടിയിറക്കം തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം കുറഞ്ഞ് 1,23,255 രൂപയില്‍ ക്ലോസ് ചെയ്തു. ആഗോളതലത്തില്‍ ലോഹങ്ങളുടെ വിലയില്‍ നിന്നുള്ള ലാഭമെടുപ്പും. യുഎസ് ഡോളറിന്റെ സ്ഥിരതയുമെല്ലാമാണ് വിലക്കയറ്റത്തിന് തിരിച്ചടി നല്‍കിയത്. (Image Credits: Getty Images)

1 / 5
എന്നാല്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിലെ ഇടിവ് ട്രെന്‍ഡ് റിവേഴ്‌സൊന്നുമല്ല, മറിച്ച് വാങ്ങല്‍ സാധ്യതകളാണത്രേ ഇരട്ടിപ്പിക്കുന്നത്. സുരക്ഷിത നിക്ഷേപത്തിലേക്കുള്ള ആകര്‍ഷണം, നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകള്‍, കേന്ദ്ര ബാങ്കിന്റെ ആവശ്യം എന്നിവ വരും മാസങ്ങളിലും സ്വര്‍ണത്തിന്റെ ശക്തി വര്‍ധിപ്പിക്കും.

2 / 5
അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നില്ല, ഇടിഎഫ് നിക്ഷേപം സ്ഥിരമായി തുടരുന്നു, കേന്ദ്ര ബാങ്കുകള്‍ വാങ്ങലുകള്‍ നടത്തുന്നുണ്ട്, പലിശ നിരക്ക് കുറയ്ക്കല്‍ ചര്‍ച്ചകളും സജീവമാണ്, ഇതെല്ലാം സ്വര്‍ണത്തെ കരുത്തുറ്റതാക്കുന്നുവെന്ന് മോട്ടിലാല്‍ ഓസ്വാളിലെ വിദഗ്ധന്‍ മാനവ് മോദി പറയുന്നു.

3 / 5
യുഎസും റഷ്യയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകള്‍, യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ എന്നിവ ഇപ്പോഴും സ്വര്‍ണത്തെ പിന്തുണയ്ക്കുന്നുവെന്ന് ആര്‍ മണിയുടെ അസോസിയേറ്റ് ഡയറക്ടര്‍ തരുണ്‍ സത്സംഗി പറഞ്ഞു.

4 / 5
ഭൗമരാഷ്ട്രീയ അനിശ്ചിതത്വം നിക്ഷേപകരെ സുരക്ഷിത ആസ്തിയായ സ്വര്‍ണത്തിലേക്ക് എത്തിക്കുന്നു. ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും വീണ്ടും കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.

5 / 5