4 ദിവസം 8000 കുറവ്, ഇപ്പോൾ സ്വർണം വിൽക്കണോ? മാറ്റി വാങ്ങണോ? | Gold Rate Massive Drop in 4 Days How much will get if You sell old gold and What amount to pay in Exchange Malayalam news - Malayalam Tv9

Gold Rate Today: 4 ദിവസം 8000 കുറവ്, ഇപ്പോൾ സ്വർണം വിൽക്കണോ? മാറ്റി വാങ്ങണോ?

Published: 

20 Nov 2026 | 05:20 PM

ഒറ്റനോട്ടത്തിൽ 1 ലക്ഷത്തിൽ നിന്നും വില താഴേക്ക് എത്തിയെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ സ്വർണത്തിൻ്റെ വാങ്ങൽ വില 1 ലക്ഷത്തിനും മുകളിലാണെന്ന് എത്ര പേർക്കറിയാം. പലർക്കും നിരക്കിലെ വ്യത്യാസം മാത്രമെ ശ്രദ്ധിക്കൂ, എന്നാൽ ഇത് അങ്ങനെ അല്ല. പഴക്കം കൂടും തോറും പഴയ സ്വർണത്തിന് ലഭിക്കാൻ സാധ്യതയുള്ള തുകയും കുറയും. ആഭരണങ്ങളിൽ മുത്ത്, മറ്റ് വർക്കുകൾ എന്നിവയുണ്ടെങ്കിലും അതും തൂക്കത്തിൽ കുറക്കും.

1 / 5
സംസ്ഥാനത്ത് സ്വർണവിലയിൽ ഞെട്ടിക്കുന്ന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4 ദിവസം കൊണ്ട് മാത്രം വിലയിൽ കുറഞ്ഞത് 8000- ൽ അധികം രൂപയാണ്. സ്വഭാവികമായും ഇപ്പോൾ ആഭരണ പ്രേമികളെ ആശങ്കയിലാക്കുന്ന പ്രധാന കാര്യം സ്വർണം വിൽക്കണോ അതോ മാറ്റി വാങ്ങണോ എന്നതാണ്. ഇങ്ങനെ സ്വർണം വിറ്റാൽ എത്ര രൂപ ലഭിക്കും. മറിച്ച് മാറ്റി വാങ്ങിയാൽ എത്ര രൂപ അങ്ങോട്ട് കൊടുക്കേണ്ടി വരും എന്ന് പരിശോധിക്കാം.

2 / 5
92080 രൂപയാണ് നിലവിലെ സ്വർണവില. സാധാരണ ഇത്തരത്തിൽ സ്വർണം വിൽക്കുമ്പോൾ വാങ്ങിയ കട തന്നെയെങ്കിൽ വിപണി വിലയുടെ 95 ശതമാനം വരെ നൽകാം. സാധാരണ ജ്വല്ലറികൾ 85 ശതമാനം മുതലും ജ്വല്ലറി ബ്രാൻഡുകൾ 90 മുതൽ 95 ശതമാനം വരെയുമാണ് പഴയ സ്വർണത്തിന് നൽകുന്നതെന്ന് goldcalculator.net.in എന്ന വെബ്സൈറ്റിൽ പറയുന്നു. ഇങ്ങനെ വെച്ച് കണക്കാക്കിയാൽ 75000 മുതൽ 87000 രൂപ വരെയും കിട്ടാൻ സാധ്യതയുണ്ട്.

3 / 5
ഇനി പഴയ സ്വർണം നൽകി പുതിയത് വാങ്ങുമ്പോൾ അടിസ്ഥാന വില 92088 ആണ്. പഴയ സ്വർണത്തിന് പരിശുദ്ധി, തേയ്മാനം എന്നിവ കണക്കാക്കി നിരക്ക് 4 ശതമാനം കുറവിൽ 88,404  എന്ന് കണക്കാക്കാം. സ്വർണത്തിൻ്റെ നിലവിലെ നിരക്കിനൊപ്പം, 3 ശതമാനം ജിഎസ്ടി, 8 ശതമാനം പണിക്കൂലി എന്നിവ കൂട്ടി ആകെ ഒരു പവൻ സ്വർണത്തിന് വില 1,02,439 ആയിരിക്കും. പഴയ സ്വർണത്തിന് നിരക്കായ  88,404 കുറച്ചാൽ 14,035 രൂപ കൂടി കൊടുക്കേണ്ടി വരും.

4 / 5
വാങ്ങിയ കടയിൽ തന്നെ അല്ലെങ്കിൽ അംഗീകൃത ജ്വല്ലറികളിൽ തന്നെ എപ്പോഴും സ്വർണം മാറ്റി വാങ്ങാൻ ശ്രദ്ധിക്കുക. കൃത്യമായ ബില്ല് എപ്പോഴും സ്വർണം വാങ്ങിയതിനും വിൽക്കുന്നതിനും സൂക്ഷിക്കുകയും വേണം. ആവശ്യമെങ്കിൽ സ്വർണം വിൽക്കാൻ പോകും നേരം, ആധാർ, പാൻ കാർഡും കരുതാം ( ആവശ്യം വരാറില്ലെങ്കിലും)

5 / 5
ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സ്വർണത്തിൻ്റെ പഴക്കം കൂടും തോറും പഴയ സ്വർണത്തിന് ലഭിക്കാൻ സാധ്യതയുള്ള തുകയും കുറയും. ആഭരണങ്ങളിൽ മുത്ത്, മറ്റ് വർക്കുകൾ എന്നിവയുണ്ടെങ്കിലും അതും തൂക്കത്തിൽ കുറക്കും. ഇങ്ങനെ വരുമ്പോൾ ലഭിക്കുന്ന ആകെ തുകയിൽ കുറവ് വരും.

Loading...
Unable to load recommendations.
Follow Us
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?