Gold Rate: സ്മാർട്ട് ബോയ്; കടിഞ്ഞാണിട്ട് സ്വർണം, ഇന്നത്തെ വില ഇങ്ങനെ
Today Gold Rate in Kerala: നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ ദിനംപ്രതി രേഖപ്പെടുകത്തികൊണ്ടിരിക്കുന്നത്. വൈകാതെ 70,000 രൂപയിലെത്തും സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വമ്പന്‍ കുതിപ്പ് നടത്തിയിരുന്ന സ്വര്‍ണം സഡന്‍ ബ്രേക്കിട്ടു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം വാങ്ങിക്കാന്‍ പറ്റിയ ദിവസമാണ്. ഏറെ നാളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവില ഉപഭോക്താക്കളെ നിരാശയിലാക്കിയിരുന്നു. (Image Credits: Getty Images)

സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുകയാണ്. 360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. (Image Credits: Getty Images)

360 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,520 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,315 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 107 രൂപയാണ് ഇന്നത്തെ വില. (Image Credits: Getty Images)

ഒക്ടോബര്‍ 16നായിരുന്നു സ്വര്‍ണം 57,000 രൂപ മറികടന്നത്. പിന്നീട് ഒക്ടോബര്‍ 19 എത്തിയപ്പോള്‍ 58,000 കടന്നു. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. (Image Credits: Getty Images)

നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ ദിനംപ്രതി രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. വൈകാതെ 70,000 രൂപയിലെത്തും സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. (Image Credits: Getty Images)