ലീഗ് മാറുമ്പോൾ നിലപാടും മാറും; അബുദാബി ടി10 ലീഗിൽ പാകിസ്താൻ താരത്തിന് ഹസ്തദാനം നൽകി ഹർഭജൻ സിംഗ് | Harbhajan Singh Shakes Hands With Pakistan Player Shahnawaz Dahani In The Abu Dhabi Ti10 League Sparks Debate Malayalam news - Malayalam Tv9

Harbhajan Singh: ലീഗ് മാറുമ്പോൾ നിലപാടും മാറും; അബുദാബി ടി10 ലീഗിൽ പാകിസ്താൻ താരത്തിന് ഹസ്തദാനം നൽകി ഹർഭജൻ സിംഗ്

Published: 

20 Nov 2025 | 08:11 AM

Harbhajan Singh And Shahnawaz Dahani: പാക് താരത്തിന് ഹസ്തദാനം നൽകി ഹർഭജൻ സിംഗ്. അബുദാബി ടി10 ലീഗിലാണ് സംഭവം.

1 / 5
അബുദാബി ടി10 ലീഗിൽ പാകിസ്താൻ താരത്തിന് ഹസ്തദാനം നൽകി ഹർഭജൻ സിംഗ്. പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷാനവാസ് ദഹാനിയ്ക്ക് ഹസ്തദാനം നൽകുന്ന ഹർഭജൻ സിംഗിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. താരത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. (Image Courtesy - Social Media)

2 / 5
കഴിഞ്ഞ ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഹസ്തദാന തിരസ്കരണം ആരംഭിച്ചത്. കളിച്ച ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോസിന് ശേഷം പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയ്ക്ക് സൂര്യകുമാർ യാദവ് ഹസ്തദാനം നൽകിയില്ല. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങളും ഈ പതിവ് തുടർന്നു.

3 / 5
ഏഷ്യാ കപ്പ് ഫൈനൽ, വനിതാ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം എന്നിവയിലൊക്കെ ഈ പതിവ് തുടർന്നു. ഇതിനിടെ ലെജൻഡ്സ് ലീഗ് ടൂർണമെൻ്റിൽ പാകിസ്താനെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിച്ച ഇന്ത്യ ഫൈനലിലും കളിക്കാൻ തയ്യാറായില്ല. റൈസിങ് ഏഷ്യാ കപ്പ് കളിയിലും ഹസ്തദാനം ഉണ്ടായില്ല.

4 / 5
ഇതിന് അപവാദമായ ഒരുദാഹരണവും ഇന്ത്യൻ ക്രിക്കറ്റ് ലോകത്തുനിന്നുണ്ടായി. നവംബർ 16ന് നടന്ന അന്ധ വനിതാ ടി20 ലോകകപ്പ് മത്സരത്തിന് ശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം ചെയ്തു. ഇരു ടീമുകളും ഒരു ബസിലാണ് കളി കഴിഞ്ഞ് ഹോട്ടലിലേക്ക് പോയത്.

5 / 5
ഇതിന് പിന്നാലെയാണ് ടി10 ലീഗിൽ ഹർഭജൻ്റെ നിലപാട്. നോർത്തേൺ വാരിയേഴ്സിനെതിരെ ആസ്പിൻ സ്റ്റാലിയൻസിനെ നയിച്ച ഹർഭജൻ കളി തോറ്റതിന് ശേഷം അവസാന ഓവർ എറിഞ്ഞ ദഹാനിയ്ക്ക് ഹസ്തദാനം നൽകുകയായിരുന്നു. ഓവറിൽ ഹർഭജനാണ് ബാറ്റ് ചെയ്തിരുന്നത്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ