Hair Care: വെറുതെ പണം കളയല്ലേ, ആഴ്ചയിൽ രണ്ടുതവണ ഇത് തേച്ചാൽ മതി; തലമുടി ആരോഗ്യത്തോടെ വളരും!
Banana Mask for Super Healthy Hair: മുടിയുടെ വരൾച്ച മാറ്റാനും പ്രകൃതിദത്തമായ തിളക്കം നിലനിർത്താനും ബ്യൂട്ടി പാർലറുകളിൽ പോയി വലിയ തുക ചിലവാക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് പലപ്പോഴും ഗുണത്തേക്കാൾ ദോഷം ചെയ്യാറുണ്ട്. നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന പഴം ഉപയോഗിച്ച് മുടിയെ സുന്ദരമാക്കാനും ആരോഗ്യത്തോടെ തലമുടി വളർത്താനും സാധിക്കുമെന്ന് അറിയാമോ?

ആഴ്ചയിൽ രണ്ടുതവണ പഴം കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് മുടിക്ക് വളരെ നല്ലതാണ്. പഴത്തിൽ ധാരാളമായി പൊട്ടാസ്യം, പ്രകൃതിദത്ത എണ്ണകൾ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിയെ മൃദുവാക്കാനും മുടിയുടെ സ്വാഭാവിക ഇലാസ്തികത നിലനിർത്താനും സഹായിക്കുന്നു. മുടി പൊട്ടിപ്പോകുന്നത് തടയുകയും അറ്റം പിളരുന്ന അവസ്ഥ കുറയ്ക്കുകയും ചെയ്യും. (Image Credit source: Getty Images)

നന്നായി പഴുത്ത ഒരു പഴം, 2 ടേബിൾസ്പൂൺ തേൻ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്ന ചില മാസ്കുകൾ പരിചയപ്പെടാം. പഴം ഒട്ടും കട്ടയില്ലാതെ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കാം. 20-30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഒലിവ് ഓയിലും പാലും ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് മറ്റൊരു മാസ്ക്. പഴം നന്നായി ഉടച്ച ശേഷം വെളിച്ചെണ്ണയും പാലും ചേർത്ത് ക്രീം രൂപത്തിലാക്കുക. ഇത് മുടിയുടെ വേരുകൾ മുതൽ അറ്റം വരെ പുരട്ടുക. അരമണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ഇതും ഗുണം ചെയ്യും.

എന്നാൽ, പഴം മാസ്ക് ആക്കുമ്പോൾ ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പഴത്തിന്റെ ചെറിയ കഷണങ്ങൾ മുടിയിൽ ഒട്ടിപ്പിടിച്ചിരിക്കാനും അത് കഴുകിക്കളയാൻ ബുദ്ധിമുട്ടാകാനും സാധ്യതയുണ്ട്.

അതുപോലെ, മികച്ച ഫലം ലഭിക്കുന്നതിനായി ഈ മാസ്ക് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കുക. ഇത് മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും. മാസ്ക് ഉണങ്ങിപ്പിടിക്കുന്നതിന് മുമ്പായി സാധാരണ വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുടി നന്നായി കഴുകി വൃത്തിയാക്കേണ്ടതുമാണ്.